മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് പി ഡി പി

 മലപ്പുറം: മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമായ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ് ഇടപെടണമെന്ന് പി ഡി പി വൈസ് ചെയര്‍മാന്‍ സുബൈര്‍ സ്വബാഹി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ഈമാസം 23ന് പി ഡി പി സംസ്ഥാന- ജില്ലാ നേതാക്കള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപവാസം നടത്തും. ഈമാസം 15 മുതല്‍ സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഗവര്‍ണര്‍ക്ക് നിവേതനം അയക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 30 വര്‍ഷമായി സര്‍ക്കാര്‍ പതിച്ച് നല്‍കിയ മുഴുവന്‍ ഭൂമിയും അന്വേഷിക്കണം. മുസ്‌ലിം ലീഗിന്റെ അക്കൗണ്ടില്‍ മുസ് ലിം സമുദായത്തെ സി പി എം വിമര്‍ശിക്കുന്നത് ശരിയല്ല. കേരളത്തിലെ മത സൗഹാര്‍ദത്തിന് വലിയ സഭാവനകള്‍ നല്‍കിയ സി പി എം അത് മറന്ന് കൊണ്ടുള്ള പ്രവര്‍ത്തനം ശരിയല്ല. കേരളം അതീവ മത ദ്രുവീകരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. എന്‍ എസ് എസ് , എസ് എന്‍ ഡി പി സംഘപരിവാറുമായി അടുക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇതിന്റെ മുഴുവന്‍ ഉത്തരവാദിത്തം മുസ്‌ലിം ലീഗിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ യൂസഫ് പാന്ദ്ര, അലി കാടാമ്പുഴ, വേലായുധന്‍ വെന്നിയൂര്‍, ശറഫുദ്ദീന്‍ പെരുവള്ളൂര്‍ എന്നിവരും സംബന്ധിച്ചു.

Keywords: Malappuram, PDP, കേരള, Press meet, 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post