Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label Teacher. Show all posts
Showing posts with label Teacher. Show all posts

ടീച്ചര്‍ വഴക്കുപറഞ്ഞതിന് വീടുവിട്ട വിദ്യാര്‍ത്ഥിനികളെ വളാഞ്ചേരിയില്‍ കണ്ടെത്തി

Written By Kvartha Delta on Wednesday, October 17, 2012 | 9:26 PM

Malappuram, Teacher, Students, Exam, Kozhikode, Police, Kerala, Malayalam News
മലപ്പുറം: ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ ടീച്ചര്‍ വഴക്കുപറഞ്ഞതിന് വീടു വിട്ട വിദ്യാര്‍ഥിനികളെ മലപ്പുറം വളാഞ്ചേരിയില്‍ കണ്ടെത്തി. കോഴിക്കോട് ലിറ്റില്‍ ഡാഫോഡില്‍സ് സ്‌കൂളിലെ നാല് വിദ്യാര്‍ഥിനികളെയാണ് വളാഞ്ചേരി ടൗണില്‍ കണ്ടെത്തിയത്.

യൂനിഫോമില്‍ ടൗണില്‍ കറങ്ങുകയായിരുന്ന ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വീടുവിട്ടതാണെന്ന് വ്യക്തമായത്. വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് പോയ ഇവര്‍ സ്‌കൂളില്‍ കയറാതെ ബസ് കയറി വളാഞ്ചേരിയില്‍ എത്തുകയായിരുന്നു. രക്ഷിതാക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചൊവാഴ്ച രാത്രിയോടെ രക്ഷിതാക്കളെത്തി ഇവരെ വീട്ടിലേക്ക് കൂട്ടികാണ്ടുപോയി.

Keywords: Malappuram, Teacher, Students, Exam, Kozhikode, Police, Kerala, Malayalam News
9:26 PM | 0 comments

സ്വയംതൊഴില്‍ പ­ദ്ധ­തി­യു­മാ­യി യൂത്ത് ലീ­ഗ് ജ­ന­ങ്ങ­ളി­ലേക്ക്

Written By Kvartha Delta on Tuesday, September 11, 2012 | 5:51 PM

Malappuram, Youth League, Panakkad Sadiqali Shihab Thangal, Madrasa Teacher, Kerala
മലപ്പുറം: സ്വയംതൊഴില്‍ പ­ദ്ധ­തി­യു­മാ­യി യൂത്ത് ലീ­ഗ് ജ­ന­ങ്ങ­ളി­ലേ­ക്ക് എ­ത്തുന്നു. മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റി ആവിഷ്‌കരിച്ച് നടപ്പാക്കുന്ന സ്വയം തൊഴില്‍ പരിശീലന പരിപാടി ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തി­ലെ പി­ന്നോ­ക്ക ജനവിഭാഗങ്ങള്‍ക്ക് വിവിധ സാങ്കേതിക വിഷയങ്ങളില്‍ തൊഴില്‍ പരിശീലനം നല്‍കു­ന്ന ബൃഹ­ത്ത് പ­ദ്ധ­തി­യാ­ണ് യൂ­ത്ത് ലീ­ഗ് വി­ഭാവ­നം ചെ­യ്യു­ന്ന­ത്.

മ­ല­പ്പു­റം മ­ണ്ഡ­ലം ക­മ്മി­റ്റി­യു­ടെ ചുവ­ട് പി­ടി­ച്ച് മ­റ്റു മ­ണ്ഡ­ലം ക­മ്മി­റ്റി­കളും ഇ­ത്ത­ര­ത്തില്‍ സ്വ­യം തൊ­ഴില്‍ പദ്ധ­തി ആ­വി­ഷ്­ക­രി­ച്ച് ന­ട­പ്പി­ലാ­ക്കാ­നു­ള്ള ത­യ്യാ­റെ­ടു­പ്പി­ലാ­ണ്. പ്രഥമ ബാച്ചില്‍ പഠിതാക്കളായി മലപ്പുറം മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുത്ത മദ്രസാധ്യാപകര്‍ക്ക് മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് ടെക്‌നോളജിയിലാണ് പരിശീലനം നല്‍കിയത്. മൂന്ന് മാസത്തെ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സര്‍ട്ടിഫിക്ക­റ്റ് ല­ഭ്യമാക്കും. മദ്രസാ അധ്യാപകര്‍ക്കുള്ള ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നു പാണക്കാട് സയ്യിദ് സാദിഖലി ശിഹാ­ബ് തങ്ങള്‍ പ­ദ്ധ­തി ഉ­ദ്­ഘാട­നം ചെ­യ്തു­കൊണ്ട് പറ­ഞ്ഞു.

ചടങ്ങില്‍ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് മുജീബ് കാടേരി അധ്യക്ഷത വഹി­ച്ചു. ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി.അ­ബ്ദുര്‍ ഹമീദ്, വി.മുസ്തഫ, വി.ടി. ശിഹാ­ബ്, ടി.വി. ഇബ്രാഹിം, നൗഷാദ് മണ്ണിശേരി, പി.ബിരാന്‍ കുട്ടി ഹാ­ജി, സി.പി. അ­ബ്ദുര്‍ റഹിമാന്‍ തു­ട­ങ്ങി­യവര്‍ പ്രസംഗിച്ചു.

Keywords: Malappuram, Youth League, Panakkad Sadiqali Shihab Thangal, Madrasa Teacher, Kerala
5:51 PM | 0 comments

ബി.എ അറബിക് സീറ്റൊഴിവ്

Written By mvarthasubeditor on Thursday, July 5, 2012 | 12:44 AM

മലപ്പുറം: തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളെജില്‍ ഒന്നാം വര്‍ഷ ബി.എ അറബിക് ഡിഗ്രി ക്ലാസില്‍ പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത സീറ്റുകളില്‍ ഒഴിവുണ്ട്.

കോളെജില്‍ നേരത്തെ അപേക്ഷിച്ചിട്ടുള്ള പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ രേഖകളുമായി ജൂലൈ ആറിന് രാവിലെ 11 ന് എത്തണമെ് പ്രിന്‍സിപ്പല്‍ അറിയിച്ചു.
12:44 AM | 0 comments

മതമില്ലാത്ത ജീവന്‍: രണ്ട് അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍

Written By mvarthasubeditor on Thursday, June 28, 2012 | 11:55 PM

മലപ്പുറം: മതമില്ലാത്ത ജീവന്‍ എന്ന വിവാദ പാഠം ഉള്‍ക്കൊണ്ട പുസ്തകം വിതരണം ചെയ്ത രണ്ട് അധ്യാപകരെ ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തു. 

അരീക്കോട് മുണ്ടംപ്ര ജി എം യുപി സ്‌കൂളിലെ പ്രധാന അധ്യാപകനായ ബാബു, ശ്രീജ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞമാസമാണ്‌ ഈ പുസ്തകങ്ങള്‍ വിതരണം ചെയ്തത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന്‌ വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന്‌ ഉത്തരവിട്ടിരുന്നു. 

പുസ്തകത്തില്‍ ഇത്തരമൊരദ്ധ്യായം അടങ്ങിയിരുന്നതായി അറിയില്ലെന്നാണ്‌ അധ്യാപകര്‍ പറയുന്നത്. അധ്യാപകര്‍ക്കെതിരായ നടപടി പിന്‍ വലിച്ചില്ലെങ്കില്‍ പ്രക്ഷോഭം തുടങ്ങുമെന്ന്‌ കെ.എസ്.ടി.എ വ്യക്തമാക്കി.

English Summery
Mathamillatha Jivan: Two teachers suspended 
11:55 PM | 1 comments

ആയുര്‍വ്വേദ അധ്യാപകര്‍ പ്രക്ഷോഭത്തിലേക്ക്

Written By mvarthasubeditor on Tuesday, June 26, 2012 | 8:56 AM

മലപ്പുറം: കലാലയ വിദ്യാഭ്യാസരംഗത്തെ എല്ലാ വിഭാഗം അധ്യാപകര്‍ക്കും യുജിസി അനുശാസിക്കുന്ന ശമ്പളപരിഷ്‌കരണം നടപ്പില്‍ വരുത്തിക്കഴിഞ്ഞിട്ടും ആയുര്‍വ്വേദ കോളേജധ്യാപകര്‍ക്ക് മാത്രം അനുവദിക്കാത്തതിനെതിരെ ആയുര്‍വ്വേദ അദ്ധ്യാപകര്‍ പ്രക്ഷോഭത്തിലേയ്ക്ക്. 

ആയുര്‍വ്വേദ കോളേജുകളില്‍ 1996 ല്‍ നിലവില്‍ വന്ന ശമ്പളഘടനയാണ് ഇപ്പോഴും ഉള്ളത്. ജോലിസ്വഭാവവും മറ്റും പരിഗണിച്ച്, മെഡിക്കല്‍ കോളേജ് അദ്ധ്യാപകരുടേതിനു തുല്യമായ വേതനവ്യവസ്ഥ 2001 മുതല്‍ നിലവിലുണ്ടായിരുന്നു. 2007 മുതല്‍ മെഡിക്കല്‍ കോളേജുകളിലും 2006ലെ പ്രാബ്യലത്തോടെ ഇതരകോളേജുകളിലും നടപ്പില്‍ വരുത്തിയ പരിഷ്‌കരണമാണ് ഇതേവരെയും ആയുര്‍വ്വേദ കോളേജുകളില്‍ നടപ്പിലാക്കാത്തത്. ഇതിനിടെ കേരളസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്നു തവണ ശമ്പളപരിഷ്‌കരണം നിലവില്‍വന്നു. 

കേരളത്തിലെ എല്ലാ ആയുര്‍വ്വേദ കോളേജിലും കൂടി 200ല്‍ പരം അധ്യാപകര്‍ മാത്രമാണുള്ളത്. അതിനാല്‍ തന്നെ, പരിഷ്‌കരണം കൊണ്ട് ഭീമമായ സാമ്പത്തിക ബാധ്യത സര്‍ക്കാരിനുണ്ടാകുന്നില്ല. ആയുര്‍വ്വേദ അധ്യാപകരോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും ശമ്പളപരിഷ്‌കരണം മുന്‍കാല പ്രാബ്യലത്തോടെ ഉടന്‍ നടപ്പില്‍ വരുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എ കെ പി സി ടി എ കോട്ടയ്ക്കല്‍ ആയുര്‍വ്വേദ കോളെജ് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ സൂചനാസമരം നടത്തി. 

സംസ്ഥാനതലത്തില്‍ ആയുര്‍വ്വേദ കോളേജ് അധ്യാപകര്‍ നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ധര്‍ണ്ണ എ കെ പി സി ടി എ ബ്രാഞ്ച് പ്രസിഡന്റ് ഡോ. പി കെ ബീന റോസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി ഡോ. എന്‍ മനോജ്കുമാര്‍, ഡോ. എം ജെ. ജോര്‍ജ്, ഡോ. ജിഗീഷ് പി പി എന്നിവര്‍ സംസാരിച്ചു.

English Summery
Ayurveda teachers to protest 
8:56 AM | 0 comments

അധ്യാപക പരിശീലനം

Written By mvarthasubeditor on Wednesday, May 23, 2012 | 4:14 PM

മലപ്പുറം: റീട്രെഞ്ച്ഡ് അധ്യാപകര്‍ക്ക് പരിശീലന പരിപാടി മെയ് 25 ന് വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും. പരിശീലന കേന്ദ്രങ്ങളും എത്തേണ്ട അധ്യാപകരുടെ വിവരവും യഥാക്രമം വണ്ടൂര്‍ ഉപജില്ലാ ഓഫീസ് - വണ്ടൂര്‍, അരീക്കോട്, നിലമ്പൂര്‍ ഉപജില്ലകളിലെയും വണ്ടൂര്‍ ഡി.ഇ.ഒയുടെയും കീഴില്‍ വരുന്ന സ്‌കൂളുകളിലെ അധ്യാപകര്‍.സ്‌കൗട്ട് ഹാള്‍-പരപ്പനങ്ങാടി, കൊണ്ടോട്ടി, മലപ്പുറം, മഞ്ചേരി, പെരിന്തല്‍മണ്ണ ഉപജില്ലകളിലെയും മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കീഴില്‍ വരുന്ന സ്‌കൂളുകളിലെയും അധ്യാപകര്‍. തിരൂര്‍ ഡയറ്റ്- പൊന്നാനി,എടപ്പാള്‍,കുറ്റിപ്പുറം, താനൂര്‍ ഉപജില്ലകളിലെയും തിരൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കീഴില്‍വുന്ന സ്‌കൂളുകളിലെയും അധ്യാപകര്‍.
4:14 PM | 0 comments

മദ്‌റസ അധ്യാപക പരിശീലനം തുടങ്ങി

Written By Malappuram News on Wednesday, March 21, 2012 | 5:41 PM

കോട്ടക്കല്‍: ന്യൂനപക്ഷ വിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ഭാഗമായ എസ് എസ് എ നടപ്പിലാക്കുന്ന മദ്‌റസാധ്യാപക പരിശീലന ക്യാമ്പുകള്‍ തുടങ്ങി. ജില്ലയിലെ വിവിധ മുസ്‌ലിം സംഘടനകളുടെ വിദ്യാഭ്യാസ ബോര്‍ഡുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസകളിലെ അധ്യാപകര്‍ക്കാണ് രണ്ട് ദിവസത്തെ പരിശീലന ക്ലാസുകള്‍ നല്‍കുന്നത്. ജില്ലയിലെ പ്രഥമ പരിശീലന ക്ലാസ് കഴിഞ്ഞ ദിവസം കോട്ടക്കലില്‍ നടന്നു. കോട്ടക്കല്‍ സുന്നി റൈഞ്ചിലെ അധ്യാപകര്‍ക്കാണ് ക്യാമ്പ് നടത്തിയത്. രണ്ട് ദിവസങ്ങളിലായി നാലു ക്ലാസുകളാണ് അധ്യാപകര്‍ക്ക് നല്‍കുന്നത്. കുട്ടിയെ അറിയുക, മാറുന്ന ക്ലാസ് മുറികള്‍, മാറേണ്ട അധ്യാപകര്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, വീടും സമൂഹവും സജ്ജമാക്കല്‍ എന്നീ വിഷയങ്ങളാണ് ക്യാമ്പില്‍ ചര്‍ച്ച ചെയ്യുന്നത്. പഠന രംഗത്ത് പിന്നാക്കം നില്‍ക്കുന്നവരെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് ആവശ്യമായ പരിശീലന പരിപാടികളാണ് നടത്തുന്നത്. ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിക്ക് അതത് ബ്ലോക്കുകള്‍ക്ക് പരിധിയില്‍ വരുന്ന എ ഇ ഒ, വി ആര്‍ ഡി ഓഫീസര്‍മാരാണ് മേല്‍നോട്ടം വഹിക്കുന്നത്. അടുത്ത ഏപ്രില്‍ മാസത്തോടെ ജില്ലയിലെ പരിശീലനം പൂര്‍ത്തിയാക്കാനാണ് നീക്കം. വിവിധ വിഭാഗങ്ങളിലെ മദ്‌റസ അധ്യാപകര്‍ക്ക് പ്രത്യേകമായാണ് ക്ലാസുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ തയ്യാറാക്കിയ പരിശീലന പദ്ധതിയാണ് അധ്യാപകര്‍ക്ക് നല്‍കുന്നത്. ഇതിനായി നേരത്തെ ഓരോ വിഭാഗത്തില്‍ നിന്നും തിരഞ്ഞെടുത്തവര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. കോട്ടക്കല്‍ അധ്യാപക ഭവനില്‍ നിന്നാണ് സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിശീലനം നല്‍കിയത്. മലപ്പുറം ജില്ലയില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ വിജയസാധ്യത പഠിച്ച് മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കും. തുടര്‍ പരിശീലനവും അടുത്ത അധ്യായന വര്‍ഷത്തോടെ തുടങ്ങും. മലപ്പുറം ജില്ലയിലെ പ്രഥമ ക്ലാസിന്റെ പരിശീലന ക്യാമ്പില്‍ വേങ്ങര എ ഇ ഒ പി രാജ്‌മോഹന്‍, വി ആര്‍ ഡി മുനീഫ്, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, ബഷീര്‍ മിസ്ബാഹി, കെ സി ഉമര്‍ മുസ്‌ലിയാര്‍, സലാഹുദ്ദീന്‍ മുസ്‌ലിയാര്‍ കുറ്റിക്കാട്ടൂര്‍ ക്ലാസെടുത്തു. സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സെക്രട്ടറി പി കെ ബാവ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ആട്ടീരി മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടന്ന ക്ലാസില്‍ കെ പി എച്ച് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
5:41 PM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers