മലപ്പുറം: പ്രതിരോധ കുത്തിവെപ്പിലൂടെ തടയാവുന്ന രോഗങ്ങള്‍ ജില്ലയില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ. ഡോ. വി.ഉമ്മര്‍ ഫാറൂഖ് അറിയിച്ചു. ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ തിരൂര്‍ രണ്ട്, കുറ്റിപ്പുറം രണ്ട്, മങ്കട ഒന്ന്, താനൂര്‍ ഒന്ന് എന്നിങ്ങനെ ആറ് ടെറ്റനസ് കേസുകളും അരീക്കോട് ഒന്ന്, മൂര്‍ക്കനാട്, മങ്കട ഒന്ന്, തേവര്‍കടപ്പുറം ഒന്ന്, ഒഴൂര്‍ ഒന്ന് എന്നിങ്ങനെ അഞ്ച് ഡിഫ്തീരിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മങ്കടയിലെ ടെറ്റനസ് ബാധയേറ്റകുട്ടി മരണപ്പെട്ടിട്ടുണ്ട്. ഇത്തരം കേസുകള്‍ യാതൊരുവിധകുത്തിവെപ്പുകളും എടുക്കാത്തവരെയാണ് ബാധിച്ചിട്ടുള്ളത്.
ദേശീയ പ്രതിരോധ പട്ടിക പ്രകാരം കുത്തിവെപ്പ് നല്‍കുന്നതിലൂടെ അഞ്ച് വയസ്സിനുതാഴെയുള്ള കുട്ടികളെ ഹെപ്പറ്റെറ്റിസ് ബി, ക്ഷയം, പിള്ളവാതം, തൊണ്ടമുള്ള്, ടെറ്റനസ്, വില്ലന്‍ചുമ, അഞ്ചാംപനി, ഹീമോഫിലസ് ഇന്‍ഫ്‌ളുവന്‍സ ബി മൂലമുണ്ടാകുന്ന ന്യൂമോണിയ, മെനിഞ്ചൈറ്റിസ് എന്നീ മാരക രോഗങ്ങളില്‍ നിന്നും സംരക്ഷിക്കാമെന്ന് ഡി.എം.ഒ. അറിയിച്ചു.

إرسال تعليق