മലപ്പുറം: ഇംഗ്ലീഷ് ആന്‍ഡ് ഫോറിന് ലാഗ്വേജ് യൂനിവേസിറ്റി (ഇഫഌ) യുടെ നിര്‍ദ്ദിഷ്ട മലപ്പുറം ഓഫ് ക്യാമ്പസിന്റെ പ്രാഥമിക സ്ഥലപരിശോധന നടത്തി. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ്, ഇഫഌ ബോര്‍ഡ് ഓഫ് റിസര്‍ച്ച് സ്റ്റഡീസ് ചെര്‍മാന്‍ പി മാധവന്, അസോസിയേറ്റ് പ്രൊഫസര്‍ സി വിപിന്‍കുമാര്‍, കലക്ടര്‍ എം സി മോഹന്‍ദാസ് തുടങ്ങിയവരാണ് സ്ഥല പരിശോധന നടത്തിയത്. സ്ഥലം ക്യാമ്പസിനനുയോജ്യമാണെന്നും ഇത് സംബന്ധിച്ച പ്രാഥമിക പരിശോധന റിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്നും പി മാധവന് അറിയിച്ചു. ഇഫഌ കാംപസിന് അംഗീകാരം ലഭിച്ചാലുടന്‍ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുമെന്നും സ്ഥലപരിശോധനയ്ക്കെത്തിയ യൂനിവേസിറ്റി പ്രതിനിധികള്‍ അറിയിച്ചു.
ഇഫഌ മലപ്പുറം ഓഫ് ക്യാമ്പസ്: പ്രാഥമിക സ്ഥലപരിശോധന നടത്തി
mvarthasubeditor
0
Post a Comment