Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label Aryadan Muhammed. Show all posts
Showing posts with label Aryadan Muhammed. Show all posts

കെ എസ് ആര്‍ ടി സി സബ് ഡിപ്പോ അന്തര്‍ സംസ്ഥാന ടെര്‍മിനലാക്കും: മന്ത്രി ആര്യാടന്‍

Written By mvarthasubeditor on Wednesday, July 4, 2012 | 11:26 AM

നിലമ്പൂര്‍: നിലമ്പൂര്‍ കെ എസ് ആര്‍ ടി സി സബ് ഡിപ്പോ അന്തര്‍സംസ്ഥാന ടെര്‍മിനലാകുമെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്. സബ് ഡിപ്പോയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സബ് ഡിപ്പോ വികസനത്തിനായി മൂന്ന് കോടി രൂപ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
കെ എസ് ആര്‍ ടി സി നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരു മാസത്തില്‍ 55 കോടിയുടെ നഷ്ടം സംഭവിക്കുന്നണ്ട്. ലാഭമല്ല, ജനങ്ങളുടെ സൗകര്യമാണ് കെ എസ് ആര്‍ ടി സി ലക്ഷ്യമിടുന്നത്. കെ എസ് ആര്‍ ടി സിയുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടിട്ടുണ്ടെന്നും പ്രൈവറ്റ് ബസുകള്‍ കെ എസ് ആര്‍ ടി സിക്ക് പിന്നില്‍ പോകുന്ന അവസ്ഥയില്‍ എത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നിലമ്പൂര്‍ മാനവേദന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് എ കെ ആന്റണിയുടെ എം പി ഫണ്ടില്‍ നിന്ന് 25 ലക്ഷവും ഷാനവാസ് എം പി 15 ലക്ഷവും എം എല്‍ എ ഫണ്ടില്‍ നിന്ന് 50 ലക്ഷവും അനുവദിച്ചതായും മന്ത്രി പറഞ്ഞു.
കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ പുതുതായി സ്ഥാപിച്ച ഓണ്‍ലൈന്‍ റിസര്‍വേഷന്‍ കൗണ്ടര്‍, ഡീസല്‍ പമ്പ്, നിലമ്പൂര്‍ - ബാംഗ്ലൂര്‍ സര്‍വീസ് എന്നിവയുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി വര്‍ഗീസ്, വി എ കരീം, നഗരസഭ സ്ഥിര സമിതി അധ്യക്ഷരായ ബാബു മോഹനകുറുപ്പ്, പാലോളി മഹ്ബൂബ്, ദേവശീരി മുജീബ്, മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം അബ്രഹാം പി മാത്യു സംബന്ധിച്ചു.

English Summery
KSRTC depot will be established as inter state terminal 
11:26 AM | 0 comments

സാങ്കേതിക മുന്നേറ്റമാണ് വികസനത്തിന്റ മുഖമുദ്ര: ആര്യാടന്‍ മുഹമ്മദ്

Written By mvarthasubeditor on Tuesday, July 3, 2012 | 4:10 PM

വളാഞ്ചേരി: സാങ്കേതിക രംഗത്തെ മുന്നേറ്റമാണ് രാജ്യത്തിന്റെ വികസനമുദ്രയെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റിയുടെ പ്രവര്‍ത്തനംകൂടി കണ്ട് കേരളത്തിലെ ഐ ടി വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ മികവുറ്റ കേന്ദ്രങ്ങള്‍ ആരംഭിക്കേണ്ടതാണെന്ന് വളാഞ്ചേരി എം ഇ എസ് കെ വി യെം കോളജ് ഐ സി റ്റി ലാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മന്ത്രി അഭിപ്രായപ്പെട്ടു. 

യു ജി സി സഹായത്തോടെ നിര്‍മിച്ച ഡിജിറ്റല്‍ ഐ സി ടി ലാബില്‍ അറുപത് കമ്പ്യൂട്ടറുകളും സ്മാര്‍ട്ട് സൈബര്‍ സൗകര്യങ്ങളും ലാംഗ്വേജ് കമ്മ്യൂണിക്കേഷന്‍ സൗര്യങ്ങളുമുണ്ട്. ചടങ്ങില്‍ കോളജ് പ്രസിഡന്റ് കെ വി മുഹമ്മദ് അധ്യക്ഷത വഹിച്ചു. 

എം ഇ എസ് കോളജ് ചെയര്‍മാന്‍ ഇ പി മോയിന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. എം ഇ എസ് സംസ്ഥാന ട്രഷറര്‍ എ മുഹമ്മദ്, മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി ഡോ. എന്‍ എം മുജീബ് റഹ്മാന്‍, എന്‍ അബൂബക്കര്‍ ഹാജി, പ്രിന്‍സിപ്പല്‍ ഡോ. ഹുസൈന്‍ രണ്ടത്താണി, പ്രൊഫ. മഞ്ജുള രാമന്‍, പ്രൊഫ. എ എം പി ഹംസ പ്രസംഗിച്ചു.

English Summery
Scientific gains are the symbol of developments: Aryadan
4:10 PM | 0 comments

ലീഗിനെതിരെ വീണ്ടും ആര്യാടന്‍

Written By mvarthasubeditor on Monday, May 28, 2012 | 4:20 PM

എടക്കര: മൂത്തേടത്തെ ലീഗുകാര്‍ ഷുക്കൂറിനെ വെട്ടിക്കൊലപ്പെടുത്തിയതിന് സി പി എമ്മുകാര്‍ക്ക് നന്ദി രേഖപ്പെടുത്തുകയാണ് ചെയ്തതെന്ന് ആര്യാടന്‍ മുഹമ്മദ്. മുസ്‌ലിംലീഗ് പ്രവര്‍ത്തകനായ ഷുക്കൂറിനെ ദാരുണമായി വെട്ടിക്കൊലപ്പെടുത്തയതിനെതിരെ സംസ്ഥാനത്ത് ഉടനീളം മുസ്‌ലിംലീഗ് സി പി എമ്മിനെതിരെ പ്രതിഷേധിക്കുമ്പോഴാണ് കോണ്‍ഗ്രസ് പ്രസിഡന്റിനെ പുറത്താക്കാന്‍ ലീഗുകാര്‍ മൂത്തേടത്ത് സി പി എമ്മിനെ സഹായിച്ചത്. മുസ്‌ലിംലീഗ് സി പി എമ്മിനെ സഹായിച്ചത്. മുസ്‌ലിംലീഗ് സി പി എം പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നവര്‍ക്ക് മരം വെട്ടി ചാലില്‍ നല്‍കി സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

English Summery
Again Aryadan against Muslim League
4:20 PM | 0 comments

മന്ത്രി ആര്യാടന്റെ എസ്‌കോര്‍ട്ട് ജീപ്പ് അപകടത്തില്‍പെട്ടു

Written By mvarthasubeditor on Sunday, May 27, 2012 | 10:57 PM

തിരൂരങ്ങാടി: മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ എസ്‌കോര്‍ട്ട് ജീപ്പ് ടവേര കാറിലിടിച്ച് പോലീസ് ഡ്രൈവര്‍ക്ക് പരുക്ക്. ദേശീയപാതയില്‍ കൂരിയാട് ഇന്നലെ വൈകുന്നേരം നാലിനാണ് സംഭവം. കോട്ടക്കല്‍ ഭാഗത്തു നിന്ന് യൂനിവേഴ്‌സിറ്റിയിലേക്ക് പോകുമ്പോള്‍ മുമ്പിലുള്ള ടവേര കാറിലാണ് എസ്‌കോര്‍ട്ട് ജീപ്പ് ഇടിച്ചത്. കാളികാവ് പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ ഷിജുവിനാണ് പരുക്കേറ്റത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു.

English Summery
Accident in Thiroorangadi
10:57 PM | 0 comments

ആര്യാടന്റെ പൊതുപരിപാടികള്‍ ബഹിഷ്‌കരിക്കാന്‍ ലീഗ് നേതാക്കള്‍ക്ക് രഹസ്യ നിര്‍ദേശം

Written By Malappuram News on Monday, May 14, 2012 | 10:33 AM

 നിലമ്പൂര്‍: മന്ത്രി ആര്യാടനും ലീഗും തമ്മിലുള്ള രഹസ്യ പോര്‍വിളികള്‍ക്ക് പുതിയ മാനം കൈവരുന്നു. ആര്യാടന്റെ പൊതുപരിപാടികള്‍ ബഹിഷ്‌ക്കരിക്കാന്‍ ലീഗ് എം എല്‍ എ മാരോടും സീനിയര്‍ നേതാക്കളോടും രഹസ്യം നിര്‍ദേശം നല്‍കിയതായി അറിയുന്നു.
കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ നടന്ന ഒരു ചടങ്ങില്‍ ലീഗ് എം എല്‍ എ യുടെ പേരടക്കം അച്ചടിച്ച നോട്ടീസുകള്‍ വിതരണം ചെയ്തിട്ടും സംഘാടകര്‍ നേരിട്ടഭ്യര്‍ഥിച്ചും എം എല്‍ എ പങ്കെടുത്തില്ല.
നിലമ്പൂര്‍ ചോലോട്, യു പി സ്‌കൂളില്‍ നടന്ന സെമിനാറില്‍ വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കുമെന്ന് വ്യാപക പ്രചാരണം ഉണ്ടായിട്ടും മന്ത്രി പങ്കെടുക്കാത്തത് ഈ തീരുമാനം തന്നെയാണെന്നാണറിയുന്നത്. തിരുവനന്തപുരത്ത് വെച്ച് ലീഗിനെ കൊച്ചാക്കി പ്രസംഗിച്ചതാണ് ഇതിന് കാരണമായി പറയുന്നത്.

Keywords: IUML, Muslim League, Aryadan Muhammed, Congress, Malappuram, Nilambur, കേരള, 
10:33 AM | 0 comments

വൈദ്യുതിബോര്‍ഡ് കമ്പനിയാകുമ്പോള്‍ ഒരുസ്വകാര്യ ഓഹരിയും അനുവദിക്കില്ല: ആര്യാടന്‍

Written By Malappuram News on Tuesday, May 1, 2012 | 1:30 PM

മലപ്പുറം: വൈദ്യുതിബോര്‍ഡിനെ കമ്പനിയാക്കുമ്പോള്‍ ഒരുസ്വകാര്യ ഓഹരിയും അനുവദിക്കില്ലെന്നും പൂര്‍ണമായും സര്‍ക്കാര്‍ കമ്പനിതന്നെയായിരിക്കുമെന്നും മന്ത്രി ആര്യാടന്‍മുഹമ്മദ് വ്യക്തമാക്കി. കമ്പനിയാക്കുമ്പോഴും ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും പൂര്‍ണമായി സംരക്ഷിക്കും. നിയമനം പി.എസ്.സി വഴിതന്നെ ആയിരിക്കുമെന്നും ആര്യാടന്‍ വ്യക്തമാക്കി. കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ജില്ലാസമ്മേളനം മലപ്പുറം കിളിയമണ്ണില്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രസിഡന്റ് ഇ.മുഹമ്മദ്കുഞ്ഞി അധ്യക്ഷനായിരുന്നു. പി.ഉബൈദുള്ള എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എം.എസ്.റാവുത്തര്‍ ബോര്‍ഡും ജീവനക്കാരും നേരിടുന്ന കാലികപ്രശ്‌നങ്ങള്‍ എന്ന വിഷയം അവതരിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി കെ.പി.അബ്ദുള്‍മജീദ്, ഡി.സി.സി സെക്രട്ടറിമാരായ വി.സുധാകരന്‍, വി.എ.കരീം, നഗരസഭാംഗം വീക്ഷണം മുഹമ്മദ്, വി.വി.പ്രദീപ്, അബൂബക്കര്‍ കടവത്ത്, കോണ്‍ഫെഡറേഷന്‍ കോഴിക്കോട് ജില്ലാസെക്രട്ടറി കെ.പി.ഗിരീഷ്, മലപ്പുറം ജില്ലാസെക്രട്ടറി വി.സുധീര്‍കുമാര്‍, ജില്ലാവര്‍ക്കിങ്ങ് പ്രസിഡന്റ് സി.രഘുനാഥ് എന്നിവര്‍ സംസാരിച്ചു.

Keywords: Malappuram, Aryadan Muhammed, Electricity, 
1:30 PM | 0 comments

ആര്യാടന്റെ മതബോധത്തെ ചോദ്യം ചെയ്യാനായിട്ടില്ലെന്ന്‌ യൂത്ത്‌കോണ്‍ഗ്രസ്‌

Written By Malappuram News on Friday, April 20, 2012 | 12:54 AM

കൊണ്ടോട്ടി: മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മതബോധത്തെയും മതേതര കാഴ്‌ചപാടിനെയും ചോദ്യം ചെയ്യാന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ വളര്‍ന്നിട്ടില്ലെന്ന്‌ യൂത്ത്‌കോണ്‍ഗ്രസ്‌ മണ്ഡലം കമ്മിറ്റി അറിപ്രായപ്പെട്ടു. മതാധിഷ്‌ഠിത പാര്‍ട്ടിയില്‍ നുഴഞ്ഞ്‌കയറി അവര്‍ക്ക്‌ വേണ്ടി അഭിപ്രായം പറയാന്‍ ശ്രമിച്ചാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന്‌ യോഗം മുന്നറിയിപ്പ്‌ നല്‍കി. അഷ്‌റഫ്‌ പറക്കുത്ത്‌ അധ്യക്ഷത വഹിച്ചു. കെ കെ റഫീഖ്‌, പി പി റഹ്‌മത്തുല്ല, ജലീല്‍കോട്ട, ഫൈസല്‍ ആലുങ്ങല്‍ പ്രസംഗിച്ചു. 
12:54 AM | 0 comments

അഞ്ചാം മന്ത്രി വന്ന വഴി ആര്യാടന്‍ വ്യക്തമാക്കണം: സി.പി. എം

Written By Malappuram News on Wednesday, April 18, 2012 | 1:00 AM

മലപ്പുറം: മുസ്‌ലിംലീഗിനെതിരെ ആഞ്ഞടിക്കുന്ന ആര്യാടന്‍ മുഹമ്മദിന് അഞ്ചാം മന്ത്രി വന്ന വഴി വിശദീകരിക്കാന്‍ ബാധ്യതയുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. അഞ്ചാം മന്ത്രിക്കായി കെപിസിസിയുടെയും ഹൈക്കമാന്‍ഡിന്റെയും നിലപാടുകള്‍ ഒറ്റ രാത്രികൊണ്ട് എങ്ങനെ മാറ്റിമറിച്ചുവെന്നറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് താത്പര്യമുണ്ട്.
യുഡിഎഫ് യോഗം ചേരുന്നതിന്റെ തലേന്നുപോലും ലീഗിന് വഴങ്ങില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്. പിന്നെന്തു സംഭവിച്ചുവെന്ന് ആര്യാടന്‍ പറയണം. ലീഗിന് വീണ്ടും മന്ത്രിയെ കൊടുക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ തീരുമാനം തടയാന്‍ അദ്ദേഹം എന്തുചെയ്‌തെന്നും വ്യക്തമാക്കണം. ലീഗിനെതിരെയുള്ള പരാമര്‍ശങ്ങള്‍ ആത്മാര്‍ത്ഥമായിട്ടാണെങ്കില്‍ സ്വാഗതാര്‍ഹമാണ്.
മുസ്‌ലിംലീഗിനെതിരെ കടുത്ത ഭാഷയാണ് ആര്യാടന്‍ ഉപയോഗിച്ചത്. കണ്ണൂരും കാസര്‍കോട്ടും അടികിട്ടിയ കാര്യം പറഞ്ഞ് പരിഹസിച്ചു. ലീഗിനു മുന്നില്‍ നാണംകെട്ടിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആര്യാടന്റെ പ്രസംഗം നല്‍കുന്ന സന്തോഷം ചെറുതല്ല. അണികളുടെ ആത്മരോഷം തണുപ്പിക്കാനും ആത്മാഭിമാനം വീണ്ടെടുക്കാനും പ്രസംഗം സഹായിച്ചേക്കാം. എന്നാല്‍ ആര്യാടന്റെ പ്രസ്താവന ആത്മാര്‍ത്ഥമായിട്ടാണോയെന്ന സംശയം ബാക്കിയാവുകയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.
1:00 AM | 0 comments

ആര്യാടന് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം

Written By Malappuram News on Monday, April 16, 2012 | 10:08 AM

മലപ്പുറം: വെദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം. ലീഗിന് അഞ്ചാംമന്ത്രി സ്ഥാനം നല്‍കിയതുമായി ബന്ധപ്പെട്ടും അതിനു മുന്നോടിയായി നടന്ന കെ.പി.സി.സി യോഗത്തിലും പുറത്തും ജില്ലയിലെ കോണ്‍ഗ്രസ്സുകാരുടെ വികാരം പരസ്യമായി പ്രകടിപ്പിച്ച ആര്യാടന്റെ ഉറച്ച നിലപാടുകള്‍ക്കുള്ള അംഗീകാരവുമായിരുന്നു സ്വീകരകണയോഗം. ഞായറാഴ്ച ജില്ലാ അതിര്‍ത്തി മുതല്‍ അദ്ദേഹത്തിന്റെ തട്ടകമായ നിലമ്പൂര്‍ വരെ നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെയായിരുന്നു സ്വീകരിച്ചാനയിച്ചത്.
പുതുതായി ഗതാഗത വകുപ്പിന്റെ ചുമതല കൂടി ഏറ്റെടുത്ത ശേഷം ആദ്യമായി ജില്ലയിലെത്തിയ അദ്ദേഹത്തിനൊരുക്കിയ സ്വീകരണം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ലീഗിന്റെ തട്ടകത്തില്‍ അവര്‍ക്ക് മറുപടി നല്‍കാന്‍ കൂടി ഒരുക്കിയതായിരുന്നു. രാവിലെ ഒമ്പതുമണിയോടെ ജില്ലാ അതിര്‍ത്തിയായ ചങ്ങരംകുളത്തു നിന്ന് നൂറുകണക്കിന് പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ആര്യാടനെ സ്വീകരിച്ചത്. കോണ്‍ഗ്രസ്സിനും നേതാക്കള്‍ക്കും ആര്യാടനും ജയ് വിളികളോടെയാണ് അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തകര്‍ അണിനിരന്നത്. ഒപ്പം കോണ്‍ഗ്രസ്സിലെ അണികളുടെ വികാരം അതിന്റെ അര്‍ഥം ചോരാതെ പ്രകടിപ്പിച്ചതിനുളള അംഗീകാരവും.മലപ്പുറത്ത് ഒരുക്കിയ സ്വീകരണ യോഗത്തില്‍ മന്ത്രി ആര്യാടന്‍ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു.
ആര്യാടന്‍ എത്തുന്നതിന് മുമ്പ് ഏതാനും പ്രവര്‍ത്തകര്‍ ലീഗ് നേതാക്കള്‍ക്ക് എതിരേയും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചും മുദ്രാവാക്യങ്ങളുയര്‍ത്തി ഡി.സി.സി ഓഫീസിനു മുമ്പില്‍ പ്രകടനവും നടത്തിയിരുന്നു. ചടങ്ങില്‍ ഡി.സി.സി പ്രസിഡന്റ് ഇ.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. മുന്‍ ഡി.സി.സി പ്രസിഡന്റ് യു.അബൂബക്കര്‍,വി.എം കൊളക്കാട് കെ.പി.സി.സി ഭാരവാഹികളായ വി.വി പ്രകാശ്, അജയ്‌മോഹന്‍,യു.കെ ഭാസി എന്നിവരും മറ്റ്ഡി.സി.സി ഭാരവാഹികളും പങ്കെടുത്തു.
10:08 AM | 0 comments

ആര്യാടന് അതിക ചുമതല; മലയോര മേഖലക്ക് പ്രതീക്ഷ

Written By Malappuram News on Friday, April 13, 2012 | 1:07 AMനിലമ്പൂര്‍: വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന് ഗതാഗത വകുപ്പിന്റെ അധികചുമതല ലഭിച്ചതോടെ മലയോരം ഏറെ പ്രതീക്ഷയില്‍. മലയയോര മേഖലയിലെ പ്രധാന ആവശ്യമായ ഗതാഗത പ്രശ്‌ന പരിഹാരത്തിന് പുതിയ നിയോഗം നിമിത്തമാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. ജില്ലയിലെ കിഴക്കന്‍ മേഖലകളില്‍ രൂക്ഷ ഗതാഗത പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്.
കെ.എസ്.ആര്‍.ടി.സി മേഖലയില്‍ പരിമിതമാണ്. കിഴിഞ്ഞ വര്‍ഷത്തിനിടെ മേഖലയില്‍ കെ എസ് ആര്‍ ടി സി സജീവമായെങ്കിലും പൂര്‍ണാര്‍ഥത്തിലായിട്ടില്ല. ഉള്‍ഗ്രാമത്തില്‍ കെ എസ് ആര്‍ ടി സി സര്‍വീസ് പരിമിതമാണ്. കഴിഞ്ഞ സര്‍ക്കാര്‍ വഴിക്കടവ് - കോഴിക്കോട് റൂട്ട് ദേശസാത്കൃത റൂട്ടായി പ്രഖ്യാപിച്ച് സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നിര്‍ത്തിവെക്കുകയും വഴിക്കടവ് കോഴിക്കോട് റൂട്ടില്‍ 20 മിനുട്ട് ഇടവിട്ട് കെ.എസ്.ആര്‍.ടി.സി നിലമ്പൂര്‍ വഴി ബാംഗ്ലൂര്‍, മൈസൂര്‍ ഭാഗങ്ങളിലേക്ക് അന്തര്‍ സംസ്ഥാന സര്‍വീസ് തുടങ്ങുകയും ചെയ്തിരുന്നു. ചില സര്‍വീസുകള്‍ ഇടക്ക് നിലച്ചെങ്കിലും മലയോരമേഖലയില്‍ കെ എസ് ആര്‍ ടി സി സാന്നിധ്യമറിയിക്കാന്‍ സാധിച്ചിരുന്നു. ഗ്രാമപ്രദേശങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വീസ് ആരംഭിക്കാറുണ്ടെങ്കിലും ഇടക്ക് നിര്‍ത്തിവെക്കലാണ് പതിവ്. സ്വകാര്യ ബസ് ലോബിയുടെ പ്രവര്‍ത്തനമാണ് ഇതിന് പിന്നിലെന്ന് ആരോപണവും നിലനില്‍ക്കുന്നുണ്ട്.
നിലമ്പൂരില്‍ നിന്നുള്ള മന്ത്രി ഗതാഗത മന്ത്രികൂടിയായി മാറുന്നതോടെ മേഖലയില്‍ കെ എസ് ആര്‍ ടി സി കൂടുതല്‍ സര്‍വീസ് ആരംഭിക്കുമെന്നും ഉള്‍ഗ്രാമങ്ങളില്‍ കെ എസ് ആര്‍ ടി സി എത്തുമെന്നും നിലമ്പൂര്‍ കെ.എസ്.ആര്‍.ടി സി.ഡിപ്പോ വികസിക്കുമെന്നും നാട്ടുകാര്‍ പ്രതീക്ഷിക്കുന്നു.
1:07 AM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers