പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ വിവിധ സംഘടനകള്‍ രംഗത്ത്

മലപ്പുറം: പെട്രോളിന് 7.50 രൂപ ഒറ്റയടിക്ക് വര്‍ധിപ്പിച്ച എണ്ണകമ്പനികളുടെ നടപടിയില്‍ ജില്ലയില്‍ വ്യാപക പ്രതിഷേധം. ബുധനായഴച വൈകീട്ട് തന്നെ പ്രതിഷേധ പ്രകടങ്ങള്‍ തെരുവുകളില്‍ നടന്നു.

ഹര്‍ത്താലിന് ഐ എന്‍ എല്‍ പിന്തുണ

മലപ്പുറം: പെട്രോള്‍ വില വര്‍ധനക്കെതിരെ എല്‍ ഡി എഫ് ഇന്ന് നടത്തുന്ന ഹര്‍ത്താലിന് ഐ എന്‍ എല്‍ പിന്തുണ നല്‍കുമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ. ഒ കുഞ്ഞിക്കോയ തങ്ങള്‍ അറിയിച്ചു. വരുംവരായ്കകള്‍ നോക്കാതെ പെട്രോള്‍ വില അടിക്കടി ഉയര്‍ത്തുന്ന പെട്രോളിയം കമ്പനികളുടെ ദാര്‍ഷ്ഠ്യത്തിന് തടയിടാന്‍ യു പി എ സര്‍ക്കാര്‍ ഇനിയെങ്കിലും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി സംസ്ഥാന വൈസ് പ്രസിഡന്റ് സി പി അബ്ദുല്‍ വഹാബും അറിയിച്ചു. 

പെട്രോള്‍: ജനകീയപോരാട്ടം ശക്തിപ്പെടുത്തും- പി.പി.സുനീര്‍
പൊന്നാനി: ഇടതുപക്ഷ എം പിമാരുടെ എണ്ണം വേണ്ടത്ര ഉണ്ടായിരുന്നുവെങ്കില്‍ പെട്രോളിന്റെയും അനുബന്ധ ഉത്പന്നങ്ങളുടെയും വില ക്രമാതീതമായി ഉയരുമായിരുന്നില്ലെന്ന് സി പി ഐ ജില്ലാ സെക്രട്ടറി പി പി സുനീര്‍ പറഞ്ഞു. പനമ്പാട് സ്‌കൂളില്‍ ചേര്‍ന്ന സി പി ഐ മണ്ഡലം ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാട്‌നയില്‍ ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസ്സ് ജനങ്ങളുടെ ദൈനംദിന ജീവിത പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് പോരാട്ടം ശക്തിപ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്നും ഇതിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പ്രശ്‌നങ്ങളേറ്റെടുത്ത് പാര്‍ട്ടി മുന്നോട്ട്‌പോകുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം സെക്രട്ടറി എം അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. എം ചന്ദ്രന്‍ വൈദ്യര്‍, ടി സുബൈദ ബക്കര്‍ എന്നിവര്‍ സംസാരിച്ചു.

പെട്രോള്‍ വില വര്‍ധന: സാധരണക്കാരോടുള്ള വെല്ലുവിളി: എസ് എസ് എഫ്മലപ്പുറം: പെട്രോള്‍ വില വര്‍ധന സാധരണക്കാരോടുള്ള വെല്ലുവിളിയാണെന്ന് എസ് എസ് എഫ് ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. പെട്രോളിന് 7.50 രൂപ ഒറ്റയടിക്ക് വര്‍ധിപ്പിച്ച എണ്ണ കമ്പനിയുടെ ധാര്‍ഷ്ഠ്യം കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് അവസാനിപ്പിക്കണം.
പൊതു മേഖല എണ്ണ കമ്പനികളെ കയറൂരി വിട്ട് ചരിത്രത്തില്‍ ആദ്യമായി ഇത്രയും വലിയ വില വര്‍ധനവ് വരുത്തിയ നടപടി ജനങ്ങളോടുള്ള കൊടും വഞ്ചനയാണ്. പെട്രോള്‍ വില വര്‍ധന പിന്‍വലിക്കാത്ത സ്ഥിതി വരികയാണെങ്കില്‍ ശക്തമായ പ്രതിഷേധ സമരങ്ങളുമായി എസ് എസ് എഫ് മുന്നോട്ടുപോകുമെന്ന് ജില്ലാ നേതാക്കളായ കെ സൈനുദ്ധീന്‍ സഖാഫി, സി കെ ശക്കീര്‍, സികെ അബ്ദു റഹ്മാന്‍ സഖാഫി എന്നിവര്‍ അറിയിച്ചു.

Keywords: Malappuram, Petrol, Price, LDF, UDF, കേരള, 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post