താനൂര്‍ : താനൂര്‍ റെയില്‍വെ സ്റ്റേഷന് പ്ലാറ്റ്ഫോമില്‍ നിന്ന് ബൈക്കിലെത്തിയ അജ്ഞാത സംഘം നാടോടി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് പരിഭ്രാന്തിക്കിടയാക്കി.
ശനിയാഴ്ച അര്‍ധ രാത്രിയാണ് സംഭവം. ഞായറാഴ്ച രാവിലെ പനങ്ങാട്ടൂരിന് സമീപത്തു നിന്നും കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് സ്വദേശിയും വര്‍ഷങ്ങളായി താനൂര്‍ റെയില്‍വെ സ്റ്റേഷന് കേന്ദ്രീകരിച്ച് താമസിച്ച് വരികയുമായിരുന്ന നാടോടി യുവതിയുടെ 9 മാസം പ്രായമുള്ള ആണ്‍കുട്ടിയെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ട് പോയത്. പ്ലാറ്റ്ഫോമില്‍ കിടന്നുറങ്ങവെയാണ് സംഭവം.തുടര്‍ന്ന് കുട്ടിക്ക് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഞായറാഴ്ച രാവിലെ താനൂര്‍ തെയ്യാല റോഡില്‍ പനങ്ങാട്ടൂരിന് സമീപം കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പരാതിയില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

Post a Comment