Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label Riyadh. Show all posts
Showing posts with label Riyadh. Show all posts

യുഎഇയില്‍ പൊടിക്കാറ്റ് ആഞ്ഞുവീശി

Written By Malappuram News on Saturday, May 26, 2012 | 2:32 AM

റിയാദ്: യുഎഇയില്‍ പൊടിക്കാറ്റ് ആഞ്ഞുവീശി. 62 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ പൊടിക്കാറ്റിനെ തുടര്‍ന്നു കാഴ്ച തടസപ്പെട്ടു പലയിടത്തും ഗതാഗതം നിര്‍ത്തിവച്ചു. അറേബ്യന്‍ തീരത്തു ബുധനാഴ്ച മുതല്‍ രൂപപ്പെട്ട ശക്തമായ തിരമാലകളെ തുടര്‍ന്നാണു പൊടിക്കാറ്റ് ആഞ്ഞുവീശിയത്. 10 അടിയോളം ഉയരത്തിലായിരുന്നു തിരമാലകള്‍. കാലാവസ്ഥ വ്യതിയാനം കാരണം മത്സ്യബന്ധന യാനങ്ങള്‍ കടലില്‍ ഇറക്കരുതെന്നു മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇതേ കാലാവസ്ഥ തുടരുമെന്നും റിപ്പോര്‍ട്ട്.

Keywords: UAE, Riyadh, Gulf, അറബി നാടുകള്‍, 
2:32 AM | 0 comments

ആഭ്യന്തര സര്‍വീസ് 2013 ഏപ്രിലില്‍

Written By Malappuram News on Saturday, May 12, 2012 | 12:08 PM

റിയാദ്: സൗദി അറേബ്യയില്‍ 2013 ഏപ്രില്‍ മുതല്‍ വിദേശ വിമാനക്കമ്പനികള്‍ ആഭ്യന്തര സര്‍വീസ് ആരംഭിക്കുമെന്നു റിപ്പോര്‍ട്ട്. വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. ആഭ്യന്തര സര്‍വീസുകള്‍ നടത്താന്‍ 14 വിദേശ വിമാനക്കമ്പനികള്‍ അപേക്ഷ സമര്‍പ്പിച്ചു. വിമാനക്കമ്പനികളുടെ സാമ്പത്തിക ഭദ്രത, സര്‍വീസ് എക്സ്പീരിയന്‍സ് തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തിയാകും ലൈസന്‍സ് അനുവദിക്കുക. സൗദി വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങുമെന്നും മന്ത്രാലയം അറിയിച്ചു.
സേവനം മെച്ചപ്പെടുത്തുക, ആവശ്യമായ സര്‍വീസുകള്‍ ലഭ്യമാക്കുക എന്നിവ ലക്ഷ്യമാക്കിയാണു സര്‍ക്കാര്‍ നടപടി. സൗദി എയര്‍ലൈന്‍സും നാസ് എയറും മാത്രമാണ് സൗദിയില്‍ ഇപ്പോള്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്നത്.

Keywords: Riyadh, Saudi Arabia, Gulf, അറബി നാടുകള്‍, 
12:08 PM | 0 comments

റിയാദിലേക്ക് പോകാനെത്തിയ യാത്രക്കാരന്‍ പിടിയില്‍

Written By Malappuram News on Saturday, April 21, 2012 | 2:08 AM

കൊണ്ടോട്ടി: പാസ്‌പോര്‍ട്ടില്‍ വയസ് തിരുത്തി റിയാദിലേക്ക് പോകാനെത്തിയ യാത്രക്കാരന്‍ വിമാനത്താവളത്തില്‍ പിടിയിലായി. പട്ടാമ്പി സയിദ് പറമ്പ് നസീറലിയെയാണ് (32) കരിപ്പൂര്‍ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം പിടികൂടിയത്. പാസ്‌പോര്‍ട്ട് പരിശോധനയിലാണ് വയസ് തിരുത്തിയതായി കണ്ടെത്തിയത്. പിന്നീട് കരിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
2:08 AM | 0 comments

സി.കെ ചന്ദ്രപ്പന്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മാതൃക

Written By Malappuram News on Monday, March 26, 2012 | 2:00 AM

റിയാദ്: സുതാര്യമായ പൊതു ജീവിതത്തിലൂടെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു അന്തരിച്ച കമ്യൂണിസ്റ്റ് നേതാവ് സി.കെ ചന്ദ്രപ്പനെന്ന് റിയാദില്‍ ന്യൂ ഏജ് സാംസ്‌കാരിക വേദി സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നതിലുപരി അദ്ദേഹം കേരളത്തിന്റെ പൊതു സ്വത്തായിരുന്നെന്നും അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ നേതാവായിരുന്നു. പൊതുരംഗത്ത് ബാധിച്ചിരിക്കുന്ന ജീര്‍ണ്ണതക്കെതിരെ പടപൊരുതി തന്റെ ജീവിതം കൊണ്ട് മാതൃക കാണിച്ച സഖാവ് സി.കെ ചന്ദ്രപ്പന്‍ കക്ഷിരാഷ്ട്രീയ ചിന്തകള്‍ക്കതീതമായൊരു സുഹൃദ് വലയം സൃഷ്ടിച്ചെടുക്കാന്‍ സാധിച്ച പൊതു പ്രവര്‍ത്തകനായിരുന്നു. ഇന്ത്യന്‍ ദേശിയത മുറുകെപ്പിടിച്ച ഈ വലിയ കമ്യൂണിസ്‌ററ് ആചാര്യന്റെ വിയോഗം രാജ്യത്തിന് വലിയ നഷ്ടമാണെന്നും റിയാദിലെ സാംസ്‌കാരിക സാമൂഹ്യ പ്രവര്‍ത്തകര്‍ അനുസ്മരിച്ചു.
സക്കീര്‍ വടക്കുംതല അധ്യക്ഷത വഹിച്ച അനുശോചന യോഗത്തില്‍ സക്കരിയ പുറക്കാട് അനുശോചന പ്രമേയം അവതരിപ്പിച്ചു. എം. നസീര്‍ (കേളി), അഷ്‌റഫ് വടക്കേവിള, സത്താര്‍ കായംകുളം, സിദ്ധാര്‍ത്ഥനാശാന്‍, കമറുദ്ദീന്‍ തഴവ (ഒ.ഐ.സി.സി), റഫീഖ് പാറയ്ക്കല്‍ (കെ.എം.സി.സി), ബാലചന്ദ്രന്‍ (റിയ), ആര്‍. മുരളീധരന്‍ (ഫൊക്കാസ), കുമ്മിള്‍ സുധീര്‍ (റിയാദ് നവോദയ), നാസര്‍ കാരക്കുന്ന് (കൈരളി ടി.വി), ഇ.പി കുഞ്ഞാലി സംസാരിച്ചു.
2:00 AM | 0 comments

ഒ.ഐ.സി.സി കലാമത്സരങ്ങള്‍ തുടങ്ങി

Written By Malappuram News on Thursday, March 22, 2012 | 12:17 PM

റിയാദ്: ഒ.ഐ.സി.സി. മലപ്പുറം ജില്ലാ കമ്മിററിയുടെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കലാമത്സരങ്ങള്‍ തുടങ്ങി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സി.എം കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. . പാചകമത്‌സരത്തില്‍ സമീര്‍ ബാബു ഫറോക്ക് ഒന്നാം സമ്മാനവും നിഷാദ് കോട്ടൂര്‍, ഷൗക്കത്ത് മഞ്ചേരി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനവും നേടി. റിയാദ് പാലസ് ഹോട്ടലിലെ ഷെഫ് അലി താമരശ്ശേരി, റംലത്ത് കോഴിക്കോട് എന്നിവര്‍ വിധി കര്‍ത്താക്കളായിരുന്നു.
തുടര്‍ന്ന് നടന്ന ക്വിസ് മത്‌സരത്തില്‍ ഷുക്കൂര്‍ താനൂര്‍ ഒന്നാം സ്ഥാനവും സെലീന സൈഫ്, ബഷീര്‍ പൊന്നാനി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനവും നേടി. ഹഫ്‌സ ടീച്ചര്‍ ക്വിസ് മത്‌സരത്തിന് നേതൃത്വം നല്‍കി. നാടന്‍ പാട്ട് മത്‌സരത്തില്‍ നിസാര്‍ മമ്പാട്, ഷാജഹാന്‍ എടക്കര, മുജീബ് കോഴിക്കോട്, നിമാ ഹുസൈന്‍, ഹിബ ബഷീര്‍, സക്കീര്‍ മണ്ണാര്‍മല, തന്‍സീര്‍, നാസര്‍ കല്ലറ, സിദ്ദീഖ് മഞ്ചേശ്വരം തുടങ്ങിയവര്‍ പങ്കെടുത്തു.
ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മററി പ്രസിഡണ്ട് സിദ്ദീഖ് കല്ലൂപറമ്പന്‍ അധ്യക്ഷത വഹിച്ച സമാപനച്ചടങ്ങില്‍ അബ്ദുള്ള വല്ലാഞ്ചിറ, സലിം കളക്കര, അനില്‍ പൂക്കോട്ടുംപാടം, ഉബൈദ് എടവണ്ണ, നാസര്‍ കാരന്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു
12:17 PM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers