പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്: ഡിവിഷന്‍ സൂപ്രണ്ടുമാര്‍ക്ക് ചുമതല


മലപ്പുറം: പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളിലുള്ള അവകാശങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് വേഗതയാര്‍ന്ന സേവനം ഉറപ്പാക്കുന്നതിനായി തപാല്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുടെ കാലാവധി പൂര്‍ത്തിയാക്കല്‍, പോളിസികളിലുള്ള വായ്പാ, പോളിസി പുതുക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ജോലികള്‍ ജുലൈ ഒന്ന് മുതല്‍ വികേന്ദ്രീകരിച്ച് തിരുവനന്തപുരം നോര്‍ത്ത്/സൗത്ത് തപാല്‍ ഡിവിഷനുകള്‍ ഒഴികെ അതത് തപാല്‍ ഡിവിഷനുകളുടെ സൂപ്രണ്ടുമാരെ ചുമതലപ്പെടുത്തും. അതിനാല്‍ എല്ലാ പോളിസി ഉടമകളും സേവനങ്ങള്‍ക്കായി അതത് ഡിവിഷനല്‍ സൂപ്രണ്ടുമാരുമായി ബന്ധപ്പെടണമെന്ന് മഞ്ചേരി തപാല്‍ ഡിവിഷന്‍ സൂപ്രണ്ട് അറിയിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post