മണി വിവാദ പ്രസ്താവന: എല്‍ഡിഎഫിന്റെ വിജയത്തിന് മങ്ങലേല്‍പ്പിക്കുമെന്ന് പന്ന്യന്‍ രവിന്ദ്രന്‍

മലപ്പുറം : സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണി നടത്തിയ വിവാദ പ്രസ്‌താവനകള്‍ നെയ്യാറ്റിന്‍കരയില്‍ എല്‍ ഡി എഫിന്റെ വിജയത്തിന്ന് മങ്ങലേല്‍പ്പിക്കുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവിന്ദ്രന്‍ പറഞ്ഞു.

മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരേട് സംസാരിക്കുകയായിരിന്നു അദ്ദേഹം. മണിയുടെ പ്രസ്താവന ഒരു രാഷ്ടിയക്കാരനു യോജിച്ചതല്ല, പ്രത്യേകിച്ചും ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ നാക്കില്‍ നിന്ന് വരാന്‍പാടില്ലാത്ത വാക്കുകളാണ് മണിയുടെ ഭാഗത്തു നിന്നുണ്ടായത്. മനസില്‍ കൊലയാളി രൂപം ഒളിഞ്ഞിരിക്കുന്നവര്‍ക്കു മാത്രമേ ഇത്തരത്തിലൊക്കെ സംസാരിക്കാന്‍ കഴിയൂ. ഇത്തരം പ്രയോഗങ്ങള്‍ ഇടതുക്ഷ പ്രസ്ഥാനങ്ങള്‍ക്ക് വലിയ വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. കമ്മ്യൂണിസ്റ്റ്കാര്‍ മനുഷ്യസ്‌നേഹികളാണ്. അതുകൊണ്ട് തന്നെ അവരുടെ വാക്കുകള്‍ സാധാരണ ജനങ്ങള്‍ക്ക് എന്നും സ്വീകാര്യമായിട്ടുളളതാണ്. 

മണിയുടെ അതിരുവിട്ട പ്രസ്താവനയ്ക്കെതിരെ സി പി എം നടപടിയെടുക്കുമെന്നാണ് കരുതുന്നതെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. മണിയുടെ വിവാദ പ്രസ്താവന നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പില്‍ യു ഡി എഫ് മുതലെടുത്തു. അവര്‍ അതിനെ ആയുധമാക്കി പ്രവര്‍ത്തിക്കുകയും ചെയ്തു. എന്നാലും നെയ്യാറ്റിന്‍കരയില്‍ എല്‍ ഡി എഫ് വിജയിക്കും. റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരന്റെ വിട്ടില്‍ വി എസ് സന്ദര്‍ശനം നടത്തിയതില്‍ തെറ്റില്ല. 

ഒരു കമ്മ്യൂണിസ്റ്റ്കാരന്‍ ഇത്തരം സാഹചര്യത്തില്‍ വീട് സന്ദര്‍ശിക്കുന്നത് സ്വാഭാവികമാണ്. ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം ആര്‍എംപിയെ മുന്‍ നിര്‍ത്തി എല്‍ ഡി എഫിനകത്ത് സി പി ഐ ഒരു മുതലെടുപ്പും നടത്തിട്ടില്ലെന്നും ഇടതുപക്ഷ പാര്‍ട്ടികളുടെ ഐക്യമാണ് സി പി ഐ എന്നും ലക്ഷ്യം വെക്കുന്നതെന്നും പത്രക്കാരുടെ ചേദ്യത്തിന് മറുപടിയായി പന്ന്യന്‍ രവിന്ദ്രന്‍ പറഞ്ഞു.

English Summery
Mani's statement will affect Neyyattinkara, says Pannyan Raveendran. 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post