Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label LDF. Show all posts
Showing posts with label LDF. Show all posts

പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ വിവിധ സംഘടനകള്‍ രംഗത്ത്

Written By Malappuram News on Thursday, May 24, 2012 | 10:44 AM

മലപ്പുറം: പെട്രോളിന് 7.50 രൂപ ഒറ്റയടിക്ക് വര്‍ധിപ്പിച്ച എണ്ണകമ്പനികളുടെ നടപടിയില്‍ ജില്ലയില്‍ വ്യാപക പ്രതിഷേധം. ബുധനായഴച വൈകീട്ട് തന്നെ പ്രതിഷേധ പ്രകടങ്ങള്‍ തെരുവുകളില്‍ നടന്നു.

ഹര്‍ത്താലിന് ഐ എന്‍ എല്‍ പിന്തുണ

മലപ്പുറം: പെട്രോള്‍ വില വര്‍ധനക്കെതിരെ എല്‍ ഡി എഫ് ഇന്ന് നടത്തുന്ന ഹര്‍ത്താലിന് ഐ എന്‍ എല്‍ പിന്തുണ നല്‍കുമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ. ഒ കുഞ്ഞിക്കോയ തങ്ങള്‍ അറിയിച്ചു. വരുംവരായ്കകള്‍ നോക്കാതെ പെട്രോള്‍ വില അടിക്കടി ഉയര്‍ത്തുന്ന പെട്രോളിയം കമ്പനികളുടെ ദാര്‍ഷ്ഠ്യത്തിന് തടയിടാന്‍ യു പി എ സര്‍ക്കാര്‍ ഇനിയെങ്കിലും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി സംസ്ഥാന വൈസ് പ്രസിഡന്റ് സി പി അബ്ദുല്‍ വഹാബും അറിയിച്ചു. 

പെട്രോള്‍: ജനകീയപോരാട്ടം ശക്തിപ്പെടുത്തും- പി.പി.സുനീര്‍
പൊന്നാനി: ഇടതുപക്ഷ എം പിമാരുടെ എണ്ണം വേണ്ടത്ര ഉണ്ടായിരുന്നുവെങ്കില്‍ പെട്രോളിന്റെയും അനുബന്ധ ഉത്പന്നങ്ങളുടെയും വില ക്രമാതീതമായി ഉയരുമായിരുന്നില്ലെന്ന് സി പി ഐ ജില്ലാ സെക്രട്ടറി പി പി സുനീര്‍ പറഞ്ഞു. പനമ്പാട് സ്‌കൂളില്‍ ചേര്‍ന്ന സി പി ഐ മണ്ഡലം ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാട്‌നയില്‍ ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസ്സ് ജനങ്ങളുടെ ദൈനംദിന ജീവിത പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് പോരാട്ടം ശക്തിപ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്നും ഇതിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പ്രശ്‌നങ്ങളേറ്റെടുത്ത് പാര്‍ട്ടി മുന്നോട്ട്‌പോകുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം സെക്രട്ടറി എം അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. എം ചന്ദ്രന്‍ വൈദ്യര്‍, ടി സുബൈദ ബക്കര്‍ എന്നിവര്‍ സംസാരിച്ചു.

പെട്രോള്‍ വില വര്‍ധന: സാധരണക്കാരോടുള്ള വെല്ലുവിളി: എസ് എസ് എഫ്മലപ്പുറം: പെട്രോള്‍ വില വര്‍ധന സാധരണക്കാരോടുള്ള വെല്ലുവിളിയാണെന്ന് എസ് എസ് എഫ് ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. പെട്രോളിന് 7.50 രൂപ ഒറ്റയടിക്ക് വര്‍ധിപ്പിച്ച എണ്ണ കമ്പനിയുടെ ധാര്‍ഷ്ഠ്യം കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് അവസാനിപ്പിക്കണം.
പൊതു മേഖല എണ്ണ കമ്പനികളെ കയറൂരി വിട്ട് ചരിത്രത്തില്‍ ആദ്യമായി ഇത്രയും വലിയ വില വര്‍ധനവ് വരുത്തിയ നടപടി ജനങ്ങളോടുള്ള കൊടും വഞ്ചനയാണ്. പെട്രോള്‍ വില വര്‍ധന പിന്‍വലിക്കാത്ത സ്ഥിതി വരികയാണെങ്കില്‍ ശക്തമായ പ്രതിഷേധ സമരങ്ങളുമായി എസ് എസ് എഫ് മുന്നോട്ടുപോകുമെന്ന് ജില്ലാ നേതാക്കളായ കെ സൈനുദ്ധീന്‍ സഖാഫി, സി കെ ശക്കീര്‍, സികെ അബ്ദു റഹ്മാന്‍ സഖാഫി എന്നിവര്‍ അറിയിച്ചു.

Keywords: Malappuram, Petrol, Price, LDF, UDF, കേരള, 
10:44 AM | 0 comments

ഇടത് എംഎല്‍എമാരുടെ സംഘം ഒഞ്ചിയം സന്ദര്‍ശിച്ചു

Written By Malappuram News on Wednesday, May 9, 2012 | 1:28 AM

കോഴിക്കോട്: ഇടത് എംഎല്‍എമാരുടെ സംഘം ഒഞ്ചിയം സന്ദര്‍ശിച്ചു. സിപിഐ എം എല്‍ എ. ഇ.കെ.വിജയനും നാഷനല്‍ സെക്യുലര്‍ കോണ്‍ഫ്രറന്‍സ് എം എല്‍ എ പി.ടി.എ. റഹീമും ഒഞ്ചിയം സന്ദര്‍ശനത്തില്‍നിന്ന് വിട്ടുനിന്നു. ജില്ലയിലെ എട്ട് ഇടതുമുന്നണി എംഎല്‍എമാരാണ് സംഘത്തിലുള്ളത്. സിപിഎമ്മില്‍ നിന്ന് ആറുപേരും ജനതാദള്‍ എന്‍സിപി അംഗങ്ങളായ രണ്ടുപേരും സംഘത്തിലുണ്ടായിരുന്നു. റവല്യൂഷനറി മാര്‍ക്‌സിറ്റ് പാര്‍ട്ടിയുടെ എതിര്‍പ്പ് കണക്കിലെടുത്ത് ടി.പി.ചന്ദ്രശേഖരന്റെ വീട് സംഘം സന്ദര്‍ശിച്ചില്ല.

Keywords: LDF, Kozhikode, visit, MLA, 
1:28 AM | 0 comments

പെന്‍ഷന്‍ പ്രായം: ഇടത് യുവജന മാര്‍ച്ചില്‍ സംഘര്‍ഷം

Written By Malappuram News on Thursday, March 22, 2012 | 8:47 AM

 മലപ്പുറം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഇടത് യുവജന സംഘടനകള്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.
ഡി വൈ എഫ് ഐ, എ ഐ വൈ എഫ്, എസ് എഫ് ഐ, ആര്‍ വൈ എഫ്, എന്‍ വൈ എല്‍ എന്നീ സംഘടനകളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. സി പി എം ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് കലക്ടറേറ്റ് പരിസരത്ത് പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. കൊടി കെട്ടിയ വടികള്‍ ഉപയോഗിച്ച് പോലീസിനെ അക്രമിക്കുകയും കല്ലെറിയുകയും ചെയ്തു.
മലപ്പുറം സി ഐ. ടി ബി വിജയന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘമാണ് ഇവിടെ ക്യാമ്പ് ചെയ്തിരുന്നത്. ഇതിനിടയില്‍ സമരക്കാരുടെ അടിയേറ്റ് ഡി വൈ എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റ് വി പി റജീനക്കും കല്ലേറില്‍ ഓഫീസ് സെക്രട്ടറി കെ എം വഹാബിനും പരുക്കേറ്റു. സമരം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന വി പി റജീനയെ ഉടനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ബാരിക്കേഡ് തകര്‍ത്ത് സിവില്‍ സ്റ്റേഷനിലേക്ക് കടക്കാന്‍ സമരക്കാര്‍ ശ്രമിച്ചെങ്കിലും പോലീസ് ബലംപ്രയോഗിച്ച് തടയുകയായിരുന്നു. ഇതേ തുടര്‍ന്ന് പോലീസിന് നേരെ കൈയേറ്റത്തിന് മുതിര്‍ന്നെങ്കിലും പോലീസ് സംയമനം പാലിക്കുകയായിരുന്നു. വി പി റജീനക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് ഉദ്ഘാടനം ഒഴിവാക്കി. എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി അഡ്വ. കെ കെ സമദ് അധ്യക്ഷത വഹിച്ചു.
ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ടി സത്യന്‍, യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറി സി ജോയ്‌പോള്‍, എന്‍ വൈ സി ജില്ലാ പ്രസിഡന്റ് ശാജിര്‍, അബ്ദുല്ല നവാസ് പ്രസംഗിച്ചു. പി പി ലെനിന്‍ദാസ്, മുഹമ്മദ് ഇസ്ഹാഖ്, ജ്യോതിഷ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
8:47 AM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers