മലപ്പുറം: സ്വയംതൊഴില്‍ പദ്ധതിയുമായി യൂത്ത് ലീഗ് ജനങ്ങളിലേക്ക് എത്തുന്നു. മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റി ആവിഷ്‌കരിച്ച് നടപ്പാക്കുന്ന സ്വയം തൊഴില്‍ പരിശീലന പരിപാടി ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് വിവിധ സാങ്കേതിക വിഷയങ്ങളില്‍ തൊഴില്‍ പരിശീലനം നല്കുന്ന ബൃഹത്ത് പദ്ധതിയാണ് യൂത്ത് ലീഗ് വിഭാവനം ചെയ്യുന്നത്.
മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ ചുവട് പിടിച്ച് മറ്റു മണ്ഡലം കമ്മിറ്റികളും ഇത്തരത്തില്‍ സ്വയം തൊഴില്‍ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ്. പ്രഥമ ബാച്ചില്‍ പഠിതാക്കളായി മലപ്പുറം മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുത്ത മദ്രസാധ്യാപകര്‍ക്ക് മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് ടെക്‌നോളജിയിലാണ് പരിശീലനം നല്‍കിയത്. മൂന്ന് മാസത്തെ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും. മദ്രസാ അധ്യാപകര്‍ക്കുള്ള ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നു പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
ചടങ്ങില്‍ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി.അബ്ദുര്‍ ഹമീദ്, വി.മുസ്തഫ, വി.ടി. ശിഹാബ്, ടി.വി. ഇബ്രാഹിം, നൗഷാദ് മണ്ണിശേരി, പി.ബിരാന്‍ കുട്ടി ഹാജി, സി.പി. അബ്ദുര്‍ റഹിമാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Keywords: Malappuram, Youth League, Panakkad Sadiqali Shihab Thangal, Madrasa Teacher, Kerala
Post a Comment