മലപ്പുറം: 'അക്രമരഹിത സമൂഹത്തിനായി ഗാന്ധിജിയുടെ കാല്പാടുകളിലൂടെ യുവജനങ്ങള്‍' എന്ന സന്ദേശവുമായി ഗാന്ധി പീസ് ബസ് ജൂണ്‍ 27ന് ജില്ലയിലെത്തും. 27 ന് തിരുനാവായയിലും 28 ന് കോട്ടയ്ക്കല്‍, കാലിക്കറ്റ് സര്‍വകലാശാല എന്നിവിടങ്ങളിലും വാഹനം പര്യടനം നടത്തും.
ഉച്ചയ്ക്ക് 2.30 ന് ജില്ലാ അതിര്‍ത്തിയില്‍ തങ്ങള്‍പ്പടിയില്‍ വാഹനത്തെയും ഗാന്ധിയന്‍ പ്രവര്‍ത്തകരെയും ജില്ലാ സംഘാടകസമിതിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് തിരുനാവായയില്‍ വൈകീട്ട് മൂന്നിന് ഗാന്ധി സ്മൃതിയില്‍ പുഷ്പാര്‍ച്ചനയോടെ തുടങ്ങുന്ന പരിപാടികള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് ഉദ്ഘാടനം ചെയ്യും. മുന്‍ എം.പി സി.ഹരിദാസ് അധ്യക്ഷനാവുന്ന ചടങ്ങില്‍ കേളപ്പജി അനുസ്മരണ പ്രഭാഷണം തായാട്ട് ബാലന്‍ നടത്തും.
തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.അബ്ദുള്ളക്കുട്ടി, തിരൂര്‍ അര്‍.ഡി.ഒ. കെ.ഗോപാലന്‍, ജില്ലാ പഞ്ചായത്ത് അംഗം സെയ്തലവി മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.ജംഷിമോള്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അടിയാട്ടില്‍ അബ്ദു റഹ്മാന്‍, പി.പി.റഷീദ്, ഗാന്ധിയന്‍മാരായ കെ.ആര്‍.കെ.തൃക്കലങ്ങോട്, കെ.വി.സുകുമാരന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുക്കും. തിരുനാവായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുബൈദ സ്വാഗതവും വൈസ് പ്രസിഡന്റ് വെട്ടം ഷെറീഫ ഹാജി നന്ദിയും പറയും.
'തലമുറയുടെ സംഗമം' ജില്ലാ കലക്റ്റര്‍ എം.സി.മോഹന്‍ദാസ് ഉദ്ഘാടനം ചെയ്യും. ഡോ.ആര്‍സു അധ്യക്ഷനാവും. ഡോ.എന്‍.രാധാകൃഷ്ണന്‍, ഡോ.പി.ഗോപിനാഥന്‍ നായര്‍, നാസര്‍ കൊട്ടാരത്ത്, ഉമ്മര്‍ ചിറയ്ക്കല്‍, സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍, വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ പങ്കെടുക്കും. സര്‍വമത പ്രാര്‍ത്ഥന, ഗാന്ധിയന്‍ പ്രവര്‍ത്തകരെ ആദരിക്കല്‍, ഗാന്ധിസൂക്ത പാരായണം, ഗാന്ധിജിയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവയുമുണ്ടാകും.
ജൂണ്‍ 28 ന് രാവിലെ എട്ടിന് കോട്ടയ്ക്കല്‍ ആര്യവൈദ്യശാല കൈലാസ മന്ദിരത്തില്‍ നടക്കുന്ന ചടങ്ങില്‍ പത്മശ്രീ ഡോ.പി.കെ.വാര്യരെ ആദരിക്കും. രാവിലെ 11 ന് കാലിക്കറ്റ് സര്‍വകലാശാല ഗാന്ധി ചെയറിന്റെ അഭിമുഖ്യത്തില്‍ സെമിനാര്‍ ഹാളില്‍ ശില്‍പ്പശാലയും പ്രദര്‍ശനവും നടക്കും.
കേരളഗാന്ധി സ്മാരക നിധി, കേരള സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
English Summery
Gandhi peace bus in Malappuram on 27th
Post a Comment