Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label Kondotty. Show all posts
Showing posts with label Kondotty. Show all posts

മനസുകള്‍ ഒന്നായാല്‍ രാജ്യത്തെ തകര്‍ക്കാന്‍ കഴിയില്ല: എം പി വീരേന്ദ്രകുമാര്‍

Written By Malappuram News on Friday, April 20, 2012 | 12:41 AM

കൊണ്ടോട്ടി: മനസുകള്‍ ഒന്നായാല്‍ രാജ്യത്തെ തകര്‍ക്കാന്‍ ആര്‍ക്കുമാവില്ലെന്ന് സോഷ്യലിസ്റ്റ് ജനത (സെക്കുലര്‍) സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍ പറഞ്ഞു. കൊണ്ടോട്ടിയില്‍ കേരളയാത്രയുടെ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാന്തപുരം നയിക്കുന്ന കേരളയാത്ര കാലം ആവശ്യപ്പെട്ടതാണ്. തിരഞ്ഞെടുപ്പില്‍ എത്ര സീറ്റ് അനുവദിക്കണമെന്നത് കാന്തപുരത്തിന്റെ അജന്‍ഡയില്‍ പെട്ടതല്ല. മാനവികതയെ ഉണര്‍ത്തുക എന്ന ലക്ഷ്യമാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത്. ഇത് വാക്കില്‍മാത്രമല്ല, പ്രവൃത്തിയിലും നമുക്കു കാണാവുന്നതാണ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ സമൂഹത്തിന് മുന്നില്‍ സമാധാന സന്ദേശമോതി കാന്തപുരം മുന്‍നിരയിലുണ്ടായിരുന്നു. ഇസ്‌ലാമിനെ ഭീകരമായി ചിത്രീകരിക്കാനും വിദേശ മതമെന്നു പറഞ്ഞു ഉന്മൂലനം നടത്താനും ചിലര്‍ ശ്രമിക്കുന്നുണ്ട്.
ബുദ്ധമതം ഏറെ പ്രചാരണത്തിലുള്ളത് ജപ്പാനിലും ചൈനയിലും ഇന്ത്യോനേഷ്യയിലുമാണ്. എന്നാല്‍ അന്നാട്ടുകാര്‍ വിദേശ മതമെന്ന് പറഞ്ഞ് ബുദ്ധമതത്തെ അടിച്ചോടിക്കുന്നില്ല. മതത്തിന് വിദേശമെന്നോ സ്വദേശമെന്നോ ഇല്ലെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.
12:41 AM | 0 comments

നെടിയിരുപ്പില്‍ ലീഗ്‌ പഞ്ചായത്ത്‌ അംഗം രാജിവെച്ചു

Written By Malappuram News on Tuesday, April 17, 2012 | 11:30 AM

കൊണ്ടോട്ടി: നെടിയിരുപ്പില്‍ ഗ്രാമപഞ്ചായത്തില്‍ മുസ്ലിം ലീഗ്‌ അംഗം രാജിവെച്ചു. വികസന സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇഫൈജിനയാണ്‌ രാജിവെച്ചത്‌.
ഒന്നാം വാര്‍ഡില്‍ നിന്നുള്ള പ്രതിനിധിയാണ്‌ ഫൈജിത. വാര്‍ഡിലെ മുസ്‌ലിം ലീഗ്‌ കമ്മിറ്റിയുടെയും പ്രവര്‍ത്തകരുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്‌ രാജി.
ഫൈജിത ബോര്‍ഡ്‌ മീറ്റിംഗില്‍ പങ്കെടുക്കുകയോ ഗ്രാമസഭ വിളിച്ചു കൂട്ടുകയോ ചെയ്യാറില്ലെന്നാണ്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്‌. ഇത്‌ കാരണം വാര്‍ഡില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും പരാതിയുണ്ട്‌. ഇക്കാരണത്താല്‍ കുറെ മാസങ്ങളായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇവര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ്‌ ഉന്നയിച്ചിരിക്കുന്നത്‌. ഇതില്‍ മനം നൊന്നതണ്‌ ഇവര്‍ രാജിവെച്ചത്‌. രാജി സെക്രട്ടറി സ്വീകരിച്ചു.
11:30 AM | 0 comments

കരിപ്പൂര്‍ : ഭൂമിനല്‍കുന്നവരുടെ പുനരധിവാസത്തിന് മുന്‍ഗണന

Written By Malappuram News on Friday, March 23, 2012 | 12:39 PM

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിന് ഭൂമിനല്‍കുന്നവരുടെ ഉചിതമായ പുനരധിവാസം ഉറപ്പാക്കിയതിന് ശേഷം മാത്രമേ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കൂയെന്ന് ജില്ലാ കലക്ടര്‍ എം സി മോഹന്‍ദാസ് ഉറപ്പുനല്‍കി.
വിമാനത്താവള വികസനത്തിന് ഏറ്റെടുക്കുന്നത് കൂടാതെ പുനരധിവാസത്തിനായി 20 ഏക്കര്‍ കൂടി ഏറ്റെടുക്കും. ഈ ഭൂമിയില്‍ വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയതിന് ശേഷം മാത്രമേ നിലവിലുള്ള ഭൂമിയില്‍ നിന്ന് മാറേണ്ടതുള്ളൂവെന്നും കലക്ടര്‍ അറിയിച്ചു. ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഭൂവുടമകളുമായി ചേംബറില്‍ നടന്ന ആദ്യഘട്ട ചര്‍ച്ചക്ക് പള്ളിക്കല്‍ വില്ലേജിലെ 30 പേര്‍ക്കാണ് നോട്ടീസ് നല്‍കിയിരുന്നത്. ഇതില്‍ 26 പേര്‍ യോഗത്തില്‍ പങ്കെടുത്തു. ആകെ 242 പേരില്‍ നിന്നാണ് ഭൂമി ഏറ്റെടുക്കേണ്ടത്. എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ അവസരം നല്‍കുന്നതിനാണ് ചെറിയ സംഘങ്ങളായി ചര്‍ച്ചക്ക് വിളിച്ചത്. അടുത്ത ഘട്ടത്തില്‍ 50 പേരെ ചര്‍ച്ചക്ക് വിളിക്കും.
ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി വിമാനത്താവളത്തിനോടനുബന്ധിച്ച് കിടക്കുന്ന ഒഴിഞ്ഞ സ്ഥലവും സ്വകാര്യ കോളജിന്റെ ഉടമസ്ഥതയിലുള്ള സ്ഥലവും ഏറ്റെടുക്കണമെന്നായിരുന്നു ഭൂവുടമകളുടെ ആവശ്യം. സമര സമിതിയുമായി എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതര്‍ ചര്‍ച്ചക്ക് തയ്യാറാവണമെന്നും ബദല്‍ നിര്‍ദേശങ്ങള്‍ അംഗീകരിക്കണമെന്നും ഭൂവുടമകള്‍ ആവശ്യപ്പെട്ടു. ഭൂവുടമകള്‍ ഉന്നയിച്ച അഭിപ്രായങ്ങള്‍ പരിശോധിക്കാന്‍ ജില്ലാ കലക്ടര്‍ ഉടന്‍ സ്ഥലം സന്ദര്‍ശിക്കുമെന്നും അറിയിച്ചു.
സര്‍ക്കാര്‍ 2011 നവംബര്‍ 15 ന് പുറപ്പെടുവിച്ച പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ഉത്തരവ് പ്രകാരം 10 സെന്റിന് താഴെ ഭൂമിയുള്ള കുടിയൊഴിപ്പിക്കപ്പെടുന്ന ഓരോ കുടുംബത്തിനും 10 സെന്റ് വീതം ഭൂമി വീട് വെക്കുന്നതിനായി നല്‍കുന്നത് കൂടാതെ സ്ഥലത്തിന്റെ വിലയും നല്‍കും. പുനരധിവസിപ്പിക്കുന്നത് ഭാവിയില്‍ വീണ്ടും എയര്‍പോര്‍ട്ട് വികസനത്തിന് ആവശ്യം വരുന്ന സ്ഥലത്താവില്ലെന്ന് ഉറപ്പാക്കും. കെട്ടിടങ്ങള്‍ പൊളിച്ച് ഉപയോഗ യോഗ്യമായ സാധനങ്ങള്‍ക്ക് വില ഈടാക്കാതെ തന്നെ കൊണ്ടുപോകാന്‍ അനുവദിക്കും. എല്ലാതരം വസ്തുക്കളും ഇത്തരത്തില്‍ കൊണ്ടുപോകാം. ഉഭയസമ്മതപ്രകാരം നിശ്ചയിക്കുന്ന ഭൂമി വില യഥാര്‍ഥ വില തന്നെ ആയിരിക്കുമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കി. ഏറ്റെടുക്കുന്ന ഭൂമിയിലെ കൃഷി- ഫലവൃക്ഷങ്ങളിലെ വിളകള്‍ ഭൂമി വിട്ടുനല്‍കുന്നതിന് മുമ്പ് തന്നെ ഭൂവുടമക്ക് എടുക്കാം. എയര്‍പോര്‍ട്ടിലോ അനുബന്ധ സ്ഥാപനങ്ങളിലോ ഉണ്ടാകുന്ന ഒഴിവുകളിലേക്ക് കുടുംബത്തിലെ ഒരംഗത്തിന് വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് മുന്‍ഗണന നല്‍കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയോട് ശുപാര്‍ശചെയ്തിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ എല്‍ എ എയര്‍പോര്‍ട്ട് ഡെപ്യൂട്ടി കലക്ടര്‍ എം പി കല്ല്യാണിക്കുട്ടി, സ്‌പെഷല്‍ തഹസില്‍ദാര്‍ എ നിര്‍മലകുമാരി, എല്‍ എ ഡെപ്യൂട്ടി കലക്ടര്‍ എം മണികണ്ഠന്‍ എന്നിവര്‍ പങ്കെടുത്തു.
12:39 PM | 0 comments

മേലങ്ങാടി കെ.എം ഫാത്തിമ നിര്യാതയായി

കൊണ്ടോട്ടി: മേലങ്ങാടി കെ.പി. ഉണ്ണിമൊയ്തീന്റെ ഭാര്യ കെ.എം. ഫാത്തിമ (48) നിര്യാതയായി. മക്കള്‍: മുഹമ്മദ് അഷ്‌റഫ് (കൊണ്ടോട്ടി പഞ്ചായത്ത് എം.എസ്.എഫ് മുന്‍ ജന. സെക്രട്ടറി), ശരീഫ, അന്‍സാബ് റഹ്മാന്‍, ഫാസില. മരുമക്കള്‍: അബ്ദുസ്സലാം കൊട്ടൂകര, മുബശ്ശിറ കൊളത്തൂര്‍. സഹോദരങ്ങള്‍: കെ.എം. ചെറീത് (പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍), കെ.എം. അബൂബക്കര്‍, ആയിശാബി.
8:55 AM | 0 comments

ഡോ. ഒ.പി.വീരാന്‍കുട്ടി വൈദ്യര്‍ നിര്യാതനായി

Written By Malappuram News on Thursday, March 22, 2012 | 10:46 AM

കൊണ്ടോട്ടി: മേലങ്ങാടി പരേതനായ ഡോ.ഓട്ടു പാറക്കുഴിയില്‍ വീരാന്‍കുട്ടി വൈദ്യരുടെ മകന്‍ ഡോ.ഒ.പി.ഇബ്രാഹിംകുട്ടി വൈദ്യര്‍ (68) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: വീരാന്‍കുട്ടി, മുഹമ്മദ് അശ്‌റഫ്, സുഹ്‌റബീവി, ആരിഫ. സഹോദരങ്ങള്‍: ഒ.പി.ആലിബാപ്പു, ഡോ.ഒ.പി.കുട്ട്യാപ്പു വൈദ്യര്‍, കുഞ്ഞാമിന, നഫീസ, പാത്തുമ്മു. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തക്കിയക്കല്‍ ജുമാമസ്ജിദില്‍.. ഭാര്യ: നഫീസ. മക്കള്‍: വീരാന്‍കുട്ടി, മുഹമ്മദ് അശ്‌റഫ്, സുഹ്‌റബീവി, ആരിഫ. സഹോദരങ്ങള്‍: ഒ.പി.ആലിബാപ്പു, ഡോ.ഒ.പി.കുട്ട്യാപ്പു വൈദ്യര്‍, കുഞ്ഞാമിന, നഫീസ, പാത്തുമ്മു. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തക്കിയക്കല്‍ ജുമാമസ്ജിദില്‍.
10:46 AM | 0 comments

ജനന തീയ്യതി തിരുത്തി ഷാര്‍ജയിലേക്ക് പോകാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

Written By Malappuram News on Wednesday, March 21, 2012 | 4:52 PM

കൊണ്ടോട്ടി: ജനന തീയ്യതി തിരുത്തിയ പാസ്‌പോര്‍ട്ടുമായി ഷാര്‍ജയിലേക്ക് പോകാന്‍ ശ്രമിച്ച യുവാവ് കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയില്‍. ചൊവ്വാഴ്ച പുലര്‍ച്ചെ 4.45 നുള്ള എയര്‍ അറേബ്യയുടെ ഷാര്‍ജ വിമാനത്തില്‍ പോകാനെത്തിയ ചാലക്കുടി ബ്രൈറ്റ് സ്റ്റാറിന് സമീപം പാറോത്തിങ്കപ്പറമ്പ് ഷാജഹാ (28)നാണ് പിടിയിലായത്. എമിഗ്രേഷന്‍ പരിശോധനക്കിടെ പാസ്‌പോര്‍ട്ട് കമ്പ്യൂട്ടര്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് തെളിഞ്ഞത്. കരിപ്പൂര്‍ പോലീസ് കേസെടുത്ത് മലപ്പുറം ക്രൈം ഡിറ്റാച്ച്‌മെന്റിന് കൈമാറി.
4:52 PM | 0 comments

കോഴിക്കോട്-അഗത്തി വിമാനം വൈകി

Written By Malappuram News on Monday, March 19, 2012 | 1:36 AM

കൊണ്ടോട്ടി: എയര്‍ ഇന്ത്യയുടെ കോഴിക്കോട്-കൊച്ചി-അഗത്തി വിമാനം മൂന്നു മണിക്കൂര്‍ വൈകി. ഉച്ചക്ക് ഒരുമണിക്ക് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം നാലു മണിക്കാണ് പുറപ്പെട്ടത്. ഇതു കാരണം വിമാനത്തിന്റെ കൊച്ചി-അഗത്തി സര്‍വീസും വൈകി. അഗത്തിയില്‍ നിന്നും കൊച്ചി വഴി കോഴിക്കോട്ടേക്കുള്ള സര്‍വീസും വൈകി. വൈകുന്നേരം ഏഴുമണിക്കാണ് വിമാനം ഇവിടെയെത്തിയത്.
1:36 AM | 0 comments

ഹജ്ജ് വളണ്ടിയര്‍ അപേക്ഷ ക്ഷണിച്ചു

Written By kvartha desk on Friday, March 16, 2012 | 10:34 AM

കൊണ്ടോട്ടി: മക്കയിലും മദീനയിലും ഹജ്ജ് വളണ്ടിയര്‍മാരായി സേവനമനുഷ്ഠിക്കാന്‍ താത്പര്യമുള്ള സര്‍ക്കാര്‍ ജീവനക്കാരായ മുസ്‌ലിം പുരുഷന്മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ 2012 ജൂലായ് ഒന്നിന് 25നും 50 നും മധ്യേ പ്രായമുള്ളവരായിരിക്കണം. ഹജ്ജ് സേവനകാര്യങ്ങളില്‍ മുന്‍പരിചയമുള്ളവരും ആരോഗ്യവാന്മാരും ഇംഗ്ലീഷ്, ഹിന്ദി, അറബി ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ളവരും ആയിരിക്കണം. അപേക്ഷകരുടെ കുടുംബാംഗങ്ങളാരും ഈ വര്‍ഷം ഹജ്ജിന് ഉണ്ടായിരിക്കാന്‍ പാടുള്ളതല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാരും അധ്യാപകരും അപേക്ഷിക്കേണ്ടതില്ല.നിശ്ചിത ഫോറത്തിലുള്ള അപേക്ഷകള്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി, ഹജ്ജ് ഹൗസ്, കലിക്കറ്റ് എയര്‍പോര്‍ട്ട് പി.ഒ. മലപ്പുറം 673647 എന്ന വിലാസത്തില്‍ വകുപ്പ് മേധാവി മുഖേന നല്‍കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 10.
അപേക്ഷ അയക്കുന്ന കവറിന് മുകളില്‍ 'ഹജ്ജ് വളണ്ടിയര്‍ അപേക്ഷ 2012' എന്ന് എഴുതിയിരിക്കണം.അപേക്ഷാഫോമും വിശദവിവരവും www.keralahajcommittee.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
10:34 AM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers