വ­ണ്ടൂര്‍ ടൗണ്‍­സ്­ക്വ­യര്‍: നിര്‍­മാ­ണോ­ദ്­ഘാ­ട­നം

മ­ല­പ്പു­റം: ജി­ല്ല­യില്‍ വി­നോ­ദ സ­ഞ്ചാ­ര രം­ഗ­ത്ത് മാ­റ്റ­ത്തി­നു വ­ഴി­യൊ­രു­ക്കു­ന്ന ഈ­സ്റ്റേണ്‍ കോ­റി­ഡോര്‍ ടൂ­റി­സം പ­ദ്ധ­തി­യില്‍ ഉള്‍­പ്പെ­ടു­ത്തി­യ വ­ണ്ടൂര്‍ സ്­ക്വ­യ­റി­ന്റെ നിര്‍­മാ­ണോ­ദ്­ഘാ­ട­നം ജൂണ്‍ മൂ­ന്നിന് വൈ­കീ­ട്ട് അ­ഞ്ചി­ന് വ­ണ്ടൂര്‍ ബ­സ് സ്റ്റാന്‍­ഡ് ഓ­ഡി­റ്റോ­റി­യ­ത്തില്‍ വി­നോ­ദ സ­ഞ്ചാ­ര­-­പ­ട്ടി­ക­ജാ­തി ക്ഷേ­മ­ മ­ന്ത്രി എ പി ­­അ­നില്‍­കു­മാര്‍ നിര്‍­വ­ഹി­ക്കും. ജി­ല്ലാ പ­ഞ്ചാ­യ­ത്ത് പ്ര­സി­ഡന്റ് സു­ഹ­റ മ­മ്പാ­ട് അ­ധ്യ­ക്ഷ­ത വ­ഹി­ക്കും. വി­നോ­ദ സ­ഞ്ചാ­ര വ­കു­പ്പ് ഡ­യ­റ­ക്­ടര്‍ റാ­ണി ജോര്‍­ജ്, ജി­ല്ലാ ക­ല­ക്­ടര്‍ എം സി ­­മോ­ഹന്‍ ദാ­സ്, വ­ണ്ടൂര്‍ ബ്ലോ­ക്ക് പ­ഞ്ചാ­യ­ത്ത് പ്ര­സി­ഡന്റ് അ­ജി­ത­ കു­തി­രാ­ട­ത്ത്, ജി­ല്ലാ പ­ഞ്ചാ­യ­ത്ത് പൊ­തു­മ­രാ­മ­ത്ത് സ്റ്റാന്‍­ഡി­ഗ് ക­മ്മി­റ്റി ചെ­യര്‍­മാന്‍ വി ­സു­ധാ­ക­രന്‍, ത­ദ്ദേ­ശ സ്വ­യം­ഭ­ര­ണ സ്ഥാ­പ­ന പ്ര­തി­നി­ധി­കള്‍, രാ­ഷ്­ട്രീ­യ­പാര്‍­ട്ടി പ്ര­തി­നി­ധി­കള്‍ തു­ട­ങ്ങി­യ­വര്‍ പ­ങ്കെ­ടു­ക്കും. ആം­ഫി തി­യെ­റ്റര്‍, എ­ക്‌­സി­ബി­ഷന്‍ സെന്റര്‍, പ­വ്‌­ലി­യന്‍, റെ­യ്ന്‍ ഷെല്‍­ട്ടര്‍, ആല്‍­ത്ത­റ, പൊ­തു­ശൗ­ചാ­ല­യ­ങ്ങള്‍, കു­ട്ടി­കള്‍­ക്കു­ള്ള ക­ളി­സ്ഥ­ലം, ഇ­രി­പ്പി­ടം, ലാന്‍­ഡ് സ്‌­കേ­പ്പി­ങ്, ന­ട­പ്പാ­ത­കള്‍, ഭ­ക്ഷ­ണ ശാ­ല­കള്‍, സൂ­ച­നാ ബോര്‍­ഡു­കള്‍ തു­ട­ങ്ങി­യ­വ ഉള്‍­പ്പെ­ടു­ന്ന പ­ദ്ധ­തി­ക്ക് 2.­98 കോ­ടി­യു­ടെ എ­സ്റ്റി­മേ­റ്റി­നാ­ണ് വി­നോ­ദ സ­ഞ്ചാ­ര വ­കു­പ്പ് ഭ­ര­ണാ­നു­മ­തി നല്‍­കി­യി­രി­ക്കു­ന്ന­ത്.­

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post