Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label PDP. Show all posts
Showing posts with label PDP. Show all posts

പി കെ ബശീര്‍ എം എല്‍ എ സ്ഥാനം രാജിവെച്ച് നിയമ നടപടിക്ക് വിധേയനാവണം : പി ഡി പി

Written By mvarthasubeditor on Friday, June 15, 2012 | 12:10 PM

അരീക്കോട്: കുനിയില്‍ ഇരട്ടകൊലപാതകത്തില്‍ പ്രതിയായി ആരപിക്കപ്പെട്ട ഏറനാട് എം എല്‍ എ. പി കെ ബശീര്‍ സ്ഥാനം രാജിവെച്ച് നിയമനപടിക്ക് വിദേയനവാണമന്ന് പി ഡി പി ജില്ലാ എക്‌സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. ഇരട്ടകൊലപാതകവുമായി യു ഡി എഫ് നിലപാട് അപഹാസ്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു. ടി പി വധം നടന്ന ഉടനെ ടി പിയുടെ വീട് സന്ദര്‍ശിക്കാനും വിധവയായ ടി പിയുടെ ഭാര്യയെ ആശ്വസിപ്പിക്കാനും ഓടിയെത്തിയ യു ഡി എഫ് നേതാക്കളും കേന്ദ്ര- കേരള മന്ത്രിമാരും കുനിയില്‍ ഇരട്ടകൊലപാതകം കണ്ടില്ലെന്ന് നടിക്കുന്നത് രാഷ്ട്രീയ വിവേചനമാണെന്നും ഇത്തം വൃത്തികെട്ട നടപടിയില്‍ നിന്നും ഭരണകൂടവും യു ഡി എഫും പിന്‍മാറണമെന്നും യോഗം അഭിപ്രായപ്പെട്ടു. അരീക്കോട് നടന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. കെ ശംസുദ്ദീന്‍, ശ്രീജ മോഹന്‍, ജില്ലാ പ്രസിഡന്റ് അലി കാടാമ്പുഴ, ജില്ലാ സെക്രട്ടറി ജാഫര്‍ അലി ദാരിമി, ജില്ല ട്രഷറര്‍ ഗഫൂര്‍ വാവൂര്‍, സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍മാരായ ബാപ്പു പുത്തനത്താണി, യൂസുഫ് പാന്ത്ര സംസാരിച്ചു.
KEywords: Kerala, Malappuram, Pdp, Pk basheer
12:10 PM | 0 comments

പി ഡി പി കത്ത്‌ശേഖരണ സദസ്

Written By Malappuram News on Wednesday, May 30, 2012 | 12:18 AM

മലപ്പുറം: അബ്ദുന്നാസര്‍ മഅ്ദനിക്ക് ജയിലില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും വിചാരണ ത്വരിതപ്പെടുത്തുക, മനുഷ്യത്വ രഹിത നിലപാട അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ണാടക ഗവര്‍ണര്‍ക്ക് പത്ത് ലക്ഷം കത്തുകളയക്കുന്നതിന്റെ ഭാഗമായി മലപ്പുറം മണ്ഡലം പി ഡി പി മലപ്പുറത്ത് കത്ത് ശഖരണ സദസ് സംഘടിപ്പിച്ചു. ജില്ലാസെക്രട്ടറി ജഅ്ഫറലി ദാരിമി ഉദ്ഘാടനം ചെയ്തു. കെ സി അബൂബക്കര്‍, അഡ്വ.ശംസുദ്ദീന്‍, അഷ്‌റഫ് പുല്‍പ്പറ്റ സംബന്ധിച്ചു.

Keywords: : Malappuram, Letter, PDP, കേരള, 
12:18 AM | 0 comments

മഅ്ദനി മാധ്യമങ്ങള്‍ നിസംഗത വെടിയണം: പൂന്തുറ സിറാജ്

Written By mvarthasubeditor on Monday, May 28, 2012 | 12:10 PM

തിരൂരങ്ങാടി: അബ്ദുന്നാസര്‍ മഅ്ദനിയുടെ ജയല്‍വാസം രണ്ട് വര്‍ഷം തികയുന്ന വേളയില്‍ കേരളത്തിലെ വാര്‍ത്താമാധ്യമങ്ങളും മത രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും നിസംഗത വെടിയാത്തത് അപലപനീയമാണെന്ന് പൂന്തുറ സിറാജ് പറഞ്ഞു. രണ്ട് കണ്ണുകളുടെ കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മഅ്ദനിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ സര്‍ക്കാറുകള്‍ തയ്യാറാകണം. ടി പി വധവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങള്‍ ഇടതുമുന്നണിയുടെ തകര്‍ച്ചയിലേക്ക് വഴി തെളിയിക്കുന്നത് ആപത്കരമാണെന്നും അദ്ദേഹം പറഞ്ഞു. മഅ്ദനിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പി ഡി പി നടത്തുന്ന കത്തയക്കല്‍ പരിപാടിയുടെ മേഖല പ്രകടനങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് ചെമ്മാട് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം എ റസാഖ് ഹാജി അധ്യക്ഷത വഹിച്ചു.

English Summery
Poomthura Siraj turned against medias
12:10 PM | 0 comments

മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് പി ഡി പി

Written By Malappuram News on Sunday, May 13, 2012 | 10:30 AM

 മലപ്പുറം: മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമായ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ് ഇടപെടണമെന്ന് പി ഡി പി വൈസ് ചെയര്‍മാന്‍ സുബൈര്‍ സ്വബാഹി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ഈമാസം 23ന് പി ഡി പി സംസ്ഥാന- ജില്ലാ നേതാക്കള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപവാസം നടത്തും. ഈമാസം 15 മുതല്‍ സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഗവര്‍ണര്‍ക്ക് നിവേതനം അയക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 30 വര്‍ഷമായി സര്‍ക്കാര്‍ പതിച്ച് നല്‍കിയ മുഴുവന്‍ ഭൂമിയും അന്വേഷിക്കണം. മുസ്‌ലിം ലീഗിന്റെ അക്കൗണ്ടില്‍ മുസ് ലിം സമുദായത്തെ സി പി എം വിമര്‍ശിക്കുന്നത് ശരിയല്ല. കേരളത്തിലെ മത സൗഹാര്‍ദത്തിന് വലിയ സഭാവനകള്‍ നല്‍കിയ സി പി എം അത് മറന്ന് കൊണ്ടുള്ള പ്രവര്‍ത്തനം ശരിയല്ല. കേരളം അതീവ മത ദ്രുവീകരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. എന്‍ എസ് എസ് , എസ് എന്‍ ഡി പി സംഘപരിവാറുമായി അടുക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇതിന്റെ മുഴുവന്‍ ഉത്തരവാദിത്തം മുസ്‌ലിം ലീഗിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ യൂസഫ് പാന്ദ്ര, അലി കാടാമ്പുഴ, വേലായുധന്‍ വെന്നിയൂര്‍, ശറഫുദ്ദീന്‍ പെരുവള്ളൂര്‍ എന്നിവരും സംബന്ധിച്ചു.

Keywords: Malappuram, PDP, കേരള, Press meet, 
10:30 AM | 0 comments

കൊലപാതക രാഷ്ട്രീയത്തിനറുതി വരുത്തണം: പി ഡി പി

Written By Malappuram News on Friday, May 11, 2012 | 1:27 AM

മലപ്പുറം: സംസ്ഥാനത്ത് കൊലപാതക രാഷ്ട്രീയത്തിനറുതി വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് മലപ്പുറത്ത് ചേര്‍ന്ന പി ഡി പി ജില്ലാ സെക്രട്ടേറിയറ്റ് യോഗം അഭിപ്രായപ്പെട്ടു. റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി.
 പി ഡി പി ജനസമ്പര്‍ക്കം പരിപാടിയുടെ രണ്ടാംഘട്ട ജില്ലാതല ഉദ്ഘാടനം 18ന് മലപ്പുറത്ത് നടക്കും. മഅ്ദനിയുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് 23ന് സെക്രട്ടേറിയറ്റ് പടിക്കല്‍ പി ഡി പി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഏകദിന ഉപവാസം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. വൈസ് പ്രസിഡന്റ് ശശി പൂവന്‍ചിന അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ. കെ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ബാപ്പു പുത്തനത്താണി, ജഅ്ഫറലി ദാരിമി, അസീസ് വെളിയംങ്കോട്, എന്‍ എ സിദ്ദീഖ്, അലി കാടാമ്പുഴ, നാസര്‍ വെള്ളുവങ്ങാട്, സുല്‍ഫീക്കര്‍ അലി, ഷറഫുദ്ദീന്‍ പെരുവള്ളൂര്‍, വേലായുധന്‍ വെന്നിയൂര്‍, ബീരാന്‍ വടക്കേങ്ങര പ്രസംഗിച്ചു.

Keywords: PDP, Malappuram, Politics, കേരള, 
1:27 AM | 0 comments

കോണ്‍ഗ്രസ് നിലപാട് അപകടകരം: പി ഡി പി

Written By Malappuram News on Thursday, April 5, 2012 | 3:27 PM

മലപ്പുറം: ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനം വിവാദമാക്കി കേരളത്തിലെ സാമൂദായിക മതസൗഹാര്‍ദം തകര്‍ക്കുന്നതിനുളള ശ്രമമാണ് കോണ്‍ഗ്രസ് നതാക്കള്‍ നടത്തുന്നതെന്ന് പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ ശംസുദ്ദീന്‍ ആരോപിച്ചു.
 മുസ്‌ലിംകള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് ഉദ്യോഗങ്ങളിലും അധികാരസ്ഥാനങ്ങളിലും ജനസംഖ്യാനുപാതകമായി പ്രാതിനിധ്യം ലഭിക്കണമെന്ന ആവശ്യത്തോട് പുറം തിരിഞ്ഞു നില്‍ക്കുന്ന സവര്‍ണ്ണ ശക്തികളുടെ വക്താക്കളായി കോണ്‍ഗ്രസ് നേതാക്കള്‍ അധഃപതിച്ചിരിക്കുന്നു. പിന്നാക്ക സമുദായങ്ങള്‍ക്ക് അധികാരസ്ഥാനങ്ങളില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നത് സാമൂഹിക നീതി നടപ്പിലാക്കാന്‍ ഉപകരിക്കുമെന്നിരിക്കെ മതേതര വാദികളെന്ന് സ്വയം പ്രഖ്യാപിച്ച് നടക്കുന്ന ലീഗ് എം എല്‍ എമാര്‍ പിന്നോക്ക വിഭാഗമായ മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരാണന്ന കാരണത്താല്‍ അവര്‍ക്ക് അര്‍ഹമായ മന്ത്രി പദവും അധികാര പങ്കാളിത്തവും നല്‍കാതിരിക്കുന്നത് എപ്രകാരമാണ് സാമൂഹിക നീതിക്ക് ഉപകരിക്കുകയെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണം. എന്നാല്‍ സമുദായത്തിന്റെ പേരു പറഞ്ഞ് അധികാരസ്ഥാനങ്ങളില്‍ കയറിപ്പറ്റുകയും കിട്ടിയ അധികാരം വിനിയോഗിക്കുമ്പോള്‍ സ്വന്തം സമുദായത്തെ മറന്ന് ഇതര സമുദായ രാഷ്ട്രീയക്കാരിലെ സാമര്‍ഥ്യക്കാരുമായി ചേര്‍ന്ന് നടത്തുന്ന ബിസിനസ്സാക്കി കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയത്തെ അധ:പതിപ്പിച്ചതിനുളള തിരിച്ചടിയും ശിക്ഷയുമാണ് അഞ്ചാം മന്ത്രിസ്ഥാനത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും മുസ്‌ലിം ലീഗിന് കിട്ടിക്കൊണ്ടിരിക്കുന്ന ആട്ടും തുപ്പുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
3:27 PM | 0 comments

പി ഡി പി ജില്ലാ പ്രതിനിധി സമ്മേളനം 24ന്

Written By Malappuram News on Wednesday, March 21, 2012 | 6:59 PM

മലപ്പുറം: പി ഡി പി ജില്ലാ പ്രതിനിധി സമ്മേളനം 24ന് മലപ്പുറം പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും. വൈകീട്ട് മൂന്നിന് പ്രതിനിധി സമ്മേളനം പി ഡി പി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ 16 മണ്ഡലങ്ങളിലെയും ഭാരവാഹികളും ജില്ലാ, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളും സമ്മേളനത്തില്‍ പ്രതിനിധികളായിരിക്കും. പാര്‍ട്ടി 19-ാം ജന്മവാര്‍ഷിക ദിനമായ ഏപ്രില്‍ 14ന് പതാകദിനമായി അചരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് അടുത്ത മാസം 30ന് കൊല്ലത്ത് നടക്കുന്ന മനുഷ്യാവകാശ റാലിയും മഹാ സംഘമവുംവിജയിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ ഷംസുദ്ധീന്‍, ജില്ലാ പ്രസിഡന്റ് അലി കാടാമ്പുഴ, സെക്രട്ടറി അസീസ് വെളിയങ്കോട്, ട്രഷറര്‍ ഗഫൂര്‍ വാവൂര്‍, ജോ. സെക്രട്ടറി ഹബീബ് റഹ്മാന്‍ പങ്കെടുത്തു.
6:59 PM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers