Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label CPI. Show all posts
Showing posts with label CPI. Show all posts

മണി വിവാദ പ്രസ്താവന: എല്‍ഡിഎഫിന്റെ വിജയത്തിന് മങ്ങലേല്‍പ്പിക്കുമെന്ന് പന്ന്യന്‍ രവിന്ദ്രന്‍

Written By mvarthasubeditor on Tuesday, June 5, 2012 | 10:23 PM

മലപ്പുറം : സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണി നടത്തിയ വിവാദ പ്രസ്‌താവനകള്‍ നെയ്യാറ്റിന്‍കരയില്‍ എല്‍ ഡി എഫിന്റെ വിജയത്തിന്ന് മങ്ങലേല്‍പ്പിക്കുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവിന്ദ്രന്‍ പറഞ്ഞു.

മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരേട് സംസാരിക്കുകയായിരിന്നു അദ്ദേഹം. മണിയുടെ പ്രസ്താവന ഒരു രാഷ്ടിയക്കാരനു യോജിച്ചതല്ല, പ്രത്യേകിച്ചും ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ നാക്കില്‍ നിന്ന് വരാന്‍പാടില്ലാത്ത വാക്കുകളാണ് മണിയുടെ ഭാഗത്തു നിന്നുണ്ടായത്. മനസില്‍ കൊലയാളി രൂപം ഒളിഞ്ഞിരിക്കുന്നവര്‍ക്കു മാത്രമേ ഇത്തരത്തിലൊക്കെ സംസാരിക്കാന്‍ കഴിയൂ. ഇത്തരം പ്രയോഗങ്ങള്‍ ഇടതുക്ഷ പ്രസ്ഥാനങ്ങള്‍ക്ക് വലിയ വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. കമ്മ്യൂണിസ്റ്റ്കാര്‍ മനുഷ്യസ്‌നേഹികളാണ്. അതുകൊണ്ട് തന്നെ അവരുടെ വാക്കുകള്‍ സാധാരണ ജനങ്ങള്‍ക്ക് എന്നും സ്വീകാര്യമായിട്ടുളളതാണ്. 

മണിയുടെ അതിരുവിട്ട പ്രസ്താവനയ്ക്കെതിരെ സി പി എം നടപടിയെടുക്കുമെന്നാണ് കരുതുന്നതെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. മണിയുടെ വിവാദ പ്രസ്താവന നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പില്‍ യു ഡി എഫ് മുതലെടുത്തു. അവര്‍ അതിനെ ആയുധമാക്കി പ്രവര്‍ത്തിക്കുകയും ചെയ്തു. എന്നാലും നെയ്യാറ്റിന്‍കരയില്‍ എല്‍ ഡി എഫ് വിജയിക്കും. റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരന്റെ വിട്ടില്‍ വി എസ് സന്ദര്‍ശനം നടത്തിയതില്‍ തെറ്റില്ല. 

ഒരു കമ്മ്യൂണിസ്റ്റ്കാരന്‍ ഇത്തരം സാഹചര്യത്തില്‍ വീട് സന്ദര്‍ശിക്കുന്നത് സ്വാഭാവികമാണ്. ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം ആര്‍എംപിയെ മുന്‍ നിര്‍ത്തി എല്‍ ഡി എഫിനകത്ത് സി പി ഐ ഒരു മുതലെടുപ്പും നടത്തിട്ടില്ലെന്നും ഇടതുപക്ഷ പാര്‍ട്ടികളുടെ ഐക്യമാണ് സി പി ഐ എന്നും ലക്ഷ്യം വെക്കുന്നതെന്നും പത്രക്കാരുടെ ചേദ്യത്തിന് മറുപടിയായി പന്ന്യന്‍ രവിന്ദ്രന്‍ പറഞ്ഞു.

English Summery
Mani's statement will affect Neyyattinkara, says Pannyan Raveendran. 
10:23 PM | 0 comments

സി പി എം വന്‍ പൊട്ടിത്തെറിയിലേക്ക്: എം ആര്‍ മുരളി

Written By mvarthasubeditor on Tuesday, May 29, 2012 | 3:00 AM

തിരൂര്‍: സി പി എം വന്‍പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നതായി ഇടത്പക്ഷ ഏകോപനസമിതി കണ്‍വീനര്‍ എം ആര്‍ മുരളി. തിരൂരില്‍ യൂത്ത് ലീഗ് സംഘടിപ്പിച്ച ബഹുജനപ്രതിഷേധസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടിപിയുടെ കേസന്വേഷണം ശരിയായ രീതിയില്‍ നടക്കുകയാണെങ്കില്‍ സിപിഎമ്മിന്റെ ഉന്നതനേതാക്കള്‍ പ്രതിയാകുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ നിലനിര്‍ത്തുന്നത് ഗുണ്ടകളാണെന്നും ഈ കൊലപാതകം കേരളത്തിലെ അവസാനത്തെ രാഷ്ട്രീയകൊലപാതകമാകാന്‍ പരിഷ്‌കൃതസമൂഹം മുന്നിട്ടിറങ്ങണമെന്നും മുരളി അറിയിച്ചു. സി മമ്മൂട്ടി എം എല്‍ എ പരിപാടി ഉദ്ഘാടനം ചെയ്തു.
English Summery
There will be a big blast in CPIM
3:00 AM | 0 comments

സി.കെ ചന്ദ്രപ്പന്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മാതൃക

Written By Malappuram News on Monday, March 26, 2012 | 2:00 AM

റിയാദ്: സുതാര്യമായ പൊതു ജീവിതത്തിലൂടെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു അന്തരിച്ച കമ്യൂണിസ്റ്റ് നേതാവ് സി.കെ ചന്ദ്രപ്പനെന്ന് റിയാദില്‍ ന്യൂ ഏജ് സാംസ്‌കാരിക വേദി സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നതിലുപരി അദ്ദേഹം കേരളത്തിന്റെ പൊതു സ്വത്തായിരുന്നെന്നും അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ നേതാവായിരുന്നു. പൊതുരംഗത്ത് ബാധിച്ചിരിക്കുന്ന ജീര്‍ണ്ണതക്കെതിരെ പടപൊരുതി തന്റെ ജീവിതം കൊണ്ട് മാതൃക കാണിച്ച സഖാവ് സി.കെ ചന്ദ്രപ്പന്‍ കക്ഷിരാഷ്ട്രീയ ചിന്തകള്‍ക്കതീതമായൊരു സുഹൃദ് വലയം സൃഷ്ടിച്ചെടുക്കാന്‍ സാധിച്ച പൊതു പ്രവര്‍ത്തകനായിരുന്നു. ഇന്ത്യന്‍ ദേശിയത മുറുകെപ്പിടിച്ച ഈ വലിയ കമ്യൂണിസ്‌ററ് ആചാര്യന്റെ വിയോഗം രാജ്യത്തിന് വലിയ നഷ്ടമാണെന്നും റിയാദിലെ സാംസ്‌കാരിക സാമൂഹ്യ പ്രവര്‍ത്തകര്‍ അനുസ്മരിച്ചു.
സക്കീര്‍ വടക്കുംതല അധ്യക്ഷത വഹിച്ച അനുശോചന യോഗത്തില്‍ സക്കരിയ പുറക്കാട് അനുശോചന പ്രമേയം അവതരിപ്പിച്ചു. എം. നസീര്‍ (കേളി), അഷ്‌റഫ് വടക്കേവിള, സത്താര്‍ കായംകുളം, സിദ്ധാര്‍ത്ഥനാശാന്‍, കമറുദ്ദീന്‍ തഴവ (ഒ.ഐ.സി.സി), റഫീഖ് പാറയ്ക്കല്‍ (കെ.എം.സി.സി), ബാലചന്ദ്രന്‍ (റിയ), ആര്‍. മുരളീധരന്‍ (ഫൊക്കാസ), കുമ്മിള്‍ സുധീര്‍ (റിയാദ് നവോദയ), നാസര്‍ കാരക്കുന്ന് (കൈരളി ടി.വി), ഇ.പി കുഞ്ഞാലി സംസാരിച്ചു.
2:00 AM | 0 comments

സി കെ ചന്ദ്രപ്പന്റെ നിര്യാണത്തില്‍ അനുശോചിച്ചു

Written By Malappuram News on Friday, March 23, 2012 | 9:29 AM

മലപ്പുറം: സി പി ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്റെ നിര്യാണത്തില്‍ സി പി ഐ ജില്ലാ കൗണ്‍സില്‍ അനുശോചിച്ചു. പാര്‍ട്ടിക്കകത്തും പുറത്തും മൂല്യങ്ങള്‍ക്കു വേണ്ടി ശക്തമായി നിലകൊണ്ട നേതാവായിരുന്നു അദ്ദേഹമെന്ന് ജില്ലാ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. സി കെ ചന്ദ്രപ്പന്റെ നിര്യാണത്തിലൂടെ തൊഴിലാളി വര്‍ഗത്തിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് എ ഐ ടി യു സി അനുശോചന സന്ദേശത്തില്‍ അറിയിച്ചു. ഇന്ത്യന്‍ യുവജ പ്രസ്ഥാനത്തിന്റെ പോരാട്ടങ്ങള്‍ക്ക് ദിശാബോധം നല്‍കിയ നേതാവായിരുന്നു അദ്ദേഹമെന്ന് എ ഐ വൈ എഫ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കര്‍ഷക പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ അനുശോചന കുറിപ്പില്‍ അറിയിച്ചു. കര്‍ഷക തൊഴിലാളി ഫെഡറേഷന്‍, കേരള പ്രവാസി ഫെഡറേഷന്‍, എ കെ എസ് ടി യു, എ ഐ എസ് എഫ്, കേരള മഹിളാ സംഘം, യുവകലാ സാഹിതി എന്നീ സംഘടനകളും അനുശോചനം അറിയിച്ചു. പൊതു ജീവിതത്തിലെ അതുല്യ മാതൃകയും പോരാളിയുമായിരുന്ന വ്യക്തിത്വത്തെയാണ് സി കെ ചന്ദ്രപ്പന്റെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് ഇടത് മുന്നണി ജില്ലാ കണ്‍വീനര്‍ വി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. പൊന്നാനിയില്‍ സര്‍വ കക്ഷി സംഘം മൗനജാഥ നടത്തി.
തേഞ്ഞിപ്പലം: സി പി ഐ നേതാവി സി കെ ചന്ദ്രപ്പന്റെ നിര്യാണത്തില്‍ നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സ്വാലിഹ് മേടപ്പില്‍ അനുശോചനം അറിയിച്ചു. ജനാധിപത്യ മതേതരത്വ മൂല്യങ്ങള്‍ കാത്ത് സി കെ ചന്ദ്രപ്പന്റെ നിര്യാണം കേരളീയ സമൂഹത്തിന് കനത്ത നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
9:29 AM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers