Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label Baby. Show all posts
Showing posts with label Baby. Show all posts

ആശുപത്രിയില്‍ കുഞ്ഞിന്റെ മാല പൊട്ടിച്ചു

Written By mvarthasubeditor on Tuesday, June 26, 2012 | 8:43 AM

തിരൂരങ്ങാടി: താലൂക്കാശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ക്യൂനില്‍ക്കുന്നതിനിടെ പിഞ്ചു കുഞ്ഞിന്റെ സ്വര്‍ണമാല കവര്‍ന്നു. പുകയൂര്‍ അരീത്തോട് പുളിക്കതൊടി അബ്ദുസലാമിന്റെ ഒരു വയസ്സുള്ള പെണ്‍കുട്ടിയുടെ അര പവന്‍ സ്വര്‍ണമാലയാണ് നഷ്ടപ്പെട്ടത്. 

മാതാവ് ആസിയ കുട്ടിയ തോളില്‍ കിടത്തി വരി നില്‍ക്കുകയായിരുന്നു. തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. താലൂക്കാശുപത്രിയില്‍ കുട്ടികളുടെ ആഭരണം പൊട്ടിക്കുന്നത് നിത്യ സംഭവമാണ്.

English Summery
Baby's chain snatched in hospital
8:43 AM | 0 comments

രണ്ടാം പ്രസവത്തില്‍ ഷെമീനക്ക് നാല് കണ്‍മണികള്‍

Written By mvarthasubeditor on Thursday, June 7, 2012 | 11:24 PM

വണ്ടൂര്‍: രണ്ടാം പ്രസവത്തില്‍ പുതുക്കോടന്‍ കുടുംബത്തിലെ പെണ്‍തരിക്ക് കണ്‍മണികള്‍ നാല്. തിരുവാലി ചാത്തക്കാട് പുതുക്കോടന്‍ ഫിറോസിന്റെ ഭാര്യ ഷെമീനയാണ് രണ്ടാണും രണ്ട് പെണ്ണുമടങ്ങുന്ന നാല് കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. കഴിഞ്ഞ ദിവസം രാത്രി 6.30ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയായ നിംസില്‍ നിന്നും ശസ്ത്രക്രിയയിലൂടെയാണ് നാല് കുട്ടികളെയും പുറത്തെടുത്തത്.
ഷെമീനയുടെ രണ്ടാമത്തെ പ്രസവമാണിത്. ആദ്യത്തെ കുട്ടിക്ക് ആറു വയസായി. പിന്നീട് രണ്ടാമത്തെ കുഞ്ഞിനു വേണ്ടി വര്‍ഷങ്ങളായി മരുന്നും ചികിത്സയുമായി കഴിയുകയായിരുന്നു. കുട്ടികള്‍ നാലാണെന്ന് തിരിച്ചറിഞ്ഞതോടെ കഴിഞ്ഞ ഫെബ്രുവരി മുതല്‍ ആശുപത്രിയുടെ പ്രത്യേക പരിചരണത്തിലായിരുന്നു. 950 മുതല്‍ 1.700 വരെ തൂക്കമേയുള്ളുവെങ്കിലും കുഞ്ഞുങ്ങളും അമ്മയും പൂര്‍ണ ആരോഗ്യത്തോടെയാണെന്ന് ശസ്ത്രക്രിയക്കും ചികിത്സക്കും മേല്‍നോട്ടം വഹിച്ച സരസിജാ വര്‍മ്മ പറഞ്ഞു.

English Summery
Four children in one delivery 
11:24 PM | 0 comments

കൈക്കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത് പരിഭ്രാന്തി പരത്തി

Written By Malappuram News on Tuesday, March 27, 2012 | 9:44 AM

താനൂര്‍ : താനൂര്‍ റെയില്‍വെ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് ബൈക്കിലെത്തിയ അജ്ഞാത സംഘം നാടോടി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് പരിഭ്രാന്തിക്കിടയാക്കി.
ശനിയാഴ്ച അര്‍ധ രാത്രിയാണ് സംഭവം. ഞായറാഴ്ച രാവിലെ പനങ്ങാട്ടൂരിന് സമീപത്തു നിന്നും കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് സ്വദേശിയും വര്‍ഷങ്ങളായി താനൂര്‍ റെയില്‍വെ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് താമസിച്ച് വരികയുമായിരുന്ന നാടോടി യുവതിയുടെ 9 മാസം പ്രായമുള്ള ആണ്‍കുട്ടിയെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ട് പോയത്. പ്ലാറ്റ്‌ഫോമില്‍ കിടന്നുറങ്ങവെയാണ് സംഭവം.തുടര്‍ന്ന് കുട്ടിക്ക് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഞായറാഴ്ച രാവിലെ താനൂര്‍ തെയ്യാല റോഡില്‍ പനങ്ങാട്ടൂരിന് സമീപം കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പരാതിയില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
9:44 AM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers