ആയുര്‍വ്വേദ അധ്യാപകര്‍ പ്രക്ഷോഭത്തിലേക്ക്

മലപ്പുറം: കലാലയ വിദ്യാഭ്യാസരംഗത്തെ എല്ലാ വിഭാഗം അധ്യാപകര്‍ക്കും യുജിസി അനുശാസിക്കുന്ന ശമ്പളപരിഷ്‌കരണം നടപ്പില്‍ വരുത്തിക്കഴിഞ്ഞിട്ടും ആയുര്‍വ്വേദ കോളേജധ്യാപകര്‍ക്ക് മാത്രം അനുവദിക്കാത്തതിനെതിരെ ആയുര്‍വ്വേദ അദ്ധ്യാപകര്‍ പ്രക്ഷോഭത്തിലേയ്ക്ക്. 

ആയുര്‍വ്വേദ കോളേജുകളില്‍ 1996 ല്‍ നിലവില്‍ വന്ന ശമ്പളഘടനയാണ് ഇപ്പോഴും ഉള്ളത്. ജോലിസ്വഭാവവും മറ്റും പരിഗണിച്ച്, മെഡിക്കല്‍ കോളേജ് അദ്ധ്യാപകരുടേതിനു തുല്യമായ വേതനവ്യവസ്ഥ 2001 മുതല്‍ നിലവിലുണ്ടായിരുന്നു. 2007 മുതല്‍ മെഡിക്കല്‍ കോളേജുകളിലും 2006ലെ പ്രാബ്യലത്തോടെ ഇതരകോളേജുകളിലും നടപ്പില്‍ വരുത്തിയ പരിഷ്‌കരണമാണ് ഇതേവരെയും ആയുര്‍വ്വേദ കോളേജുകളില്‍ നടപ്പിലാക്കാത്തത്. ഇതിനിടെ കേരളസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്നു തവണ ശമ്പളപരിഷ്‌കരണം നിലവില്‍വന്നു. 

കേരളത്തിലെ എല്ലാ ആയുര്‍വ്വേദ കോളേജിലും കൂടി 200ല്‍ പരം അധ്യാപകര്‍ മാത്രമാണുള്ളത്. അതിനാല്‍ തന്നെ, പരിഷ്‌കരണം കൊണ്ട് ഭീമമായ സാമ്പത്തിക ബാധ്യത സര്‍ക്കാരിനുണ്ടാകുന്നില്ല. ആയുര്‍വ്വേദ അധ്യാപകരോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും ശമ്പളപരിഷ്‌കരണം മുന്‍കാല പ്രാബ്യലത്തോടെ ഉടന്‍ നടപ്പില്‍ വരുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എ കെ പി സി ടി എ കോട്ടയ്ക്കല്‍ ആയുര്‍വ്വേദ കോളെജ് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ സൂചനാസമരം നടത്തി. 

സംസ്ഥാനതലത്തില്‍ ആയുര്‍വ്വേദ കോളേജ് അധ്യാപകര്‍ നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ധര്‍ണ്ണ എ കെ പി സി ടി എ ബ്രാഞ്ച് പ്രസിഡന്റ് ഡോ. പി കെ ബീന റോസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി ഡോ. എന്‍ മനോജ്കുമാര്‍, ഡോ. എം ജെ. ജോര്‍ജ്, ഡോ. ജിഗീഷ് പി പി എന്നിവര്‍ സംസാരിച്ചു.

English Summery
Ayurveda teachers to protest 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post