വൃദ്ധസദനങ്ങളുടെ പേര് സ്‌നേഹസദനമെന്നാക്കി മാറ്റണം: മന്ത്രി

എടപ്പാള്‍ : വൃദ്ധസദനങ്ങളുടെ പേര് സ്‌നേഹസദനമെന്നാക്കി മാറ്റണമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ്. ലൈബ്രറി കൗണ്‍സില്‍ വൃദ്ധസദനങ്ങളില്‍ നടപ്പിലാക്കുന്ന ഹെര്‍മിറ്റേജ് ലൈബ്രറി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തവനൂര്‍ വൃദ്ധസദനത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സ്‌നേഹം നിഷേധിക്കപ്പെട്ടവരാണ് വൃദ്ധസദനങ്ങളിലെത്തുന്നതിനാല്‍ സ്‌നേഹസദനമെന്ന പേരാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു. ഡോ. കെ ടി ജലീല്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. വൃദ്ധസദനങ്ങളിലെ അന്തേവാസികള്‍ക്കിടയില്‍ വായനാശീലം വളര്‍ത്തിയെടുക്കുമെന്ന ലക്ഷ്യവുമായി ലൈബ്രറി കൗണ്‍സില്‍ സംസ്ഥാനത്ത് തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകളിലെ മൂന്ന് വൃദ്ധസദനങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പൊന്നാനി ബ്ലോക്ക് പ്രസിഡന്റ് പി പത്മനാഭന്‍, ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എ കെ ചന്ദ്രന്‍, എ പ്രമോദ്ദാസ് പ്രസംഗിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post