വള്ളിക്കുന്ന്: സംസ്ഥാനത്തെ ബധിരര്‍ക്ക് വേണ്ടിയുള്ള സ്‌പെഷ്യല്‍ സ്‌കൂളിലെ പാഠ്യപദ്ധതി ആവശ്യമായ പരിഷ്‌കരണങ്ങള്‍ നടത്താന്‍ നടപടി തുടങ്ങിയതായി വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുര്‍റബ്ബ് പ്രസ്താവിച്ചു. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ സര്‍ക്കാര്‍ മുന്തിയ പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊടക്കാട് പ്രവര്‍ത്തിച്ചു വരുന്ന പരപ്പനങ്ങാടി ബധിര വിദ്യാലയത്തിന്റെ ഇരുപതാം വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ജമീല അധ്യക്ഷത വഹിച്ചു.
Keywords: Parappanagadi, Malappuram, School, P.K.Abdurrabb,
Post a Comment