മലപ്പുറം: സി പി ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്റെ നിര്യാണത്തില്‍ സി പി ഐ ജില്ലാ കൗണ്‍സില്‍ അനുശോചിച്ചു. പാര്‍ട്ടിക്കകത്തും പുറത്തും മൂല്യങ്ങള്‍ക്കു വേണ്ടി ശക്തമായി നിലകൊണ്ട നേതാവായിരുന്നു അദ്ദേഹമെന്ന് ജില്ലാ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. സി കെ ചന്ദ്രപ്പന്റെ നിര്യാണത്തിലൂടെ തൊഴിലാളി വര്‍ഗത്തിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് എ ഐ ടി യു സി അനുശോചന സന്ദേശത്തില്‍ അറിയിച്ചു. ഇന്ത്യന്‍ യുവജ പ്രസ്ഥാനത്തിന്റെ പോരാട്ടങ്ങള്‍ക്ക് ദിശാബോധം നല്‍കിയ നേതാവായിരുന്നു അദ്ദേഹമെന്ന് എ ഐ വൈ എഫ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കര്‍ഷക പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ അനുശോചന കുറിപ്പില്‍ അറിയിച്ചു. കര്‍ഷക തൊഴിലാളി ഫെഡറേഷന്‍, കേരള പ്രവാസി ഫെഡറേഷന്‍, എ കെ എസ് ടി യു, എ ഐ എസ് എഫ്, കേരള മഹിളാ സംഘം, യുവകലാ സാഹിതി എന്നീ സംഘടനകളും അനുശോചനം അറിയിച്ചു. പൊതു ജീവിതത്തിലെ അതുല്യ മാതൃകയും പോരാളിയുമായിരുന്ന വ്യക്തിത്വത്തെയാണ് സി കെ ചന്ദ്രപ്പന്റെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് ഇടത് മുന്നണി ജില്ലാ കണ്‍വീനര്‍ വി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. പൊന്നാനിയില്‍ സര്‍വ കക്ഷി സംഘം മൗനജാഥ നടത്തി.
തേഞ്ഞിപ്പലം: സി പി ഐ നേതാവി സി കെ ചന്ദ്രപ്പന്റെ നിര്യാണത്തില്‍ നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സ്വാലിഹ് മേടപ്പില്‍ അനുശോചനം അറിയിച്ചു. ജനാധിപത്യ മതേതരത്വ മൂല്യങ്ങള്‍ കാത്ത് സി കെ ചന്ദ്രപ്പന്റെ നിര്യാണം കേരളീയ സമൂഹത്തിന് കനത്ത നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

Post a Comment