മലപ്പുറം: ജില്ലയില്‍ വിനോദ സഞ്ചാര രംഗത്ത് മാറ്റത്തിനു വഴിയൊരുക്കുന്ന ഈസ്റ്റേണ്‍ കോറിഡോര്‍ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വണ്ടൂര്‍ സ്ക്വയറിന്റെ നിര്‍മാണോദ്ഘാടനം ജൂണ്‍ മൂന്നിന് വൈകീട്ട് അഞ്ചിന് വണ്ടൂര്‍ ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ വിനോദ സഞ്ചാര-പട്ടികജാതി ക്ഷേമ മന്ത്രി എ പി അനില്‍കുമാര്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് അധ്യക്ഷത വഹിക്കും. വിനോദ സഞ്ചാര വകുപ്പ് ഡയറക്ടര്‍ റാണി ജോര്‍ജ്, ജില്ലാ കലക്ടര്‍ എം സി മോഹന്‍ ദാസ്, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത കുതിരാടത്ത്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്മാന് വി സുധാകരന്, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആംഫി തിയെറ്റര്‍, എക്സിബിഷന് സെന്റര്‍, പവ്ലിയന്‍, റെയ്ന്‍ ഷെല്‍ട്ടര്‍, ആല്‍ത്തറ, പൊതുശൗചാലയങ്ങള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ഇരിപ്പിടം, ലാന്‍ഡ് സ്കേപ്പിങ്, നടപ്പാതകള്‍, ഭക്ഷണ ശാലകള്‍, സൂചനാ ബോര്‍ഡുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന പദ്ധതിക്ക് 2.98 കോടിയുടെ എസ്റ്റിമേറ്റിനാണ് വിനോദ സഞ്ചാര വകുപ്പ് ഭരണാനുമതി നല്‍കിയിരിക്കുന്നത്.
വണ്ടൂര്‍ ടൗണ്‍സ്ക്വയര്‍: നിര്‍മാണോദ്ഘാടനം
mvarthasubeditor
0
إرسال تعليق