Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label Sex. Show all posts
Showing posts with label Sex. Show all posts

ജ്യോതിഷാലയത്തിന്റെ മറവില്‍ സെക്സ് റാക്കറ്റ്; മൂന്ന്‌ പേര്‍ അറസ്റ്റില്‍

Written By mvarthasubeditor on Sunday, July 1, 2012 | 9:33 AM

തൃശൂര്‍ :  ജ്യോതിഷാലയത്തിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയിരുന്ന സംഘത്തെ പൊലീസ് പിടികൂടി. ചെമ്പൂച്ചിറ സ്വദേശി അനീഷ്(28), കൊല്ലം സ്വദേശിനി സോന(സോണിയ-27), കോയമ്പത്തൂര്‍ സ്വദേശിനി നന്ദിനി(25) എന്നിവരാണ് പിടിയിലായത്. കോട്ടപ്പുറം ചക്കാമുക്ക് സെന്ററില്‍ വാടകയ്ക്കെടുത്ത വീട്ടിലാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ജ്യോത്സ്യനാണെന്ന വ്യാജേനയാണ് ഇവര്‍ ഇവിടെ താമസിച്ചിരുന്നത്.

കഴിഞ്ഞ നാലു മാസമായി ഇവര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. രഹസ്യംവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. വെസ്റ്റ് സിഐ രാമചന്ദ്രന്റെയും എസ്എച്ച്എ ദീരജ് കുമാര്‍ ഗുപ്ത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. എസ്ഐ അബ്ദുല്‍ റഹിം, എഎസ്ഐ ജോര്‍ജ്, വനിത പൊലീസുകാരായ ശുഭ, ശ്രീജ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പിടിയിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

English Summery
Sex racket busted in Trissure 
9:33 AM | 0 comments

ലൈംഗീക തൊഴിലിലേര്‍പ്പെട്ട യുവതിക്ക് ആറ് മാസം തടവ്

Written By Malappuram News on Tuesday, June 26, 2012 | 10:05 PM

ദുബായ്: ലൈംഗീക തൊഴിലിലേര്‍പ്പെട്ട യുവതിക്ക് ആറ് മാസം തടവ്. അവധിക്കാലമാഘോഷിക്കാന്‍ ദുബായിലെത്തിയ യുവതിയെ ലൈംഗീകവൃത്തിക്ക് പ്രേരിപ്പിച്ചെന്ന കുറ്റവും യുവതിക്ക്മേല്‍ ചുമത്തിയിട്ടുണ്ട്. ജോര്‍ജ്ജിയ സ്വദേശിയാണ്‌ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. യുവതിക്ക് ജീവപര്യന്ത ശിക്ഷ നല്‍കാനാണ്‌ പ്രോസിക്യൂഷന്‍ വാദിച്ചതെങ്കിലും തെളിവുകളുടെ അഭാവം മൂലമാണ്‌ ശിക്ഷ കഠിനമാകാതിരുന്നത്. ലൈംഗീക തൊഴിലില്‍ താന്‍ ഏര്‍പ്പെട്ടിരുന്നതായി യുവതി കോടതിയില്‍ സമ്മതിച്ചു. എന്നാല്‍ തന്റെ മേല്‍ ചുമത്തിയ മറ്റ് കുറ്റങ്ങള്‍ യുവതി നിഷേധിക്കുകയാണുണ്ടായത്.

English Summary
Dubai: A woman was cleared of sexually exploiting and forcing a female holidaymaker into prostitution, although she herself was jailed for six months for working in the sex trade.
10:05 PM | 0 comments

കൃഷിഫാം നട­ത്തി­പ്പിന്റെ പേരില്‍ പെണ്‍വാ­ണിഭ റാക്ക­റ്റു­കള്‍ സ­ജീവം

Written By Malappuram News on Monday, May 14, 2012 | 3:00 PM

മല­പ്പു­റം: കര്‍ണാ­ട­ക­യില്‍ കൃഷിഫാം നട­ത്തി­പ്പിന്റെ പേരില്‍ പെണ്‍വാ­ണിഭ റാക്ക­റ്റു­കള്‍ സജീവം. കാര്‍ണാ­ട­ക­യിലെ മൈസൂ­രി­ലും പരി­സര പ്രദേ­ശ­ങ്ങ­ളി­ലു­മാണ് ഇത്തരം കൃഷിഫാം പെണ്‍വാ­ണിഭ കേന്ദ്ര­ങ്ങ­ള്‍ പ്രവര്‍ത്തി­ക്കു­ന്ന­ത്. മ­ല­പ്പു­റ­ത്തേയും ഇ­ത­ര ജില്ല­ക­ളി­ലേയും മ­ല­യാ­ളി­കള്‍ ഇ­വി­ടെ നി­ത്യ­സ­ന്ദര്‍­ശ­ക­രാണ്.

പണ്ട് മുതല്‍ക്കേ പെണ്‍വാ­ണി­ഭത്തിന് പേരു­കേട്ട മൈസൂ­രില്‍ ടൗണു­കളിലെ ഹോട്ട­ലു­കളും ലോഡ്ജു­കളും കേന്ദ്രീ­ക­രി­ച്ചാണ് കേന്ദ്ര­ങ്ങള്‍ പ്രവര്‍ത്തി­ച്ചി­രു­ന്ന­ത്. എന്നാല്‍ പുതിയ കാല­ഘ­ട്ട­ത്തി­ന­നു­സ­രിച്ച് പുതു­മോ­ഡ­ലി­ലേക്കാണ് കേന്ദ്ര­ങ്ങ­ളുടെ പ്രവര്‍ത്ത­നങ്ങള്‍ വ്യാപി­ച്ചിരി­ക്കു­ന്ന­ത്. ടൗണില്‍ നിന്ന് മാറി ഗ്രാമ­ങ്ങ­ളി­ലാണ് ഇത്തരം കേന്ദ്ര­ങ്ങള്‍ പ്രവര്‍ത്തി­ക്കു­ന്ന­ത്. ടൂറിസ്റ്റ് സീസ­ണില്‍ മാത്ര­മല്ല എല്ലാ സമ­യ­ങ്ങ­ളിലും കേന്ദ്ര­ങ്ങ­ളുടെ പ്രവര്‍ത്തനം സജീവമാണ്. ഇത്തരം ഒരു കേന്ദ്ര­മാണ് മൈസൂ­രില്‍ നിന്നും പത്ത് കിലോ­മീ­റ്റര്‍ മാറി ഉള്‍പ്ര­ദേ­ശ­മായ വഗ­ന­മ­ല­യില്‍ പ്രവര്‍ത്തി­ക്കു­ന്ന ദ-കംഫോര്‍ട്ട് ഇന്‍ എന്ന കൃഷിഫാം. എന്നാല്‍ ഈ കൃഷി­ഫാ­മില്‍ പേരിന് പറ­യാന്‍ അന്‍മ്പത് തെങ്ങും 500­ റോളം വാഴ­ക­ളു­മാ­ണ് മാത്ര­മാണുള്ളത്. ഫാമിന് ചുറ്റും പുറത്ത് കാണ­ത്ത­ക്ക­വിധം മതില്‍ ഉയര്‍ത്തി­കെട്ടി അതി­ന­കത്ത് ചെറിയ ഒറ്റ­മു­റി­ക­ളുള്ള പതി­ന­ഞ്ചോളം ക്വാര്‍ട്ടേ­ഴ്‌സു­ക­ളും. ഫാമിന്റെ മൂന്ന് കിലോ­മീ­റ്റര്‍ പരി­ധി­ക്കു­ള്ളില്‍ ഒരു വീട്‌പോലുമില്ല. പകല്‍, രാവ് വ്യത്യാ­സ­മി­ല്ലാ­തെ­യാണ് കേന്ദ്ര­ങ്ങ­ളുടെ പ്രവര്‍ത്ത­നം. കര്‍ണാ­ടക സ്വദേ­ശി­യായ ഒരാള്‍ നട­ത്തുന്ന ഫാമില്‍ രണ്ട് ജോലി­ക്കാരും എന്തിനും തെയ്യാ­റായ പത്തോളം ഗുണ്ട­ക­ളും കാവല്‍ ഭടന്‍മാ­രായി വിദേശ ഇന­ത്തില്‍പ്പെട്ട അഞ്ചോളം നായ­കളുമു­ണ്ട്. 

കര്‍­ണാ­ട­ക­യിലെ ഒ­രു പെണ്‍­വാണിഭ കേ­ന്ദ്രം 
പതി­ന­ഞ്ചിനും ഇരു­പ­ത്തി­യ­ഞ്ചിനും ഇട­യി­ലുള്ള ബീഹാര്‍, ഒറീ­സ, മഹാ­രാഷ്ട്ര തുട­ങ്ങിയ സംസ്ഥാ­ന­ങ്ങ­ളില്‍ നിന്നുള്ള പെണ്‍കു­ട്ടി­കളെ ഉപ­യോ­ഗി­ച്ചാണ് കേന്ദ്ര­ത്തിന്റെ പ്രവര്‍ത്തനം. പഠ­നാ­വ­ശ്യ­ത്തി­നായി ബാംഗ്ലൂ­രി­ലെ­ത്തുന്ന പെണ്‍കു­ട്ടി­കളും ഇത്തരം ആനാ­ശാസ്യ കേന്ദ്ര­ങ്ങ­ളില്‍ പ്രവര്‍ത്തി­ക്കു­ന്നു­ണ്ട്. മൈസൂ­രില്‍ നിന്ന് ഏജന്റു­മാര്‍ മുഖേനയാണ് ഇട­പാട് പറ­ഞ്ഞു­റ­പ്പിച്ച് കേന്ദ്ര­ങ്ങ­ളി­ലെ­ത്തി­ക്കു­ന്ന­ത്. 1000 രൂപ­മു­തല്‍ 10000 രൂപ­വരെയാണ് ആവ­ശ്യ­ക്കാ­രില്‍ നിന്ന് ഈടാ­ക്കു­ന്ന­ത്. എന്നാല്‍ മല­യാ­ളി­ക­ളാണ് ഇത്തരം കേന്ദ്ര­ങ്ങ­ളില്‍ നിത്യ സന്ദര്‍ശ­ക­രാ­യെ­ത്തു­ന്ന­ത്. കൃഷിഫാം എന്ന ­ലേ­ബ­ലിലും കൂടാതെ ഉള്‍പ്ര­ദേ­ശ­ങ്ങ­ളി­ലാ­യ­തി­നാലും ഇത്തരം കേന്ദ്ര­ങ്ങള്‍ ആരു­ടെയും കണ്ണില്‍പ്പെ­ടു­ന്നി­ല്ല. എന്നാല്‍ മുന്‍കൂട്ടി വിളി­ച്ച­റി­യി­ച്ചതിന് ശേഷ­മാണ് ഇവി­ട­ങ്ങ­ളില്‍ പോലീസ് റൈഡിനെത്തു­ന്ന­ത്. ആയ­തുകൊണ്ട് തന്നെ ഈ അവി­ശുദ്ധ കൂട്ടു­കെ­ട്ടില്‍ നട­ത്തി­പ്പു­കാരും പോലീസും സമ്പാ­ദി­ക്കു­ന്നത് ലക്ഷ­ങ്ങ­ളും. സംസ്ഥാന ഭരണം കയ്യാ­ളു­ന്ന­തിനായി മുന്നണിയിലെ തന്നെ നേതാ­ക്കന്‍മാന്‍ പര­സ്പരം മല്‍സ­രി­ക്കു­മ്പോള്‍ ഇത്തരം കേന്ദ്ര­ങ്ങള്‍ക്കെ­തിരെ നട­പ­ടി­യെ­ടു­ക്കാന്‍ ആരുണ്ട് എന്ന ചോദ്യ­മാണ് അവ­ശേ­ഷി­ക്കു­ന്ന­ത്.

Keywords:Malappuram, National, Sex, Agriculture, ദേശീയം,
 


3:00 PM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers