Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label V.S. Achudanthan. Show all posts
Showing posts with label V.S. Achudanthan. Show all posts

ഇരട്ടക്കൊല: വി എസ് ഇന്ന് അരീക്കോട്ട്

Written By Malappuram News on Friday, July 6, 2012 | 12:27 AM

മലപ്പുറം: അരീക്കോട് കുനിയില്‍ കൊല്ലപ്പെട്ട സഹോദരങ്ങളുടെ വീട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വെള്ളിയാഴ്ച സന്ദര്‍ശിക്കും. വൈകിട്ട് നാലരയ്ക്ക് വിഎസ,് കൊല്ലപ്പെട്ട കൊളക്കാടന്‍ അബൂബക്കറിന്റെയും ആസാദിന്റെയും വീട്ടിലെത്തും.
പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന്് ബന്ധുക്കള്‍ക്ക് പരാതിയുണ്ട്. പി കെ ബഷീര്‍ എംഎല്‍എ എഫ്‌ഐആറില്‍ ആറാം പ്രതിയാണെങ്കിലും കേസെടുത്ത് അന്വേഷിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. മൊബൈല്‍ ഫോണ്‍ തെളിവുകളും അന്വേഷണ സംഘം കണക്കിലെടുക്കുന്നില്ല. ഇരട്ടക്കൊലക്കേസില്‍ ഇതുവരെ 19 മുസ്ലിംലീഗ് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.


Keywords:V.S. Achudanthan, Areekode, Malappuram, visit, കേരള, 
12:27 AM | 0 comments

വിഎസിനെതിരെ ഇപ്പോള്‍ പ്രതികരിക്കുന്നില്ല: ടി കെ ഹംസ

Written By Malappuram News on Saturday, May 26, 2012 | 12:30 PM

മലപ്പുറം: വി.എസ് അച്യുതാനന്ദന്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളോട് പ്രതികരിക്കാനില്ലെന്നും പാര്‍ട്ടി യോഗങ്ങളില്‍ വിശദീകരണം നല്‍കുമെന്നും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം ടി.കെ ഹംസ പറഞ്ഞു. സി.പി.എം പ്രചാരണ ജാഥയ്ക്കിടെ വി.എസ്സിനെക്കുറിച്ച് മലപ്പുറം പാങ് ചേണ്ടിയില്‍ വെച്ചാണ് ഹംസയുടെ പരാമര്‍ശമുണ്ടായത്. ഇത് വിവാദമായതിനെത്തുടര്‍ന്ന് ഹംസ പിറ്റേന്ന് ഇത് നിഷേധിക്കുകയും ചെയ്തിരുന്നു. ഇതിനുളള മറുപടിയായിട്ടാണ് വെളളിയാഴ്ച വി.എസ് ഹംസക്കെതിരെ ആഞ്ഞടിച്ചത്.

Keywords: T.K Hamsa, Malappuram, V.S. Achudanthan, CPM, കേരള, 
12:30 PM | 0 comments

ഭരണം മുതലാളിത്തത്തിന് വേണ്ടി:വി.എസ്

Written By Malappuram News on Thursday, May 10, 2012 | 10:49 AM

തിരൂര്‍: കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുന്നത് പാവങ്ങളെ പരിഗണിച്ചല്ലെന്നും മറിച്ച്് മുതലാളിത്തത്തിന് വേണ്ടിയാണെന്നും പ്രതിപക്ഷനേതാവ് വി എസ് അച്ചുതാനന്ദന്‍ പ്രസ്താവിച്ചു.തിരൂര്‍ പുറത്തൂരില്‍ മാധവന്‍വൈദ്യര്‍ സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിലക്കയറ്റവും അഴിമതിയും മൂലം പൊറുതിമുട്ടുന്ന പൊതുജനത്തിന് കൂടുതല്‍ വിഷമകരമാക്കുന്ന നയങ്ങളാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും പിന്തുടരുന്നത്.സഹകരണബാങ്കുകളെ നോക്കുകുത്തികളാക്കി സര്‍ക്കാറിന്റെ പണം സ്വകാര്യബാങ്കുകളില്‍ നിക്ഷേപിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്.പാവങ്ങളെയും താഴെക്കിടയിലുള്ളവരെയും അവഗണിക്കുന്ന സര്‍ക്കാരുകള്‍ക്കെതിരെ ജനരോഷം ശക്തമാകണമെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.സി പി എം ജില്ലാസെക്രട്ടറി പി പി വാസുദേവന്‍ ചടങ്ങില്‍ അദ്ധ്യക്ഷതവഹിച്ചു.കെടി ജലീല്‍ എം എല്‍ എ, പി പി അബ്ദുള്ളക്കുട്ടി, വി വി ഗോപിനാഥ്, എ ശിവദാസസന്‍,യു എ അറമുഖന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Tirur, V.S. Achudanthan, CPM, UDF, കേരള, 
10:49 AM | 0 comments

ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് പ്രദേശം വി എസ് സന്ദര്‍ശിച്ചു

തിരൂര്‍: ഉദ്ഘാടനം പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്ന ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് പ്രദേശം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു. ഇന്നലെ ഉച്ചക്ക് ശേഷം മൂന്നരയോടെയാണ് വി എസ് പദ്ധതി പ്രദേശത്ത് എത്തിയത്. ഒരു കിലോമീറ്റര്‍ നീളം വരുന്ന പാലത്തിന്റെ മുകളിലൂടെ വി എസ് കുറച്ചു ദൂരം നടന്നു. ഉടനെ തന്നെ തിരിക്കുകയാണ് ഉണ്ടായത്. തിരൂര്‍ കാവിലക്കാട്ടെ സി പി എം ഓഫീസ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു അദ്ദേഹം. ഇതിനിടയിലാണ് തന്റെ ഭരണകാലത്ത് ശിലയിട്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് അതിവേഗ പദ്ധതി കാണാന്‍ വി എസ് ആഗ്രഹം പ്രകടിപ്പിച്ച് ചമ്രവട്ടത്തെത്തിയത്. വി എസ് പദ്ധതി പ്രദേശം സന്ദര്‍ശിക്കുമെന്ന വാര്‍ത്ത പരന്നതോടെ ആയിരക്കണക്കിനാളുകളാണ് വിവിധ ഭാഗങ്ങളില്‍ നിന്നായി ഭാരതപ്പുഴയുടെ ഇരു കരകളിലും പാലത്തിനു മുകളിലും തടിച്ചുകൂടിയത്. തിരൂര്‍ ഭാഗത്ത നിന്ന് സന്ദര്‍ശനം നടത്തിയ വി എസ് പൊന്നാനി മേഖലയിലേക്ക് കടക്കാന്‍ കൂട്ടാക്കാതെ ഉടനെ തന്നെ തിരിക്കുകയായിരുന്നു. വി എസിന്റെ വരവും കാത്ത് പൊന്നാനി മേഖലയിലെ നരിപ്പറമ്പ് മേഖലയില്‍ തടിച്ചുകൂടിയ ആയിരങ്ങള്‍ക്ക് വി എസിന്റെ മടക്കയാത്ര നിരാശയുണ്ടാക്കി. 2009 ആഗസ്റ്റ് 13ന് പൊന്നാനിയുടെ എം എല്‍ എയും തദ്ദേശസ്വയംഭരണ മന്ത്രിയുമായിരുന്ന പാലോളി മുഹമ്മദ്കുട്ടിയുടെ അധ്യക്ഷതയില്‍ അന്നത്തെ മുഖ്യമന്ത്രിയായ വി എസ് അച്യുതാനന്ദനാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സിംഗിള്‍ വിന്റോ പദ്ധതിയില്‍ ഉള്‍പ്പെടുത്തി റെക്കോര്‍ഡ് വേഗതയില്‍ നിര്‍മാണ പ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടയിലാണ് കേരളത്തില്‍ ഭരണമാറ്റം ഉണ്ടായത്. ഇതോടെ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ഒരു വര്‍ഷം കൂടി കാത്തിരിക്കേണ്ടി വന്നു. ഈ മാസം 17ന് ഉദ്ഘാടനം പ്രതീക്ഷിക്കുന്ന പദ്ധതി പ്രകാരം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സന്ദര്‍ശിക്കാനെത്തിയത് ജനങ്ങള്‍ക്കാവേശം പകര്‍ന്നു. റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണ പുരോഗതിയെ കുറിച്ച് വി എസ് ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞു. കെ ടി ജലീല്‍ എം എല്‍ എ നിര്‍മാണ കമ്പനി ഉദ്യോഗസ്ഥര്‍, ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍, സി പി എം ജില്ലാ സെക്രട്ടറി, പി പി വാസുദേവന്‍ പ്രതിപക്ഷ നേതാവിനെ അനുഗമിച്ചു.

Keywords: Visit, Tirur, Inauguration, V.S. Achudanthan, കേരള, 
10:00 AM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers