ആര്യാടന് അതിക ചുമതല; മലയോര മേഖലക്ക് പ്രതീക്ഷ



നിലമ്പൂര്‍: വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന് ഗതാഗത വകുപ്പിന്റെ അധികചുമതല ലഭിച്ചതോടെ മലയോരം ഏറെ പ്രതീക്ഷയില്‍. മലയയോര മേഖലയിലെ പ്രധാന ആവശ്യമായ ഗതാഗത പ്രശ്‌ന പരിഹാരത്തിന് പുതിയ നിയോഗം നിമിത്തമാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. ജില്ലയിലെ കിഴക്കന്‍ മേഖലകളില്‍ രൂക്ഷ ഗതാഗത പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്.
കെ.എസ്.ആര്‍.ടി.സി മേഖലയില്‍ പരിമിതമാണ്. കിഴിഞ്ഞ വര്‍ഷത്തിനിടെ മേഖലയില്‍ കെ എസ് ആര്‍ ടി സി സജീവമായെങ്കിലും പൂര്‍ണാര്‍ഥത്തിലായിട്ടില്ല. ഉള്‍ഗ്രാമത്തില്‍ കെ എസ് ആര്‍ ടി സി സര്‍വീസ് പരിമിതമാണ്. കഴിഞ്ഞ സര്‍ക്കാര്‍ വഴിക്കടവ് - കോഴിക്കോട് റൂട്ട് ദേശസാത്കൃത റൂട്ടായി പ്രഖ്യാപിച്ച് സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നിര്‍ത്തിവെക്കുകയും വഴിക്കടവ് കോഴിക്കോട് റൂട്ടില്‍ 20 മിനുട്ട് ഇടവിട്ട് കെ.എസ്.ആര്‍.ടി.സി നിലമ്പൂര്‍ വഴി ബാംഗ്ലൂര്‍, മൈസൂര്‍ ഭാഗങ്ങളിലേക്ക് അന്തര്‍ സംസ്ഥാന സര്‍വീസ് തുടങ്ങുകയും ചെയ്തിരുന്നു. ചില സര്‍വീസുകള്‍ ഇടക്ക് നിലച്ചെങ്കിലും മലയോരമേഖലയില്‍ കെ എസ് ആര്‍ ടി സി സാന്നിധ്യമറിയിക്കാന്‍ സാധിച്ചിരുന്നു. ഗ്രാമപ്രദേശങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വീസ് ആരംഭിക്കാറുണ്ടെങ്കിലും ഇടക്ക് നിര്‍ത്തിവെക്കലാണ് പതിവ്. സ്വകാര്യ ബസ് ലോബിയുടെ പ്രവര്‍ത്തനമാണ് ഇതിന് പിന്നിലെന്ന് ആരോപണവും നിലനില്‍ക്കുന്നുണ്ട്.
നിലമ്പൂരില്‍ നിന്നുള്ള മന്ത്രി ഗതാഗത മന്ത്രികൂടിയായി മാറുന്നതോടെ മേഖലയില്‍ കെ എസ് ആര്‍ ടി സി കൂടുതല്‍ സര്‍വീസ് ആരംഭിക്കുമെന്നും ഉള്‍ഗ്രാമങ്ങളില്‍ കെ എസ് ആര്‍ ടി സി എത്തുമെന്നും നിലമ്പൂര്‍ കെ.എസ്.ആര്‍.ടി സി.ഡിപ്പോ വികസിക്കുമെന്നും നാട്ടുകാര്‍ പ്രതീക്ഷിക്കുന്നു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post