കോഴിഫാമുകള്‍ക്കു ആഢംബര നികുതി; കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്

മലപ്പുറം: കോഴിഫാമുകള്‍ക്കു ആഢംബര നികുതിയേര്‍പ്പെടുത്തുന്ന നടപടികളില്‍ പ്രതിഷേധിച്ചു കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. ഇതുമൂലം സാധാരണക്കാരായ കോഴികര്‍ഷകരുടെ ഫാമുകള്‍ ഉദ്യോഗസ്ഥരുടെ തെറ്റായ നടപടി മൂലം അടച്ചുപൂട്ടേണ്ട അവസ്ഥയിലാണെന്നു ഭാരവാഹികള്‍ പറഞ്ഞു.
 പുല്ലുകൊണ്ടും ഓലഷെഡുകൊണ്ടും മറ്റും കെട്ടിയുണ്ടാക്കിയ ഫാമുകളാണ് മിക്കയിടങ്ങളിലുമുള്ളത്. ഇതു അളന്നു തിട്ടപ്പെടുത്തിയാണ് ചില വില്ലേജ് ഓഫീസര്‍മാര്‍ വന്‍ തുക ആഢംബര നികുതിയിടാക്കുന്നത്. അവശ്യസാധനങ്ങള്‍ക്കു തമിഴ്‌നാട്, കര്‍ണാട സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളം കോഴികൃഷിയുടെ കാര്യത്തിലെങ്കിലും സ്വയംപര്യാപ്തത കൈവരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. കേരളത്തിലാരംഭിച്ച ഫാമുകള്‍ നഷ്ടം സഹിച്ചാണ് നടത്തികൊണ്ടുപോകുന്നതെന്നും ഇവര്‍ പറഞ്ഞു. അന്യസംസ്ഥാന ലോബികളുടെ ഇടപെടലാണ് സംസ്ഥാനത്തെ കോഴികൃഷിയുടെ തകര്‍ച്ചക്കു കാരണം. കോഴിഫാമുകള്‍ക്കു ആഢംബര നികുതി ഏര്‍പ്പെടുത്തുന്നത് മുഖ്യമന്ത്രി, ധനകാര്യമന്ത്രി എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അനുകൂല നടപടിയുണ്ടായിട്ടില്ല. ഇത്തരമൊരു സാഹചര്യത്തില്‍ സംസ്ഥാനത്തെ കോഴി കര്‍ഷകരെ പങ്കെടുപ്പിച്ച് സെക്രട്ടറിയേറ്റ് ധര്‍ണ നടത്താന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. 
ആഢംബര നികുതി ചുമത്തുന്നതിനെതിരേ നിയമനടപടികളും സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജിജി മാത്യു, സെക്രട്ടറി അബ്ബാസ് കരിങ്കറ, ഓര്‍ഗനൈസിംഗ് സെക്രട്ടറി എ.പി. കാദറലി, ട്രഷറര്‍ സയിദ് മണലായ, കണ്‍വീനര്‍ ഹൈദര്‍ ഉച്ചാരക്കടവ് പങ്കെടുത്തു.

Keywords: Farmer, Strike, Malappuram, കേരള, Press meet, 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post