സിവില്‍ സര്‍വീസ് പരി­ശീ­ല­ന­ത്തിന് ഡിഗ്രി കഴി­ഞ്ഞ­വരില്‍ നിന്ന് അപേക്ഷ ക്ഷണി­ച്ചു

മല­പ്പുറം: എസ് എസ് എഫ് സംസ്ഥാന കമ്മി­റ്റിക്കു കീഴില്‍ ഇരി­ങ്ങ­ല്ലൂര്‍ മജ്മ­അ് കാമ്പ­സില്‍ പ്രവര്‍ത്തി­ക്കുന്ന സിവില്‍ സര്‍വീസ് അക്കാ­ദ­മി­യില്‍ ഡിഗ്രി കഴിഞ്ഞ വിദ്യാര്‍ത്ഥി­കള്‍ക്ക് സിവില്‍ സര്‍വീസ് പരി­ശീ­ല­ന­ത്തിന് അപേക്ഷ ക്ഷണി­ച്ചു. നില­വില്‍ ഡിഗ്രി പാസാ­യ­വര്‍ക്കും ഡിഗ്രി അവസാന വര്‍ഷ പരീക്ഷ എഴുതി റിസല്‍ട്ട് പ്രതീക്ഷിച്ചി­രി­ക്കു­ന്ന­വര്‍ക്കും കോഴ്‌സിന് അപേ­ക്ഷി­ക്കാം. പ്രിലി­മി­നറി, മെയിന്‍സ്, ഇന്റര്‍വ്യൂ തുടങ്ങിയ സിവില്‍ സര്‍വീസ് പരീ­ക്ഷ­യുടെ എല്ലാ മേഖ­ല­കളും പരീ­ക്ഷ­യില്‍ ഉള്‍പെ­ടു­ത്തി­യി­ട്ടു­്. വിദ­ഗ്ദ­രായ ഫാക്കല്‍റ്റി­യം­ഗങ്ങള്‍ പരി­ശീ­ല­ന­ത്തിന് നേതൃത്വം നല്‍കും. പഠ­ന­ത്തിനും പരി­ശീ­ല­ന­ത്തിനും സൗക­ര്യ­പ്ര­ദ­മായ ലൈബ്രറിയും ഹോസ്റ്റല്‍ സൗക­ര്യ­വും കാമ്പസില്‍ സംവിധാ­നി­ച്ചി­ട്ടു്. ഒരു വര്‍ഷ­മാ­ണ് കോഴ്‌സ് കാലാ­വ­ധി. അപേക്ഷാ ഫോറ­ങ്ങള്‍ എസ് എസ് എഫ് ജില്ല/ഡിവി­ഷന്‍ ഓഫീ­സു­ക­ളില്‍ നിന്നും, ംംം.ംശറെീാലരമെ.ശി എന്ന സൈറ്റില്‍ നിന്നും ലഭി­ക്കും. അപോ­ക്ഷി­ക്കേ അവ­സാന തിയ്യതി ജൂണ്‍ 5. കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക് 9446857774, 9526688786 എന്ന നമ്പ­റില്‍ ബന്ധ­പ്പെ­ടു­ക.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post