Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label Strike. Show all posts
Showing posts with label Strike. Show all posts

പ്രവാസികള്‍ക്ക് ഇരുട്ടടിയായി പൈലറ്റ് സമരം

Written By mvarthasubeditor on Saturday, June 16, 2012 | 8:08 PM

മലപ്പുറം: സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന പ്രവാസികള്‍ക്ക് എയര്‍ ഇന്ത്യ പൈലറ്റ് സമരം ഇരുട്ടടിയായി. അവധിക്കാലത്ത് നാട്ടിലേക്കെത്താന്‍ കൊതിച്ചവര്‍ക്കു മുന്നില്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്കും വിമാനം റദ്ദാക്കലും വന്‍മതില്‍ സൃഷ്ടിക്കുന്നു. സൗദിയില്‍ ഈ 20 മുതല്‍ ഓഗസ്റ്റ് അവസാനം വരെ അവധിക്കാലമാണ്. സ്കൂളുകള്‍ പ്രവര്‍ത്തിക്കില്ല. ഒട്ടുമിക്ക ഓഫിസുകള്‍ക്കും അവധിയാണ്. പ്രവാസികളില്‍ ഭൂരിഭാഗവും ഈ സമയത്തു നാട്ടിലേക്കു വരും. സാധാരണയായി അവധിക്കാലത്തു വിമാനക്കമ്പനികള്‍ യാത്രക്കാരെ പിഴിയാറുണ്ടെങ്കിലും ഇത്തവണ പൈലറ്റ് സമരംമൂലം നിരക്കുകള്‍ വന്‍തോതില്‍ വര്‍ധിച്ചു.

എയര്‍ ഇന്ത്യ വിമാനത്തില്‍ ജിദ്ദയിലേക്ക് 9,500 രൂപയ്ക്കുവരെ മുന്‍പ് ടിക്കറ്റ് ലഭ്യമായിരുന്നുവെങ്കില്‍ സ്വകാര്യ വിമാനക്കമ്പനികള്‍ ഇപ്പോള്‍ ഈടാക്കുന്ന നിരക്ക് 30,000 രൂപയ്ക്കു മുകളിലാണ്. ഉയര്‍ന്ന ക്ലാസിലെ ടിക്കറ്റുകള്‍ ലഭിക്കണമെങ്കില്‍ അരലക്ഷം രൂപ വരെ മുടക്കേണ്ടിവരും. മാസം 1,500 റിയാല്‍ (21,000 രൂപ) ശമ്പളത്തില്‍ ജോലിചെയ്യുന്നവര്‍ ഈ അവധിക്കാലത്ത് ടിക്കറ്റിനായി 2,500 റിയാല്‍ വരെ മുടക്കേണ്ട സ്ഥിതിയാണുള്ളത്. എയര്‍ ഇന്ത്യയുടെ റിയാദ് ഓഫിസ് പല ദിവസങ്ങളിലും തുറക്കുന്നില്ലെന്നും ചില പ്രവാസികള്‍ പരാതിപ്പെടുന്നു.

നിലവില്‍ കോഴിക്കോട്ടുനിന്ന് സൗദി എയറിനും എയര്‍ ഇന്ത്യയ്ക്കും മാത്രമാണ് ജിദ്ദയിലേക്കു സര്‍വീസുള്ളത്. ആറര മണിക്കൂറോളം വരും യാത്രാദൈര്‍ഘ്യം. ബാക്കിയുള്ളവയെല്ലാം റിയാദ്, ദമാം എന്നിവിടങ്ങളിലേക്കാണുള്ളത്. ഷാര്‍ജ, ദുബായ്, ദോഹ, മസ്കറ്റ് എന്നിവിടങ്ങളിലൂടെ കറങ്ങി പോകുന്നതിനാല്‍ 12 മുതല്‍ 14 മണിക്കൂര്‍ വരെ സമയമെടുത്താണ് റിയാദിലോ ദമാമിലോ എത്തുന്നത്. പുലര്‍ച്ചെ 4.45ന് കോഴിക്കോട്ടുനിന്നു പുറപ്പെടുന്ന സ്വകാര്യ വിമാനക്കമ്പനിയുടെ വിമാനം ഷാര്‍ജയില്‍ രാവിലെ എട്ടരയോടെ എത്തും.

എന്നാല്‍ അവിടെനിന്നു വിമാനം റിയാദിലേക്കു പറക്കുന്നത് രാത്രി ഏഴിനു മാത്രമാണ്. ഇതിനിടയിലുള്ള സമയത്ത് യാത്രക്കാര്‍ക്കു വിമാനത്താവളത്തില്‍നിന്നു പുറത്തിറങ്ങാന്‍പോലും പറ്റില്ല. ഭക്ഷണമോ വെള്ളമോപോലും വിമാനക്കമ്പനികള്‍ നല്‍കില്ലെന്നും പ്രവാസികള്‍ ആരോപിക്കുന്നു.
8:08 PM | 0 comments

പൈലറ്റ് സമരം ഗള്‍ഫ് യാത്രക്കരെ വലച്ചു

Written By mvarthasubeditor on Friday, June 1, 2012 | 6:42 PM

കൊണ്ടോട്ടി: പൈലറ്റ് സമരം ഇന്നലെയും കോഴിക്കോട് നിന്നുള്ള ഗള്‍ഫ് യാത്രക്കരെ വലച്ചു. റിയാദ്, മസ്‌കത്ത് വിമാനങ്ങളുടെ സര്‍വീസ് ഇന്നലെയും മുടങ്ങി. ഈ വിമാനങ്ങള്‍ മുടങ്ങിയതോടെ തിരിച്ചുള്ള സര്‍വീസുകളും ഇല്ലാതായി.
ഇന്നലെ രാത്രി എട്ട് മണിക്കുളഅള എയര്‍ ഇന്ത്യ എക്‌സ്പ്രസ് അബൂദുബൈ സര്‍വീസും യാത്ര റദ്ദാക്കി.
പൈലറ്റ് സമരം കരിപ്പൂരില്‍ മാത്രം 20,000 പേരുടെ യാത്ര ഇതിനകം മുടക്കിയിട്ടുണ്ട്. പൈലറ്റ് സമരം അടിയന്തിരമായി ഗള്‍ഫിലെത്തേണ്ടവരെയും വിസ കാലാവധി കഴിയാനാവത്തവരെയും ഏറെ വിഷമിച്ചിരിക്കുകയാണ്. സമരം അനിശ്ചിതമായി നീളുന്നത് ആശങ്കയോടെയാണ് പ്രവാസികളും കുടുംബങ്ങളും വിഷമിക്കുന്നത്.

English Summery
Pilot strike troubled passengers 
6:42 PM | 0 comments

ബസ് തൊഴിലാളി പണിമുടക്ക്: ചര്‍ച്ച 29 ന്

Written By mvarthasubeditor on Thursday, May 24, 2012 | 2:30 PM

മലപ്പുറം: ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മെയ് 29 ന് വൈകീട്ട് 3.30 ന് ഡെപ്യൂട്ടി കലക്ടറുടെ (ജനറല്‍) ഓഫീസില്‍ വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികളുടെ യോഗം ചേരുമെന്ന് ആര്‍.ടി.ഒ അറിയിച്ചു.

English Summery
Bus employees' strike: Discussion on 29th
2:30 PM | 0 comments

കോഴിഫാമുകള്‍ക്കു ആഢംബര നികുതി; കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്

Written By Malappuram News on Friday, May 18, 2012 | 11:09 AM

മലപ്പുറം: കോഴിഫാമുകള്‍ക്കു ആഢംബര നികുതിയേര്‍പ്പെടുത്തുന്ന നടപടികളില്‍ പ്രതിഷേധിച്ചു കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. ഇതുമൂലം സാധാരണക്കാരായ കോഴികര്‍ഷകരുടെ ഫാമുകള്‍ ഉദ്യോഗസ്ഥരുടെ തെറ്റായ നടപടി മൂലം അടച്ചുപൂട്ടേണ്ട അവസ്ഥയിലാണെന്നു ഭാരവാഹികള്‍ പറഞ്ഞു.
 പുല്ലുകൊണ്ടും ഓലഷെഡുകൊണ്ടും മറ്റും കെട്ടിയുണ്ടാക്കിയ ഫാമുകളാണ് മിക്കയിടങ്ങളിലുമുള്ളത്. ഇതു അളന്നു തിട്ടപ്പെടുത്തിയാണ് ചില വില്ലേജ് ഓഫീസര്‍മാര്‍ വന്‍ തുക ആഢംബര നികുതിയിടാക്കുന്നത്. അവശ്യസാധനങ്ങള്‍ക്കു തമിഴ്‌നാട്, കര്‍ണാട സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളം കോഴികൃഷിയുടെ കാര്യത്തിലെങ്കിലും സ്വയംപര്യാപ്തത കൈവരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. കേരളത്തിലാരംഭിച്ച ഫാമുകള്‍ നഷ്ടം സഹിച്ചാണ് നടത്തികൊണ്ടുപോകുന്നതെന്നും ഇവര്‍ പറഞ്ഞു. അന്യസംസ്ഥാന ലോബികളുടെ ഇടപെടലാണ് സംസ്ഥാനത്തെ കോഴികൃഷിയുടെ തകര്‍ച്ചക്കു കാരണം. കോഴിഫാമുകള്‍ക്കു ആഢംബര നികുതി ഏര്‍പ്പെടുത്തുന്നത് മുഖ്യമന്ത്രി, ധനകാര്യമന്ത്രി എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അനുകൂല നടപടിയുണ്ടായിട്ടില്ല. ഇത്തരമൊരു സാഹചര്യത്തില്‍ സംസ്ഥാനത്തെ കോഴി കര്‍ഷകരെ പങ്കെടുപ്പിച്ച് സെക്രട്ടറിയേറ്റ് ധര്‍ണ നടത്താന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. 
ആഢംബര നികുതി ചുമത്തുന്നതിനെതിരേ നിയമനടപടികളും സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജിജി മാത്യു, സെക്രട്ടറി അബ്ബാസ് കരിങ്കറ, ഓര്‍ഗനൈസിംഗ് സെക്രട്ടറി എ.പി. കാദറലി, ട്രഷറര്‍ സയിദ് മണലായ, കണ്‍വീനര്‍ ഹൈദര്‍ ഉച്ചാരക്കടവ് പങ്കെടുത്തു.

Keywords: Farmer, Strike, Malappuram, കേരള, Press meet, 
11:09 AM | 0 comments

വാതക പൈപ്പ് ലൈനിനെതിരെ കാവനൂരില്‍ ജനകീയ പ്രക്ഷോഭം

Written By Malappuram News on Monday, March 19, 2012 | 12:21 AM

കാവനൂര്‍ : കൊച്ചി-മംഗലാപുരം വാതക പൈപ്പ്‌ലൈന്‍ പദ്ധതിക്കെതിരെ കാവനൂര്‍ പഞ്ചായത്തിലെ ജനങ്ങളുടെ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണീന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ജനവാസ മേഖലകളെ ഒഴിവാക്കി പദ്ധതിക്കായി തീരദേശപ്രദേശം ഉപയോഗിക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു. തുച്ഛം ഭൂമി കൈവശമുള്ളവരുടെ വീടും കുടിയിരിപ്പ് നഷ്ടപ്പെടാന്‍ ഒരു കാരണവശാലും അനുവദിക്കുകയില്ലെന്ന് കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ജനവാസ മേഖലയെ ഒഴിവാക്കി പൈപ്പ്‌ലൈന്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രത്യക്ഷ സമരം തുടങ്ങും. വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനകളെ പ്രതിനിധീകരിച്ച് ടി അബ്ബാസ്, കെ ഉമ്മര്‍, ടി ബാലസുബ്രഹ്മണ്യന്‍, വി ടി ബാലകൃഷ്ണന്‍, പി പി ഷൗക്കത്തലി, എം പി ഷൗക്കത്തലി, പി നാരായണന്‍, കെ കെ ജനാര്‍ദനന്‍ പ്രസംഗിച്ചു. പി എ പൗരന്‍ പദ്ധതിയെ കുറിച്ച് പ്രസംഗിച്ചു. പാറക്കല്‍ വേലു അധ്യക്ഷത വഹിച്ചു. പ്രക്ഷോഭ സമരത്തിന് പഞ്ചായത്ത്തല കമ്മിറ്റി രൂപവത്കരിച്ചു. പി കെ അബ്ദുല്ലഹാജി (ചെയ.), അഡ്വ. പി നാരായണന്‍ (ജന.കണ്‍.), സൈതലവി, കെ കെ വേലുകുട്ടി (വൈ.ചെയ.), എ മോഹന്‍ദാസ്, അബ്ദുല്‍ ജലീല്‍ (കണ്‍.).
12:21 AM | 0 comments

സമരം ശക്തമാക്കുമെന്ന് നഴ്‌സുമാര്‍

Written By Malappuram News on Sunday, March 18, 2012 | 4:32 PM

മലപ്പുറം: മഞ്ചേരി പ്രശാന്തി ആശുപത്രിക്കു മുന്നില്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ നടത്തിവരുന്ന സമരം ശക്തമാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അന്യായമായി പിരിച്ചുവിട്ട രണ്ട് നഴ്‌സുമാരെ തിരിച്ചെടുക്കണമെന്നും മിനിമം വേതനം ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ടാണ് സമരം. പ്രശ്‌ന പരിഹാരത്തിനായി ജില്ലാ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ ചര്‍ച്ച നടത്തിയെങ്കിലും അശുപത്രി അധികൃതരുടെ നിഷേധാത്മക നിലപാടുമൂലം തീരുമാനമാകാതെ പിരിയുകയായിരുന്നുവെന്ന് നഴ്‌സുമാര്‍ ആരോപിക്കുന്നു. ഇതേത്തുടര്‍ന്ന് വിവിധ രാഷ്ട്രീയ സാംസ്‌കാരിക, യുവജന സംഘടനകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി സംയുക്ത സമരസമിതി രൂപവത്കരിച്ച് സമരം ശക്തമാക്കുമെന്നും ഇവര്‍ അറിയിച്ചു. വരുംദിവസങ്ങളില്‍ ജില്ലയ്ക്കകത്തുനിന്നും പുറത്തുനിന്നുമുള്ള നഴ്‌സുമാര്‍ സമരത്തില്‍ പങ്കെടുക്കും. 56 നഴ്‌സിങ് സ്റ്റാഫുള്ള ആശുപത്രിയിലെ 45 പേരും സമരരംഗത്തുണ്ടെന്നും രാഷ്ട്രീയ യുവജന സംഘടനകളുടെ പിന്തുണ സമരത്തിനുണ്ടെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സുജനപാല്‍, അച്യുതന്‍, യൂണിറ്റ് സെക്രട്ടറി ബെന്‍ജോയ്, പ്രസിഡന്റ് ഷഫീഖ,് മില്‍സി ജോസഫ്, സുബിഷ പി.എസ് എന്നിവര്‍ പങ്കെടുത്തു.
4:32 PM | 0 comments

കോട്ടക്കല്‍ ആയുര്‍വേദ പി ജി വിദ്യാര്‍ത്ഥികള്‍ സമരത്തിനൊരുങ്ങുന്നു

Written By kvartha desk on Friday, March 16, 2012 | 12:00 PM

കോട്ടക്കല്‍: നിശ്ചിത യോഗ്യതയുള്ള അധ്യാപകരെ നിയമിക്കാത്തതിലും ഡിപ്പാര്‍ട്ട്‌മെന്റില്ലാത്തതിലും പ്രതിഷേധിച്ച് കോട്ടക്കല്‍ ആയുര്‍വേദ കോളജിലെ പി ജി വിദ്യാര്‍ഥികള്‍ സമരത്തിനൊരുങ്ങുന്നു. കോഴ്‌സ് തുടങ്ങി ഒരു വര്‍ഷത്തിലേറെയായിട്ടും ഡിപ്പാര്‍ട്ട്‌മെന്റ് രൂപവത്കരിച്ചിട്ടില്ല. ആയുര്‍വേദത്തിലെ അഷ്ടാംഗങ്ങളില്‍ വരെ അതിപ്രധാന്യമേറിയ മാനസിക വിഭാഗത്തില്‍ ഫലപ്രദമായ ചികിത്സകള്‍ ലഭ്യമാണെന്നിരിക്കെ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ കോളജില്‍ ഈ വിഷയത്തില്‍ ബിരുദാനന്തര ബിരുദ പഠന വിഭാഗം നാഥനില്ലാ കളരിയാണ്.
ആഴ്ച തോറും നൂറിലേറെ രോഗികള്‍ കോട്ടക്കല്‍ മനോരോഗ വിഭാഗം ഒ പിയില്‍ ചികിത്സ തേടി എത്തുന്നുണ്ട്. വര്‍ഷം തോറും ആറ് വിദ്യാര്‍ഥികളാണ് ഈ വിഭാഗത്തില്‍ പ്രവേശനം തേടുന്നത്. അറുപതോളം ഗവേഷണ പ്രബന്ധങ്ങള്‍ ഇവിടെ നിന്നും അവതരിപ്പിച്ചിട്ടുണ്ട്. എന്നിട്ടും മനോരോഗ വിഭാഗത്തില്‍ നിശ്ചിത യോഗ്യതയില്ലാത്ത കായ ചികിത്സാ വിഭാഗത്തിലാണ് പി ജി പ്രവര്‍ത്തിക്കുന്നത്.
കോഴ്‌സ് പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ തങ്ങളുടെ പി ജി കോഴ്‌സ് ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും കഴിയാതെ വിഷമിക്കുകയാണ്. ഈ വിഷയത്തില്‍ കോളജ് അധികൃര്‍ ഹെല്‍ത്ത് സെക്രട്ടറി കെ എ എസ് ആര്‍ എസ്, എക്‌സിക്യൂട്ടീവ് ഡയറ്കടര്‍, ആയുര്‍വേദ മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ എന്നിവര്‍ക്ക് തുടര്‍ച്ചയായി നിവേദനങ്ങള്‍ നല്‍കിയിട്ടും യാതൊരു നടപടിയും ഇതുവരെ സ്വീകരിക്കുകയുണ്ടായിട്ടില്ല.
2011 ഫെബ്രുവരിയില്‍ കോട്ടക്കലിലെ ഒമ്പതോളം ഡിപ്പാര്‍ട്ടുമെന്റിലേക്ക് സ്ഥിരനിയമനം അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നതാണ്.
എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും തുടര്‍ നടപടികള്‍ ഉണ്ടായില്ല. ഈ സാഹചര്യം നിലനില്‍ക്കെ മറ്റു വിഭാഗങ്ങളില്‍ ഒഴിവു വന്ന തസ്തികകളിലേക്ക് അധ്യാപക സ്ഥിര നിയമന തീരുമാനവുമായി മുന്നോട്ട് അധികൃത നടപടിക്കെതിരെയാണ് വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങുന്നത്.
12:00 PM | 0 comments

ചര്‍ച്ച പരാജയം: പ്രശാന്തിയില്‍ നഴ്‌സുമാര്‍ ഇന്ന് മുതല്‍ സമരം തുടങ്ങും

Written By Malappuram News on Thursday, March 15, 2012 | 11:54 AM

മഞ്ചേരി: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമര ഭീഷണിയില്‍ ബുധനാഴ്ച മലപ്പുറത്ത് ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച അലസി. ജില്ലയിലെ പല പ്രമുഖ നഴ്‌സിംഗ് ഹോമുകളിലും നഴ്‌സുമാര്‍ സംഘടിച്ച് മാനേജ്‌മെന്റിന് സമര പ്രഖ്യാപന നോട്ടീസ് നല്‍കിയ സാഹചര്യത്തിലാണ് ജില്ലാ ലേബര്‍ ഓഫീസര്‍ ചര്‍ച്ച നടത്തിയത്.
മഞ്ചേരി പ്രശാന്തി ആശുപത്രിയില്‍ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഇന്ന് മുതല്‍ സമരം ആരംഭിക്കുമെന്ന് ട്രെയിനിംഗ് കാലാവധി കഴിഞ്ഞാലുടന്‍ ജോലിയില്‍ സ്ഥിരമാകുന്നതിന് പകരം അകാരണമായി പിരിച്ചുവിടുന്ന നടപടിക്കെതിരെയാണ് പ്രശാന്തിയില്‍ സമരമെന്ന് സമര സമിതി ഭാരവാഹികള്‍ പറഞ്ഞു.
11:54 AM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers