ദുബായ്: ദുബായില്‍ വ്യാപകമാകുന്ന ചോക്ലേറ്റ് സിറിഞ്ചുകള്‍ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തെത്തി. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലൂടെയും മെസേജുകളിലൂടെയുമാണ് മുനിസിപാലിറ്റി അധികൃതര്‍ ഇതുസംബന്ധിച്ച് മുന്നറിയിപ്പ് ജനങ്ങള്‍ക്ക് നല്‍കുന്നത്.
പ്രമുഖ കമ്പനിയില്‍ നിന്നും വാങ്ങുന്ന ചോക്ലേറ്റ് മെഡിക്കല്‍ സിറിഞ്ചുകളിലാക്കി നിറച്ച് സ്റ്റിക്കറൊട്ടിച്ചാണ് വിപണികളിലെത്തുന്നത്. ഇത് ബ്രാന്‍ഡ് ഇമേജിനെ ബാധിക്കുമെന്ന ആശങ്കയിലാണ് ചോക്ലേറ്റ് കമ്പനി. ചികില്‍സാരംഗത്ത് മാത്രം ഉപയോഗിക്കുന്ന സിറിഞ്ചുകള്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ദുബായ് ഫുഡ് കണ്ട്രോള്‍ ഡിപാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഖാലിദ് ഷെരീഫ് വ്യക്തമാക്കി.
രക്തമെടുക്കാനും മരുന്ന് കുത്തിവയ്ക്കാനുമായി ഉപയോഗിക്കുന്ന സിറിഞ്ചുകളില്‍ വേണ്ടത്ര സുരക്ഷിതത്വമില്ലാതെയാണ് ചോക്ലേറ്റ് നിറച്ച് വിപണിയിലെത്തിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ജനങ്ങള്‍ ഇത്തരം ആഹാരവസ്തുക്കള്‍ ഉപയോഗിക്കരുതെന്നും മന്ത്രാലയം കര്‍ശനമായി വിലക്കി.

English Summary
Dubai: The Dubai Municipality has issued a warning to people against consumption of unlicensed food products. The warning came after the civic body was apprised of a series of viral text messages on phone and social networking websites showing a chocolate product in medical syringes.
Post a Comment