Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label Saudi Arabia. Show all posts
Showing posts with label Saudi Arabia. Show all posts

പ്രവാസികള്‍ക്ക് ഇരുട്ടടിയായി പൈലറ്റ് സമരം

Written By mvarthasubeditor on Saturday, June 16, 2012 | 8:08 PM

മലപ്പുറം: സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന പ്രവാസികള്‍ക്ക് എയര്‍ ഇന്ത്യ പൈലറ്റ് സമരം ഇരുട്ടടിയായി. അവധിക്കാലത്ത് നാട്ടിലേക്കെത്താന്‍ കൊതിച്ചവര്‍ക്കു മുന്നില്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്കും വിമാനം റദ്ദാക്കലും വന്‍മതില്‍ സൃഷ്ടിക്കുന്നു. സൗദിയില്‍ ഈ 20 മുതല്‍ ഓഗസ്റ്റ് അവസാനം വരെ അവധിക്കാലമാണ്. സ്കൂളുകള്‍ പ്രവര്‍ത്തിക്കില്ല. ഒട്ടുമിക്ക ഓഫിസുകള്‍ക്കും അവധിയാണ്. പ്രവാസികളില്‍ ഭൂരിഭാഗവും ഈ സമയത്തു നാട്ടിലേക്കു വരും. സാധാരണയായി അവധിക്കാലത്തു വിമാനക്കമ്പനികള്‍ യാത്രക്കാരെ പിഴിയാറുണ്ടെങ്കിലും ഇത്തവണ പൈലറ്റ് സമരംമൂലം നിരക്കുകള്‍ വന്‍തോതില്‍ വര്‍ധിച്ചു.

എയര്‍ ഇന്ത്യ വിമാനത്തില്‍ ജിദ്ദയിലേക്ക് 9,500 രൂപയ്ക്കുവരെ മുന്‍പ് ടിക്കറ്റ് ലഭ്യമായിരുന്നുവെങ്കില്‍ സ്വകാര്യ വിമാനക്കമ്പനികള്‍ ഇപ്പോള്‍ ഈടാക്കുന്ന നിരക്ക് 30,000 രൂപയ്ക്കു മുകളിലാണ്. ഉയര്‍ന്ന ക്ലാസിലെ ടിക്കറ്റുകള്‍ ലഭിക്കണമെങ്കില്‍ അരലക്ഷം രൂപ വരെ മുടക്കേണ്ടിവരും. മാസം 1,500 റിയാല്‍ (21,000 രൂപ) ശമ്പളത്തില്‍ ജോലിചെയ്യുന്നവര്‍ ഈ അവധിക്കാലത്ത് ടിക്കറ്റിനായി 2,500 റിയാല്‍ വരെ മുടക്കേണ്ട സ്ഥിതിയാണുള്ളത്. എയര്‍ ഇന്ത്യയുടെ റിയാദ് ഓഫിസ് പല ദിവസങ്ങളിലും തുറക്കുന്നില്ലെന്നും ചില പ്രവാസികള്‍ പരാതിപ്പെടുന്നു.

നിലവില്‍ കോഴിക്കോട്ടുനിന്ന് സൗദി എയറിനും എയര്‍ ഇന്ത്യയ്ക്കും മാത്രമാണ് ജിദ്ദയിലേക്കു സര്‍വീസുള്ളത്. ആറര മണിക്കൂറോളം വരും യാത്രാദൈര്‍ഘ്യം. ബാക്കിയുള്ളവയെല്ലാം റിയാദ്, ദമാം എന്നിവിടങ്ങളിലേക്കാണുള്ളത്. ഷാര്‍ജ, ദുബായ്, ദോഹ, മസ്കറ്റ് എന്നിവിടങ്ങളിലൂടെ കറങ്ങി പോകുന്നതിനാല്‍ 12 മുതല്‍ 14 മണിക്കൂര്‍ വരെ സമയമെടുത്താണ് റിയാദിലോ ദമാമിലോ എത്തുന്നത്. പുലര്‍ച്ചെ 4.45ന് കോഴിക്കോട്ടുനിന്നു പുറപ്പെടുന്ന സ്വകാര്യ വിമാനക്കമ്പനിയുടെ വിമാനം ഷാര്‍ജയില്‍ രാവിലെ എട്ടരയോടെ എത്തും.

എന്നാല്‍ അവിടെനിന്നു വിമാനം റിയാദിലേക്കു പറക്കുന്നത് രാത്രി ഏഴിനു മാത്രമാണ്. ഇതിനിടയിലുള്ള സമയത്ത് യാത്രക്കാര്‍ക്കു വിമാനത്താവളത്തില്‍നിന്നു പുറത്തിറങ്ങാന്‍പോലും പറ്റില്ല. ഭക്ഷണമോ വെള്ളമോപോലും വിമാനക്കമ്പനികള്‍ നല്‍കില്ലെന്നും പ്രവാസികള്‍ ആരോപിക്കുന്നു.
8:08 PM | 0 comments

ആഭ്യന്തര സര്‍വീസ് 2013 ഏപ്രിലില്‍

Written By Malappuram News on Saturday, May 12, 2012 | 12:08 PM

റിയാദ്: സൗദി അറേബ്യയില്‍ 2013 ഏപ്രില്‍ മുതല്‍ വിദേശ വിമാനക്കമ്പനികള്‍ ആഭ്യന്തര സര്‍വീസ് ആരംഭിക്കുമെന്നു റിപ്പോര്‍ട്ട്. വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. ആഭ്യന്തര സര്‍വീസുകള്‍ നടത്താന്‍ 14 വിദേശ വിമാനക്കമ്പനികള്‍ അപേക്ഷ സമര്‍പ്പിച്ചു. വിമാനക്കമ്പനികളുടെ സാമ്പത്തിക ഭദ്രത, സര്‍വീസ് എക്സ്പീരിയന്‍സ് തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തിയാകും ലൈസന്‍സ് അനുവദിക്കുക. സൗദി വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങുമെന്നും മന്ത്രാലയം അറിയിച്ചു.
സേവനം മെച്ചപ്പെടുത്തുക, ആവശ്യമായ സര്‍വീസുകള്‍ ലഭ്യമാക്കുക എന്നിവ ലക്ഷ്യമാക്കിയാണു സര്‍ക്കാര്‍ നടപടി. സൗദി എയര്‍ലൈന്‍സും നാസ് എയറും മാത്രമാണ് സൗദിയില്‍ ഇപ്പോള്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്നത്.

Keywords: Riyadh, Saudi Arabia, Gulf, അറബി നാടുകള്‍, 
12:08 PM | 0 comments

തീരുമാനം മാറ്റേണ്ട ഗതികേടു ലീഗിനു വന്നിട്ടില്ല: ഹൈദരലി തങ്ങള്‍

Written By Malappuram News on Tuesday, May 1, 2012 | 11:27 AM

ജിദ്ദ: എടുത്ത തീരുമാനം മാറ്റേണ്ട ഗതികേടു മുസ്‌ലിം ലീഗിനു വന്നിട്ടില്ലെന്നു പാര്‍ട്ടി അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍. ന്യായമായ അവകാശങ്ങള്‍ നേടാന്‍ ലീഗിന് എന്നും കഴിഞ്ഞിട്ടുണ്ട്. വികാരത്തിന് അടിപ്പെട്ടു പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല ലീഗ്. ഏറെ ആലോചിച്ച ശേഷമാണു തീരുമാനങ്ങള്‍ എടുക്കാറുള്ളത്.
മുസ്‌ലിം ലീഗ് വര്‍ഗീയ സംഘടനയാണെന്ന് ആരോപിക്കുന്നവര്‍ ചരിത്രം പഠിക്കാത്തവരാണ്. വര്‍ഗീയ സംഘട്ടനങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതില്‍ നിര്‍ണായക പങ്കാണ് എക്കാലവും പാര്‍ട്ടി വഹിച്ചിട്ടുള്ളത്. കെഎംസിസി ജിദ്ദ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

Keywords: Panakkad Haidarali Shihab Thangal, Jeddah, Saudi Arabia, Gulf, 
11:27 AM | 0 comments

സി.കെ ചന്ദ്രപ്പന്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മാതൃക

Written By Malappuram News on Monday, March 26, 2012 | 2:00 AM

റിയാദ്: സുതാര്യമായ പൊതു ജീവിതത്തിലൂടെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു അന്തരിച്ച കമ്യൂണിസ്റ്റ് നേതാവ് സി.കെ ചന്ദ്രപ്പനെന്ന് റിയാദില്‍ ന്യൂ ഏജ് സാംസ്‌കാരിക വേദി സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നതിലുപരി അദ്ദേഹം കേരളത്തിന്റെ പൊതു സ്വത്തായിരുന്നെന്നും അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ നേതാവായിരുന്നു. പൊതുരംഗത്ത് ബാധിച്ചിരിക്കുന്ന ജീര്‍ണ്ണതക്കെതിരെ പടപൊരുതി തന്റെ ജീവിതം കൊണ്ട് മാതൃക കാണിച്ച സഖാവ് സി.കെ ചന്ദ്രപ്പന്‍ കക്ഷിരാഷ്ട്രീയ ചിന്തകള്‍ക്കതീതമായൊരു സുഹൃദ് വലയം സൃഷ്ടിച്ചെടുക്കാന്‍ സാധിച്ച പൊതു പ്രവര്‍ത്തകനായിരുന്നു. ഇന്ത്യന്‍ ദേശിയത മുറുകെപ്പിടിച്ച ഈ വലിയ കമ്യൂണിസ്‌ററ് ആചാര്യന്റെ വിയോഗം രാജ്യത്തിന് വലിയ നഷ്ടമാണെന്നും റിയാദിലെ സാംസ്‌കാരിക സാമൂഹ്യ പ്രവര്‍ത്തകര്‍ അനുസ്മരിച്ചു.
സക്കീര്‍ വടക്കുംതല അധ്യക്ഷത വഹിച്ച അനുശോചന യോഗത്തില്‍ സക്കരിയ പുറക്കാട് അനുശോചന പ്രമേയം അവതരിപ്പിച്ചു. എം. നസീര്‍ (കേളി), അഷ്‌റഫ് വടക്കേവിള, സത്താര്‍ കായംകുളം, സിദ്ധാര്‍ത്ഥനാശാന്‍, കമറുദ്ദീന്‍ തഴവ (ഒ.ഐ.സി.സി), റഫീഖ് പാറയ്ക്കല്‍ (കെ.എം.സി.സി), ബാലചന്ദ്രന്‍ (റിയ), ആര്‍. മുരളീധരന്‍ (ഫൊക്കാസ), കുമ്മിള്‍ സുധീര്‍ (റിയാദ് നവോദയ), നാസര്‍ കാരക്കുന്ന് (കൈരളി ടി.വി), ഇ.പി കുഞ്ഞാലി സംസാരിച്ചു.
2:00 AM | 0 comments

ഒ.ഐ.സി.സി കലാമത്സരങ്ങള്‍ തുടങ്ങി

Written By Malappuram News on Thursday, March 22, 2012 | 12:17 PM

റിയാദ്: ഒ.ഐ.സി.സി. മലപ്പുറം ജില്ലാ കമ്മിററിയുടെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കലാമത്സരങ്ങള്‍ തുടങ്ങി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സി.എം കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. . പാചകമത്‌സരത്തില്‍ സമീര്‍ ബാബു ഫറോക്ക് ഒന്നാം സമ്മാനവും നിഷാദ് കോട്ടൂര്‍, ഷൗക്കത്ത് മഞ്ചേരി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനവും നേടി. റിയാദ് പാലസ് ഹോട്ടലിലെ ഷെഫ് അലി താമരശ്ശേരി, റംലത്ത് കോഴിക്കോട് എന്നിവര്‍ വിധി കര്‍ത്താക്കളായിരുന്നു.
തുടര്‍ന്ന് നടന്ന ക്വിസ് മത്‌സരത്തില്‍ ഷുക്കൂര്‍ താനൂര്‍ ഒന്നാം സ്ഥാനവും സെലീന സൈഫ്, ബഷീര്‍ പൊന്നാനി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനവും നേടി. ഹഫ്‌സ ടീച്ചര്‍ ക്വിസ് മത്‌സരത്തിന് നേതൃത്വം നല്‍കി. നാടന്‍ പാട്ട് മത്‌സരത്തില്‍ നിസാര്‍ മമ്പാട്, ഷാജഹാന്‍ എടക്കര, മുജീബ് കോഴിക്കോട്, നിമാ ഹുസൈന്‍, ഹിബ ബഷീര്‍, സക്കീര്‍ മണ്ണാര്‍മല, തന്‍സീര്‍, നാസര്‍ കല്ലറ, സിദ്ദീഖ് മഞ്ചേശ്വരം തുടങ്ങിയവര്‍ പങ്കെടുത്തു.
ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മററി പ്രസിഡണ്ട് സിദ്ദീഖ് കല്ലൂപറമ്പന്‍ അധ്യക്ഷത വഹിച്ച സമാപനച്ചടങ്ങില്‍ അബ്ദുള്ള വല്ലാഞ്ചിറ, സലിം കളക്കര, അനില്‍ പൂക്കോട്ടുംപാടം, ഉബൈദ് എടവണ്ണ, നാസര്‍ കാരന്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു
12:17 PM | 0 comments

അബ്ദുഹാജി മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ്


ജിദ്ദ: മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ചു വരുന്ന കെ.എം.സി.സി. ബസ്സാമി കായികോത്സവത്തോടനുബന്ധിച്ചുള്ള അബ്ദുഹാജി മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ വ്യാഴാഴ്ച തുടങ്ങും. രാത്രി 9.30 ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ മഞ്ചേരിയും മങ്കടയും തമ്മില്‍ മല്‍സരിക്കും. 10.30 ന് നടക്കുന്ന രണ്ടാം മല്‍സരത്തില്‍ പൊന്നാനിയും കോട്ടക്കലും തമ്മില്‍ മല്‍സരിക്കും. ശാര സിത്തീനിലെ തഹ്‌ലിയ ഐകിയക്ക് സമീപമുള്ള ബ്രസീലിയന്‍ സ്‌പോര്‍ട്‌സ് അക്കാദമി സ്‌റ്റേഡിയത്തിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്.
12:05 PM | 0 comments

സൗദിയില്‍ പരപ്പനങ്ങാടി സ്വദേശിയടക്കം രണ്ടുമലയാളികള്‍ മരിച്ചു

Written By Malappuram News on Sunday, March 18, 2012 | 4:45 PM


പരപ്പനങ്ങാടി: സൗദി അറേബ്യയിലെ അല്‍ജുബൈലിനടുത്ത് പനാത്തില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരപ്പനങ്ങാടി സ്വദേശി പി.പി. സൈതലവി (26) അടക്കം രണ്ടുപേര്‍ മരിച്ചു. രണ്ടാള്‍ക്ക് പരിക്കേറ്റു. മലയാളി യുവാക്കള്‍ ജോലിസ്ഥലത്തേക്ക് പോകുന്ന വാഹനം എതിരെവന്ന ഈജിപ്തുകാരന്റെ കാറുമായി ഇടിക്കുകയായിരുന്നു. കോഴിക്കോട് മലാപ്പറമ്പ് മന്നിച്ചേരി രാജീവ്കുമാര്‍ (47) ആണ് അപകടത്തില്‍ മരിച്ച രണ്ടാമത്തെ ആള്‍.
പരപ്പനങ്ങാടി പുത്തന്‍കടപ്പുറത്തെ പി.പി. ഹുസൈന്റെ മകനാണ് മരിച്ച സൈതലവി. നാലുമാസം മുമ്പാണ് സൗദിയിലേക്ക്‌പോയത്.
4:45 PM | 0 comments

ഹജ് കരാറില്‍ സൗദി അറേബ്യയും ഇന്ത്യയും ഒപ്പിട്ടു

Written By Malappuram News on Thursday, March 15, 2012 | 4:51 PM

ജിദ്ദ: സൗദി അറേബ്യയും ഇന്ത്യയും ഈ വര്‍ഷത്തെ ഹജ് കരാറില്‍ ഒപ്പിട്ടു. ഇന്ത്യയുടെ ഹജ് ക്വാട്ട 1,70,000 ആയി വര്‍ധിപ്പിച്ചു. 10,000 പേരുടെ വര്‍ധന. കൂടാതെ അധികമായി 10,000 പേര്‍ക്കു കൂടി ഹജ് ചെയ്യാന്‍ അനുമതി നല്‍കണമെന്നു വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സഘം ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കാമെന്ന് അറിയിച്ചതായി ഇ. അഹമ്മദ് പറഞ്ഞു.
4:51 PM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers