മലപ്പുറം: പിഎംഎസ്എ പൂക്കോയ തങ്ങള്‍ അനുസ്മരണ സമ്മേളനം ജൂലൈ 6ന് മലപ്പുറം ടൗണ്‍ഹാളില്‍ സംഘടിപ്പിക്കാന്‍ ജില്ലാ മുസ്‌ലിംലീഗ് ഭാരവാഹികളുടെയോഗം തീരുമാനിച്ചു. കേന്ദ്രമന്ത്രി ശശി തരൂര്‍ ഉദ്ഘാടനം ചെയ്യും. മുസ്‌ലിംലീഗ് ദേശീയ ട്രഷറര്‍ പികെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്, മംഗലം ഗോപിനാഥ് പ്രസംഗിക്കും. യോഗത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. അഷ്‌റഫ് കോക്കൂര്‍, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, പി സൈതലവി മാസ്റ്റര്‍, എംകെ ബാവ, ടിവി ഇബ്രാഹിം, സലീം കുരുവമ്പലം, എംഎ ഖാദര്‍ പ്രസംഗിച്ചു.
പിഎംഎസ്എ പൂക്കോയ തങ്ങള്‍ അനുസ്മരണ സമ്മേളനം ജൂലൈ 6ന് മലപ്പുറത്ത്
Malappuram News
0
إرسال تعليق