Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label Woman. Show all posts
Showing posts with label Woman. Show all posts

ഭീഷണിപ്പെടുത്തി യുവതിയെ അബോര്‍ഷനു പ്രേരിപ്പിച്ച ഡ്രൈവര്‍ക്ക് രണ്ട് വര്‍ഷം തടവ്

Written By mvarthasubeditor on Wednesday, July 4, 2012 | 1:06 PM

ദുബായ്: കത്തികാണിച്ച് ഭീഷണിപ്പെടുത്തി ഗര്‍ഭിണിയായ യുവതിയെ അബോര്‍ഷനു പ്രേരിപ്പിച്ച ഡ്രൈവര്‍ക്ക് രണ്ട് വര്‍ഷം തടവ്.

യുവതിയെ ഇയാള്‍ കത്തിമുനയില്‍ നിറുത്തി അബോര്‍ഷനുള്ള ടാബ്‌ലറ്റുകള്‍ നല്‍കുകയായിരുന്നെന്ന്‌ യുവതി കോടതിയില്‍ വെളിപ്പെടുത്തി. 44കാരനായ ബംഗ്ലാദേശിയാണ്‌ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. 

അബോര്‍ഷനു പ്രേരിപ്പിക്കുമ്പോള്‍ യുവതി രണ്ട് മാസം ഗര്‍ഭിണിയായിരുന്നു. വിവാഹിതരാകാത്ത ഇവര്‍ ഒരുമിച്ച് താമസിച്ചതിനും ശാരീരിക ബന്ധം പുലര്‍ത്തിയതിനും യുവതിക്കും കോടതി ശിക്ഷവിധിച്ചു. ആറ് മാസം തടവാണ്‌ യുവതിക്ക് വിധിച്ചത്.

English Summery
Driver jailed two years for forcing girlfriend abort two-month-old foetus
1:06 PM | 0 comments

യുവതിയെ ഷെഡില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹത തുടരുന്നു

Written By mvarthasubeditor on Saturday, June 30, 2012 | 8:16 AM

മഞ്ചേരി: പാങ്ങില്‍ റോഡരികിലെ ഷെഡില്‍ യുവതിയെ പൂട്ടിയിട്ടനിലയില്‍ കണ്ട സംഭവത്തില്‍ അമ്മയുടെ പരാതിപ്രകാരം പൊലീസ് കേസെടുത്തു. മനോനില തെറ്റി എത്തിയതാണോയെന്നും മാനഭംഗശ്രമമാണോയെന്നും അന്വേഷിക്കുന്നുണ്ട്. അന്യായമായി പൂട്ടിയിട്ടതിനാണ് കേസ്. ജനറല്‍ ആശുപത്രിയില്‍ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പ്രാഥമിക പരിശോധനയില്‍ പരുക്കുകളോ മാനഭംഗശ്രമം നടന്നതായോ കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു.

തിരൂരങ്ങാടി സ്വദേശിനിയായ ഇരുപത്തിനാലുകാരി രണ്ട് കുട്ടികളുടെ മാതാവാണ്. കൊളത്തൂര്‍ പാങ്ങ് പൂക്കോട് ചേണ്ടി റോഡിനോടു ചേര്‍ന്ന് പെരിഞ്ചോലകുളമ്പിലെ വളം സൂക്ഷിക്കുന്ന ഷെഡിലാണ് ഇവരെ കഴിഞ്ഞ ദിവസം അബോധാവസ്ഥയില്‍ കണ്ടത്. തിരൂരങ്ങാടിയിലുള്ള ഡോക്ടറുടെ അടുത്തേക്കെന്നു പറഞ്ഞാണ് വെളിമുക്കിലെ വീട്ടില്‍നിന്ന് യുവതി പോന്നത്.

അവിടെനിന്ന് വളാഞ്ചേരിയിലെ പരിചയക്കാരനെ കാണാന്‍ പോയെന്നും മാനസികാസ്വാസ്ഥ്യത്തിന് താന്‍ കഴിച്ചുകൊണ്ടിരുന്ന ഗുളിക ഇവര്‍ മാറിക്കഴിച്ചെന്ന് സംശയിക്കുന്നതായും അമ്മ ആശുപത്രി ജീവനക്കാരോട് പറഞ്ഞു. വളാഞ്ചേരിയിലെ ബസില്‍നിന്ന് പിടിച്ചിറക്കി കൊണ്ടുവന്നതാണെന്നും പറയുന്നു. പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നത്. സംഭവത്തിന് പിന്നില്‍ ദൂരൂഹതയുണ്ടോയെന്ന് അന്വേഷിക്കുന്നതായി സിഐ ജലീല്‍ തോട്ടത്തില്‍ പറഞ്ഞു.

English Summery
Police probe on woman found unconscious in shed
8:16 AM | 0 comments

43 കാരിയെ ബലാല്‍സംഗം ചെയ്ത യുവാവിന് ജാമ്യം നിഷേധിച്ചു

Written By mvarthasubeditor on Tuesday, June 26, 2012 | 8:59 AM

മഞ്ചേരി: നാല്‍പത്തിമൂന്നുകാരിയായ വീട്ടമ്മയെ വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്ത കേസില്‍ യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. 

മങ്കട കടന്നമണ്ണ പെരയന്‍കോട്ടില്‍ ഷാഹുല്‍ ഹമീദി(19)ന്റെ ജാമ്യാപേക്ഷയാണ് ജില്ലാ ജഡ്ജി പി കെ ഹനീഫ തള്ളിയത്. ഇക്കഴിഞ്ഞ 28നാണ് സംഭവം. അയല്‍വാസിയായ പ്രതി റിമാന്റിലാണ്.

English Summery
Bail rejected to accused in rape case
8:59 AM | 0 comments

വനിതാ ലീഗ്, ദളിത് ലീഗ് സമ്മേളനം തിങ്കളാഴ്ച

Written By Malappuram News on Monday, April 23, 2012 | 10:45 AMമലപ്പുറം: വനിതാ ലീഗ് - വിദ്യാര്‍ത്ഥിനി, ദളിത് ലീഗ് സമ്മേളനം തിങ്കളാഴ്ച ചേളാരിയില്‍ നടക്കും. ശാസ്ത്ര സാങ്കേതിക വിദ്യയും സ്ത്രീ സമൂഹവും, സ്ത്രീ ശാക്തീകരണം -ഇസ്‌ലാമിക മാനം എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. രാവിലെ 10 മണിക്ക് ചേളാരി എം കെ ഹാജി നഗറില്‍ (ലിബര്‍ട്ടി ഹാള്‍) നടക്കുന്ന വനിതാലിഗ് - വിദ്യാര്‍ത്ഥിനി സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാം ഉദ്ഘാടനം ചെയ്യും. കേരള മഹിളാ കോണ്‍ഗ്രസ്സ് പ്രസിഡണ്ട് അഡ്വ. ബിന്ദു കൃഷ്ണ മുഖ്യാതിഥി ആയിരിക്കും. അഡ്വ. കെ എന്‍ എ ഖാദര്‍ എം എല്‍എ മുഖ്യ പ്രഭാഷണം നടത്തും. വനിതാ ലീഗ് ജില്ലാ ട്രഷറര്‍ പി സെല്‍മ അധ്യക്ഷത വഹിക്കും. സെയ്തു മുഹമ്മദ് നിസാമി, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, ഡോ. പി സലീം, ഡോ. കെ സക്കീന വിഷയം അവതരിപ്പിക്കും. എംകെ ബാവ, ഖമറുന്നിസ അന്‍വര്‍, അഡ്വ. നൂര്‍ബിന റഷീദ്, സുഹറ മമ്പാട് , അഡ്വ. കെപി മറിയുമ്മ, കെ സാബിറ എന്നിവര്‍ പ്രസംഗിക്കും. പി ഖദീജ, പികെ മൈമൂന, സക്കീന പുല്‍പാടന്‍, കെപി ജല്‍സീമിയ, ബുഷ്‌റ ഷബീര്‍, കെ സഫിയ, ബീവി പൊന്നാനി, വികെ സുബൈദ, സിഎച്ച് ജമീല പ്രസീഡിയം നിയന്ത്രിക്കും. ഉച്ചക്ക് 2 മണിക്ക് കെപി രാമന്‍ നഗറില്‍ നടക്കുന്ന ദളിത് ലീഗ് സംഗമം സെയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ മുസ്‌ലിംലീഗ് സെക്രട്ടറി എംഎ ഖാദര്‍ അധ്യക്ഷത വഹിക്കും. ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് യുസി രാമന്‍ മുഖ്യ പ്രഭാഷണം നടത്തും. “ദളിത് ലീഗ് - പിന്നോക്ക സമുദായങ്ങളുടെ ചരിത്ര പശ്ചാത്തലം, ദളിത് ക്ഷേമ പദ്ധതികളുടേയും ഫണ്ടിന്റെയും വിനിയോഗവും മാതൃകാ പദ്ധതികളും എന്ന പ്രമേയം ഡോ. പിടി അബ്ദുള്‍ അസീസ്, ഐസക് കുരുവിള അവതരിപ്പിക്കും. ഡോ. വി.പി അബ്ദുല്‍ ഹമീദ്, എ പി ഉണ്ണികൃഷ്ണന്‍, അഡ്വ. എംപി ഗോപി, എന്‍വി മോഹന്‍ദാസ്, സിപി ശശീധരന്‍ പ്രസംഗിക്കും. ബക്കര്‍ ചെര്‍ണ്ണൂര്‍, എ കുഞ്ഞുണ്ണി, സിഎച്ച് മഹ്മൂദ്, ടിപിഎം ബഷീര്‍, എന്‍പി അബ്ദുള്‍ നാസര്‍ പ്രസീഡിയം നിയന്ത്രിക്കും.
10:45 AM | 0 comments

വനിതാ ശില്‍പശാല

Written By Malappuram News on Wednesday, March 28, 2012 | 9:21 AM

മലപ്പുറം: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 28, 29 മലപ്പുറം ടൗണ്‍ഹാളില്‍ വനിതാ ശില്‍പശാല നടത്തും. 28 ന് രാവിലെ 10 ന് പി ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് അധ്യക്ഷയാവും. മഹിളാ തിലക് അവാര്‍ഡ് നേടിയ നിലമ്പൂര്‍ ആയിഷ, കെ വി റാബിയ, അഡ്വ. കെ പി മറിയുമ്മ,മഹിളാശ്രീ അവാര്‍ഡ് നേടിയ കെ പി മായ, ടി വി മുംതാസ്, റീനാ ജോണ്‍, മീനാക്ഷി തുടങ്ങിയവരെ അനുമോദിക്കും. 29ന് രാവിലെ ഒമ്പത് മുതല്‍ മൂന്ന് വരെ തൊഴില്‍ പരിശീലന ശില്‍പശാലയും വൈകീട്ട് മൂന്നിന് സമാപന സമ്മേളനവും നടക്കും. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സക്കീന പുല്‍പാടന്‍, നഗരസഭാ കൗണ്‍സിലര്‍ ജമീല ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
9:21 AM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers