കൃഷിഫാം നട­ത്തി­പ്പിന്റെ പേരില്‍ പെണ്‍വാ­ണിഭ റാക്ക­റ്റു­കള്‍ സ­ജീവം

മല­പ്പു­റം: കര്‍ണാ­ട­ക­യില്‍ കൃഷിഫാം നട­ത്തി­പ്പിന്റെ പേരില്‍ പെണ്‍വാ­ണിഭ റാക്ക­റ്റു­കള്‍ സജീവം. കാര്‍ണാ­ട­ക­യിലെ മൈസൂ­രി­ലും പരി­സര പ്രദേ­ശ­ങ്ങ­ളി­ലു­മാണ് ഇത്തരം കൃഷിഫാം പെണ്‍വാ­ണിഭ കേന്ദ്ര­ങ്ങ­ള്‍ പ്രവര്‍ത്തി­ക്കു­ന്ന­ത്. മ­ല­പ്പു­റ­ത്തേയും ഇ­ത­ര ജില്ല­ക­ളി­ലേയും മ­ല­യാ­ളി­കള്‍ ഇ­വി­ടെ നി­ത്യ­സ­ന്ദര്‍­ശ­ക­രാണ്.

പണ്ട് മുതല്‍ക്കേ പെണ്‍വാ­ണി­ഭത്തിന് പേരു­കേട്ട മൈസൂ­രില്‍ ടൗണു­കളിലെ ഹോട്ട­ലു­കളും ലോഡ്ജു­കളും കേന്ദ്രീ­ക­രി­ച്ചാണ് കേന്ദ്ര­ങ്ങള്‍ പ്രവര്‍ത്തി­ച്ചി­രു­ന്ന­ത്. എന്നാല്‍ പുതിയ കാല­ഘ­ട്ട­ത്തി­ന­നു­സ­രിച്ച് പുതു­മോ­ഡ­ലി­ലേക്കാണ് കേന്ദ്ര­ങ്ങ­ളുടെ പ്രവര്‍ത്ത­നങ്ങള്‍ വ്യാപി­ച്ചിരി­ക്കു­ന്ന­ത്. ടൗണില്‍ നിന്ന് മാറി ഗ്രാമ­ങ്ങ­ളി­ലാണ് ഇത്തരം കേന്ദ്ര­ങ്ങള്‍ പ്രവര്‍ത്തി­ക്കു­ന്ന­ത്. ടൂറിസ്റ്റ് സീസ­ണില്‍ മാത്ര­മല്ല എല്ലാ സമ­യ­ങ്ങ­ളിലും കേന്ദ്ര­ങ്ങ­ളുടെ പ്രവര്‍ത്തനം സജീവമാണ്. ഇത്തരം ഒരു കേന്ദ്ര­മാണ് മൈസൂ­രില്‍ നിന്നും പത്ത് കിലോ­മീ­റ്റര്‍ മാറി ഉള്‍പ്ര­ദേ­ശ­മായ വഗ­ന­മ­ല­യില്‍ പ്രവര്‍ത്തി­ക്കു­ന്ന ദ-കംഫോര്‍ട്ട് ഇന്‍ എന്ന കൃഷിഫാം. എന്നാല്‍ ഈ കൃഷി­ഫാ­മില്‍ പേരിന് പറ­യാന്‍ അന്‍മ്പത് തെങ്ങും 500­ റോളം വാഴ­ക­ളു­മാ­ണ് മാത്ര­മാണുള്ളത്. ഫാമിന് ചുറ്റും പുറത്ത് കാണ­ത്ത­ക്ക­വിധം മതില്‍ ഉയര്‍ത്തി­കെട്ടി അതി­ന­കത്ത് ചെറിയ ഒറ്റ­മു­റി­ക­ളുള്ള പതി­ന­ഞ്ചോളം ക്വാര്‍ട്ടേ­ഴ്‌സു­ക­ളും. ഫാമിന്റെ മൂന്ന് കിലോ­മീ­റ്റര്‍ പരി­ധി­ക്കു­ള്ളില്‍ ഒരു വീട്‌പോലുമില്ല. പകല്‍, രാവ് വ്യത്യാ­സ­മി­ല്ലാ­തെ­യാണ് കേന്ദ്ര­ങ്ങ­ളുടെ പ്രവര്‍ത്ത­നം. കര്‍ണാ­ടക സ്വദേ­ശി­യായ ഒരാള്‍ നട­ത്തുന്ന ഫാമില്‍ രണ്ട് ജോലി­ക്കാരും എന്തിനും തെയ്യാ­റായ പത്തോളം ഗുണ്ട­ക­ളും കാവല്‍ ഭടന്‍മാ­രായി വിദേശ ഇന­ത്തില്‍പ്പെട്ട അഞ്ചോളം നായ­കളുമു­ണ്ട്. 

കര്‍­ണാ­ട­ക­യിലെ ഒ­രു പെണ്‍­വാണിഭ കേ­ന്ദ്രം 
പതി­ന­ഞ്ചിനും ഇരു­പ­ത്തി­യ­ഞ്ചിനും ഇട­യി­ലുള്ള ബീഹാര്‍, ഒറീ­സ, മഹാ­രാഷ്ട്ര തുട­ങ്ങിയ സംസ്ഥാ­ന­ങ്ങ­ളില്‍ നിന്നുള്ള പെണ്‍കു­ട്ടി­കളെ ഉപ­യോ­ഗി­ച്ചാണ് കേന്ദ്ര­ത്തിന്റെ പ്രവര്‍ത്തനം. പഠ­നാ­വ­ശ്യ­ത്തി­നായി ബാംഗ്ലൂ­രി­ലെ­ത്തുന്ന പെണ്‍കു­ട്ടി­കളും ഇത്തരം ആനാ­ശാസ്യ കേന്ദ്ര­ങ്ങ­ളില്‍ പ്രവര്‍ത്തി­ക്കു­ന്നു­ണ്ട്. മൈസൂ­രില്‍ നിന്ന് ഏജന്റു­മാര്‍ മുഖേനയാണ് ഇട­പാട് പറ­ഞ്ഞു­റ­പ്പിച്ച് കേന്ദ്ര­ങ്ങ­ളി­ലെ­ത്തി­ക്കു­ന്ന­ത്. 1000 രൂപ­മു­തല്‍ 10000 രൂപ­വരെയാണ് ആവ­ശ്യ­ക്കാ­രില്‍ നിന്ന് ഈടാ­ക്കു­ന്ന­ത്. എന്നാല്‍ മല­യാ­ളി­ക­ളാണ് ഇത്തരം കേന്ദ്ര­ങ്ങ­ളില്‍ നിത്യ സന്ദര്‍ശ­ക­രാ­യെ­ത്തു­ന്ന­ത്. കൃഷിഫാം എന്ന ­ലേ­ബ­ലിലും കൂടാതെ ഉള്‍പ്ര­ദേ­ശ­ങ്ങ­ളി­ലാ­യ­തി­നാലും ഇത്തരം കേന്ദ്ര­ങ്ങള്‍ ആരു­ടെയും കണ്ണില്‍പ്പെ­ടു­ന്നി­ല്ല. എന്നാല്‍ മുന്‍കൂട്ടി വിളി­ച്ച­റി­യി­ച്ചതിന് ശേഷ­മാണ് ഇവി­ട­ങ്ങ­ളില്‍ പോലീസ് റൈഡിനെത്തു­ന്ന­ത്. ആയ­തുകൊണ്ട് തന്നെ ഈ അവി­ശുദ്ധ കൂട്ടു­കെ­ട്ടില്‍ നട­ത്തി­പ്പു­കാരും പോലീസും സമ്പാ­ദി­ക്കു­ന്നത് ലക്ഷ­ങ്ങ­ളും. സംസ്ഥാന ഭരണം കയ്യാ­ളു­ന്ന­തിനായി മുന്നണിയിലെ തന്നെ നേതാ­ക്കന്‍മാന്‍ പര­സ്പരം മല്‍സ­രി­ക്കു­മ്പോള്‍ ഇത്തരം കേന്ദ്ര­ങ്ങള്‍ക്കെ­തിരെ നട­പ­ടി­യെ­ടു­ക്കാന്‍ ആരുണ്ട് എന്ന ചോദ്യ­മാണ് അവ­ശേ­ഷി­ക്കു­ന്ന­ത്.

Keywords:Malappuram, National, Sex, Agriculture, ദേശീയം,
 


Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post