Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label P.K.Abdurrabb. Show all posts
Showing posts with label P.K.Abdurrabb. Show all posts

സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കും: വിദ്യാഭ്യാസ മന്ത്രി.

Written By mvarthasubeditor on Monday, July 2, 2012 | 1:00 AM

മലപ്പുറം: സര്‍ക്കാര്‍ ഫണ്ടും ജനപ്രതിനിധികളുടെ ഫണ്ടും ഉപയോഗിച്ച് പി.റ്റി.എയുടെ സഹായത്തോടെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് പറഞ്ഞു.

15 കോടി ചെലവഴിച്ച് 'ഫ്യൂച്ചര്‍ സ്‌കൂള്‍' പദ്ധതി നടപ്പിലാക്കും. പദ്ധതിയില്‍ മണ്ഡലത്തിലെ ഒരു സ്‌കൂളില്‍ ലൈബ്രറി, ലാബ്, കംപ്യൂട്ടര്‍ ലാബ് തുടങ്ങിയവയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കും. ശാരീരിക-മാനസിക പീഡനങ്ങളേല്‍പ്പിക്കുന്ന അധ്യാപകരെ അധ്യാപനത്തില്‍നിന്ന് ഒഴിവാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. പുതിയ വിദ്യാഭ്യസ ജില്ലകള്‍ രൂപീകരിക്കും. ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിന് ജില്ലാ തലത്തില്‍ ഓഫീസുകളാരംഭിക്കും. 

പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനില്‍ നല്‍കാനുള്ള സംവിധാനമൊരുക്കും. എറ്റവും നല്ല പി.റ്റി.എ കമ്മിറ്റിക്ക് സ്‌കൂളിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയും തെരഞ്ഞെടുക്കുന്ന മറ്റ് പി.റ്റി.എ കമ്മിറ്റികള്‍ക്ക് യഥാക്രമം നാല്, മൂന്ന്, രണ്ട്, ഒരു ലക്ഷം വീതവും നല്‍കുമെന്നും ബദല്‍ സ്‌കൂളുകള്‍ എല്‍.പി. സ്‌കൂളുകളായി ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.
പി.ഉബൈദുള്ള എം.എല്‍.എ. അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, ജില്ലാ കലക്റ്റര്‍ എം.സി.മോഹന്‍ദാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.കുഞ്ഞു, നഗരസഭ ചെയര്‍മാന്‍ കെ.പി.മുഹമ്മദ് മുസ്തഫ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റി.റ്റി. കോയാമ്മു, പരീക്ഷാഭവന്‍ ജോ.കമ്മീഷണര്‍ വൈ.തങ്കച്ചന്‍, പരീക്ഷാഭവന്‍ സെക്രട്ടറി ജോണ്‍സ് വി.ജോണ്‍,വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സി.ഗോപി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.സഫറുള്ള, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English Summery
Will increase basic needs in schools: PK Abdu Rub
1:00 AM | 0 comments

വിദ്യാഭ്യാസ മന്ത്രി രാജിവെക്കണം: സിപിഎം

Written By mvarthasubeditor on Thursday, June 28, 2012 | 6:16 PM

മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ ഏരിയാ ഇന്റന്‍സീവ് ഡെവലപ്‌മെന്റ് പ്രോഗ്രാമിനു കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന 35 സ്‌കൂളുകള്‍ എയിഡഡ് മേഖലയ്ക്ക് കൈമാറി വന്‍ അഴിമതിക്ക് ശ്രമിച്ച വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് രാജിവെക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. 

മലപ്പുറം ജില്ലയിലുള്ള ഇത്തരം സ്‌കൂളുകളില്‍ ഭൂരിപക്ഷത്തിന്റെയും നടത്തിപ്പ് ലീഗ് നേതാക്കളുടെ ട്രസ്റ്റുകള്‍ക്കാണ്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

അധ്യാപക നിയമനത്തിലൂടെ കോഴപ്പണം വാരിക്കൂട്ടാനുള്ള ലീഗിന്റെ അത്യുത്സാഹമാണ് വെളിപ്പെട്ടത്. പണം പിരിക്കാന്‍ ലീഗ് നേതൃത്വം പദ്ധതി ആസൂത്രണം ചെയ്തതിന്റെ വിവരങ്ങളാണ് പുറത്തുവന്നു. ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ സംസ്ഥാന പ്രസിഡന്റായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ തയ്യാറാകണം. കലിക്കറ്റ് സര്‍വകലാശാലാ ഭൂമിദാനത്തിനു പിന്നാലെ സ്‌കൂളുകളും ലീഗ് കച്ചവട വസ്തുവാക്കിയെന്നാണ് വിവരം. സര്‍വകലാശാല ഭൂമിദാനത്തിലും പാണക്കാട് തങ്ങള്‍ ഉള്‍പ്പെട്ട ട്രസ്റ്റുണ്ടായിരുന്നു. സ്‌കൂളുകളിലെ അധ്യാപക- അനധ്യാപക നിയമനത്തിലൂടെ കിട്ടുന്ന കോഴപ്പണത്തിലാണ് ലീഗിന്റെ കണ്ണ്.

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയനുസരിച്ച് 1995 മുതലാണ് ഇത്തരം സ്‌കൂളുകള്‍ സംസ്ഥാനത്ത് ആരംഭിച്ചത്. അതില്‍ 27 എണ്ണം മലപ്പുറം ജില്ലയിലായിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങളുടെ പഠനത്തിന് പ്രാമുഖ്യം നല്‍കുകയായിരുന്നു ലക്ഷ്യം. സ്‌കൂളുകള്‍ക്ക് എയിഡഡ് പദവി കിട്ടുന്നതിലൂടെ അധ്യാപക തസ്തികകളിലും അനധ്യാപക ഒഴിവുകളിലും മാനേജ്‌മെന്റുകള്‍ക്ക് നിയമനം നടത്താം. കോഴ വാങ്ങിയുള്ള നിയമനത്തിലൂടെ ഓരോ തസ്തികയ്ക്കും ലക്ഷങ്ങള്‍ കിട്ടും. 10 മുതല്‍ 15 ലക്ഷം രൂപവരെ ഓേരാരുത്തരില്‍നിന്നും വാങ്ങാനാണ് ശ്രമം. അതുവഴി ലീഗ് ട്രസ്റ്റുകള്‍ കോടികളാണ് പിരിച്ചെടുക്കുക.
സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി ലീഗ് കാര്യം സാധിക്കുന്നുവെന്നതിനുള്ള തെളിവുകൂടിയാണ് ഈ സംഭവം. കോണ്‍ഗ്രസ് അടക്കമുള്ള ഘടകകക്ഷികളെ കബളിപ്പിച്ചാണ് ലീഗ് സ്‌കൂളുകള്‍ക്ക് എയിഡഡ് പദവി നേടുന്നത്. ഇതിലുള്ള പ്രതിഷേധം കോണ്‍രഗസ്സും കെഎസ്‌യുവും പരസ്യമായി പ്രകടിപ്പിച്ചുകഴിഞ്ഞു. 

അധികാരത്തിലെത്തുമ്പോള്‍ അധികാര ദുര്‍വിനിയോഗവും കച്ചവടവും ലീഗിന് പുത്തരിയല്ല. ജില്ലക്ക് അഞ്ചു മന്ത്രിമാരുണ്ടായിട്ടും കാര്യമായ പദ്ധതികളൊന്നും വരുന്നില്ല. ഉള്ളതെല്ലാം വിറ്റുതുലച്ച് പാര്‍ടിക്ക് മുതല്‍കൂട്ടാനാണ് ലീഗിന്റെ ശ്രമം. ലീഗിന്റെ ഈ ധാര്‍ഷ്ട്യംവും അഹന്തയും അംഗീകരിക്കാനാവില്ല. ബഹുജനങ്ങളെ അണിനിരത്തി ചെറുക്കുമെന്ന് സെക്രട്ടറിയറ്റ് മുന്നറിയിപ്പ് നല്‍കി.

English Summery
CPM demands resignation of education minister 
6:16 PM | 0 comments

ഇ­ഫഌ മ­ല­പ്പുറം ഓഫ് ക്യാമ്പസ്: പ്രാ­ഥ­മി­ക സ്ഥ­ല­പ­രി­ശോ­ധ­ന നട­ത്തി

Written By mvarthasubeditor on Saturday, June 2, 2012 | 9:16 AM

മല­പ്പുറം: ഇം­ഗ്ലീ­ഷ് ആന്‍­ഡ് ഫോ­റിന്‍ ലാഗ്വേ­ജ് യൂ­നി­വേ­സി­റ്റി (ഇ­ഫഌ) യുടെ നിര്‍­ദ്ദി­ഷ്­ട മ­ല­പ്പുറം ഓഫ് ക്യാമ്പ­സി­ന്റെ പ്രാ­ഥ­മി­ക സ്ഥ­ല­പ­രി­ശോ­ധ­ന നട­ത്തി. വിദ്യാ­ഭ്യാസ മന്ത്രി പി കെ അബ്ദുര്‍റ­ബ്ബ്, ഇ­ഫഌ ബോര്‍­ഡ് ഓ­ഫ് റി­സര്‍­ച്ച് സ്റ്റ­ഡീ­സ് ചെര്‍­മാന്‍ പി മാ­ധ­വന്‍, അ­സോ­സി­യേ­റ്റ് പ്രൊ­ഫ­സര്‍ സി ­വി­പിന്‍­കു­മാര്‍, ക­ല­ക്­ടര്‍ എം സി മോ­ഹന്‍­ദാ­സ് തു­ട­ങ്ങി­യ­വ­രാണ് സ്ഥല പരി­ശോ­ധന നട­ത്തി­യ­ത്. സ്ഥ­ലം ക്യാമ്പ­സി­ന­നു­യോ­ജ്യ­മാ­ണെ­ന്നും ഇ­ത് സം­ബ­ന്ധി­ച്ച പ്രാ­ഥ­മി­ക പ­രി­ശോ­ധ­ന റി­പ്പോര്‍­ട്ട് ഉ­ടന്‍ നല്‍­കു­മെ­ന്നും പി ­മാ­ധ­വന്‍ അ­റി­യി­ച്ചു. ഇ­ഫഌ കാം­പ­സി­ന് അം­ഗീ­കാ­രം ല­ഭി­ച്ചാ­ലു­ടന്‍ നിര്‍­മാ­ണ പ്ര­വൃ­ത്തി­കള്‍ ആ­രം­ഭി­ക്കു­മെ­ന്നും സ്ഥ­ല­പ­രി­ശോ­ധ­ന­യ്‌­ക്കെ­ത്തി­യ യൂ­നി­വേ­സി­റ്റി പ്ര­തി­നി­ധി­കള്‍ അ­റി­യി­ച്ചു.
9:16 AM | 0 comments

വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തും: വിദ്യാഭ്യാസമന്ത്രി

Written By Malappuram News on Tuesday, May 15, 2012 | 12:30 PM

ലപ്പുറം: സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ വിപുലീകരിക്കുവാന്‍ അന്തര്‍ദേശീയ നിലവാരമുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുശതമാനം വിജയം കൈവരിച്ച സ്‌കൂളുകളെയും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും ആദരിക്കാന്‍ ജില്ലാ പഞ്ചായത്ത് നടത്തിയ ചടങ്ങ് ഉദ്ഘാനം ചെയ്തു സസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, എം.എല്‍.എ, എം.പി ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തിയാണ് അന്തര്‍ദേശീയ നിലവാരമുള്ള സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുക. സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞി നല്‍കുന്ന കാര്യത്തില്‍ ഏകീകരണമുണ്ടാകുമെന്നും ജനപ്രതിനിധികളുടെ അഭിപ്രായം കണക്കിലെടുത്തുകൊണ്ടാണിത് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ എസ്.എസ്.എല്‍.സി വിജയശതമാനം 2001 ല്‍ 33 ശതമാനമായിരുന്നത് പത്തു വര്‍ഷം കഴിഞ്ഞപ്പോള്‍ 92.11 ശതമാനമാക്കാന്‍ കഴിഞ്ഞു. ഇത് ജില്ലാ പഞ്ചായത്തിന്റെ കാര്യക്ഷമതകൊണ്ടാണെന്നും വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും കൂട്ടായി ശ്രമിച്ചതിന്റെ ഫലമാണെന്നത് അഭിമാനിക്കാവുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സീമാറ്റ് തയ്യാറാക്കിയ പദ്ധതി പത്തോളം നിയോജക മണ്ഡലങ്ങളില്‍ പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തെ സിവില്‍ സര്‍വീസ് അക്കാദമിയുടെ മാതൃകയില്‍ കോഴിക്കോടും അക്കാദമി ആരംഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നൂറടി റോസ് ലോഞ്ചില്‍ നടന്ന ചടങ്ങളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ 800 ലധികം കുട്ടികളെയും നൂറുശതമനം വിജയം കൈവരിച്ച 87 സ്‌കൂളുകളെയും വിദ്യാഭ്യാസമന്ത്രി ഉപഹാരം നല്‍കി ആദരിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് അധ്യക്ഷയായി. എം.എല്‍.എമാരായ പി.ഉബൈദുള്ള, പി.കെ.ബഷീര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.കുഞ്ഞു, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സക്കീന പുല്‍പ്പാടന്‍, വനജ എന്നിവരും ഉപഹാരങ്ങള്‍ കൈമാറി. വിജയഭേരി ജില്ലാ-കോ-ഓഡിനേറ്റര്‍ ഉമ്മര്‍ അറയ്ക്കല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സലിം കുരുവമ്പലം സ്വാഗതവും അഡ്വ.പി.വി.മനാഫ് നന്ദിയും പറഞ്ഞു. ടി. സലീം മോട്ടിവേഷന്‍ ക്ലാസ്സെടുത്തു.

Keywords: School, P.K.Abdurrabb, Education, Malappuram, കേരള, 
12:30 PM | 0 comments

ബധിര വിദ്യാലയങ്ങളിലെ പാഠ്യപദ്ധതി പരിഷ്‌കരിക്കും: മന്ത്രി അബ്ദുര്‍റബ്ബ്

Written By Malappuram News on Tuesday, May 1, 2012 | 7:19 PM

വള്ളിക്കുന്ന്: സംസ്ഥാനത്തെ ബധിരര്‍ക്ക് വേണ്ടിയുള്ള സ്‌പെഷ്യല്‍ സ്‌കൂളിലെ പാഠ്യപദ്ധതി ആവശ്യമായ പരിഷ്‌കരണങ്ങള്‍ നടത്താന്‍ നടപടി തുടങ്ങിയതായി വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുര്‍റബ്ബ് പ്രസ്താവിച്ചു. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ സര്‍ക്കാര്‍ മുന്തിയ പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊടക്കാട് പ്രവര്‍ത്തിച്ചു വരുന്ന പരപ്പനങ്ങാടി ബധിര വിദ്യാലയത്തിന്റെ ഇരുപതാം വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ജമീല അധ്യക്ഷത വഹിച്ചു.
Keywords: Parappanagadi, Malappuram, School, P.K.Abdurrabb, 

7:19 PM | 0 comments

വൃദ്ധസദനങ്ങളുടെ പേര് സ്‌നേഹസദനമെന്നാക്കി മാറ്റണം: മന്ത്രി

Written By Malappuram News on Monday, March 26, 2012 | 4:23 PM

എടപ്പാള്‍ : വൃദ്ധസദനങ്ങളുടെ പേര് സ്‌നേഹസദനമെന്നാക്കി മാറ്റണമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ്. ലൈബ്രറി കൗണ്‍സില്‍ വൃദ്ധസദനങ്ങളില്‍ നടപ്പിലാക്കുന്ന ഹെര്‍മിറ്റേജ് ലൈബ്രറി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തവനൂര്‍ വൃദ്ധസദനത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സ്‌നേഹം നിഷേധിക്കപ്പെട്ടവരാണ് വൃദ്ധസദനങ്ങളിലെത്തുന്നതിനാല്‍ സ്‌നേഹസദനമെന്ന പേരാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു. ഡോ. കെ ടി ജലീല്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. വൃദ്ധസദനങ്ങളിലെ അന്തേവാസികള്‍ക്കിടയില്‍ വായനാശീലം വളര്‍ത്തിയെടുക്കുമെന്ന ലക്ഷ്യവുമായി ലൈബ്രറി കൗണ്‍സില്‍ സംസ്ഥാനത്ത് തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകളിലെ മൂന്ന് വൃദ്ധസദനങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പൊന്നാനി ബ്ലോക്ക് പ്രസിഡന്റ് പി പത്മനാഭന്‍, ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എ കെ ചന്ദ്രന്‍, എ പ്രമോദ്ദാസ് പ്രസംഗിച്ചു.
4:23 PM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers