വോട്ടര്‍ പട്ടിക പുതുക്കല്‍: കലാലയങ്ങളില്‍ നിന്നും 3779 പുതുവോട്ടര്‍മാര്‍
വോട്ടവകാശം കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കുന്നതിനും യുവ വോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുമായി ഇലക്ഷന് കമ്മീഷന് കലാലയങ്ങളില്‍ നടത്തിയ ഓണ്‍ലൈന്‍ രജിസ്ട്രേഷനില്‍ കാംപസുകള്‍ സജീവമായി പങ്കെടുത്തതായി ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ് അിറയിച്ചു. 2013 ജനുവരി ഒന്നിന് 18 വയസ് തികയുന്നവരെ ഉള്‍പ്പെടുത്തി പുതിയ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ഇലക്ഷന് ഉദ്യോഗസ്ഥര്‍ നേരിട്ട് കാംപസുകള്‍ സന്ദര്‍ശിച്ചത്. ജില്ലയിലെ 45 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും 3779 പേരാണ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീകളും, വിദ്യാര്‍ഥിനികളും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് വിമുഖത കാണിക്കുന്നുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ പരീക്ഷണാര്‍ഥമാണ് ഇലക്ഷന് കമ്മീഷന് കാംപസുകളില്‍ രജിസ്ട്രേഷന് തുടക്കമിട്ടത്.
ഒക്ടോബര്‍ ഏഴ് മുതല്‍ 16 വരെ തീയതികളിലാണ് റവന്യൂ വകുപ്പിലെ ജൂനിയര്‍ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്റര്‍നെറ്റ് സൗകര്യമുള്ള ലാപ്ടോപ്, കാമറ എന്നീ സംവിധാനങ്ങളോടെ കലാലയങ്ങളിലെത്തി തത്സമയം ഡാറ്റാ എന്‍ട്രി നടത്തിയത്. ഏറ്റവും കൂടുതല്‍ പേര് രജിസ്റ്റര്‍ ചെയ്തത് കോട്ടയ്ക്കലിലെ യൂനിവേസല് എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍ നിന്നാണ്. 18 നും 20 നുമിടയില്‍ പ്രായമുള്ള 456 പേരാണ് ഇവിടെനിന്ന് രജിസ്റ്റര്‍ ചെയ്തത്. പൊന്നാനി താലൂക്കില്‍ 171 , പെരിന്തല്‍മണ്ണ 384, തിരൂരങ്ങാടി 755, നിലമ്പൂര്‍ 937, ഏറനാട് 842, തിരൂര്‍ 690 എന്നിങ്ങനെയാണ് പുതിയ വോട്ടര്‍മാരുടെ കണക്ക്. പൊന്നാനിയില്‍ മൂന്ന്, പെരിന്തല്‍മണ്ണയില്‍ ആറ്, തിരൂരങ്ങാടി ഒമ്പത്, നിലമ്പൂര്‍ ആറ്, ഏറനാട് 15, തിരൂര്‍ ആറ് വീതം കോളെജുകളിലാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തിയത്.
കലാലയങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതിരുന്നവര്‍ക്ക് ഒക്ടോബര്‍ 31 വരെ അതത് പഞ്ചായത്തുകളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുള്ളതായി ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ വി.കെ.സുന്ദരന്‍ അിറയിച്ചു. കൂടാതെ ഒക്ടോബര്‍ 21 ന് തൊട്ടടുത്ത പോളിങ് ബൂത്തുകളിലും വില്ലേജ് ഓഫീസുകളിലും റവന്യൂ ഉദ്യോഗസ്ഥര്‍ കാംപ് ചെയ്ത് അപേക്ഷകള്‍ സ്വീകരിക്കും. ceo.kerala.gov.in രജിസ്റ്റര്‍ ചെയ്യാം.
പാസില്ലാതെ മണല്‍കടത്ത്: കടവുകളുടെ അംഗീകാരം റദ്ദാക്കും
ജില്ലയിലെ അംഗീകൃത കടവുകളില്‍ മണല്‍പാസ് ഇല്ലാത്ത കാലയളവില്‍ വന്‍തോതില്‍ മണല്‍ ശേഖരിക്കുന്നതായി ജില്ലാതല സ്ക്വാഡിന്റെ പരിശോധനയില്‍ കണ്ടെത്തി. വാഴക്കാട്, വാഴയൂര്‍, ഊര്‍ങ്ങാട്ടിരി, അരീക്കോട്, കാവനൂര്‍, എടവണ്ണ, ആലിപറമ്പ്, മമ്പാട്, പറപ്പൂര്, വേങ്ങര, ഒതുക്കുങ്ങല്‍, ആനക്കയം, പുലാമന്തോള്‍, ഊരകം പഞ്ചാത്തുകളിലാണ് അനധികൃത മണല്‍ കടത്ത് നടക്കുന്നത്.
പാസ് ഇല്ലാത്ത കാലയളവില്‍ അനധികൃതമായി മണല്‍ ശേഖരിക്കുന്നത് തുടര്‍ന്നാല്‍ കടവുകള്‍ അടയ്ക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ് അറിയിച്ചു.
കംപ്യൂട്ടര്‍ അസിസ്റ്റന്റ് ഒഴിവ്
മലപ്പുറം ഗവ.കോളെജില്‍ പ്രവര്‍ത്തിക്കുന്ന ഇന്ഫ്ളിബ്നൈറ്റ് ലാബില്‍ കംപ്യൂട്ടര്‍ അസിസ്റ്റന്റ് താല്‍ക്കാലിക ഒഴിവുണ്ട്.സിസ്റ്റം ഹാര്ഡ്വേര്- സോഫ്റ്റ്വേര്‍ യോഗ്യതയുള്ളവര്‍ ഒക്ടോബര്‍ 22 ന് രാവിലെ 10.30 ന് കോളെജ് ഓഫീസില്‍ എത്തണമെന്ന് പി.റ്റി.എ. അിറയിച്ചു. ഫോണ്‍. കോഡിനേറ്റര്‍- 9447702436
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരിശീലനം
മലപ്പുറം ഗവ.കോളെജില്‍ പ്രവര്‍ത്തിക്കുന്ന പിന്നാക്ക-ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള കോച്ചിങ് സെന്ററില്‍ നവംബര്‍ ഒന്ന് മുതല്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷാ പരിശീലനം നടത്തും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 9447454873, 9447702436 നമ്പറുകളില്‍ കോഡിനേറ്ററുമായി ബന്ധപ്പെടണം.
സ്വകാര്യഭൂമിയില്‍ തടിയുത്പാദനം: വൃക്ഷതൈകള്‍ നട്ടുവളര്‍ത്തുന്നതിന് ധനസഹായം
സ്വകാര്യ ഭൂമിയിലെ തടിയുത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വനം വകുപ്പിന്റെ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, റോസ് വുഡ്, കമ്പകം, കുമ്പിള്, കുന്നിവാക, തേമ്പാവ് എന്നീ വൃക്ഷ തൈകള്‍ നട്ടു വളര്‍ത്തുന്നതിന് തൈകളുടെ എണ്ണമനുസരിച്ച് മൂന്നു തലങ്ങളിലായാണ് ധനസഹായം നല്‍കുക.
200 തൈകള്‍ വരെ തൈ ഒന്നിന് 50 രൂപാ നിരക്കിലും 201 മുതല്‍ 400 എണ്ണം തൈകള്‍ക്ക് തൈ ഒന്നിന് 40 രൂപാ നിരക്കിലും(ഏറ്റവും കുറഞ്ഞ പ്രോത്സാഹന ധനസഹായം 10,000 രൂപ) 401 മുതല്‍ 625 എണ്ണം തൈകള്‍ക്ക് തൈ ഒന്നിന് 30 രൂപാ നിരക്കിലും (ഏറ്റവും കുറഞ്ഞ പ്രോത്സാഹന ധനസഹായം 16,000 രൂപ) ധനസഹായം നല്‍കും.
കൂടുതല്‍ വിവരവും അപേക്ഷാഫോമും മലപ്പുറം -നിലമ്പൂര്‍ സോഷല്‍ ഫോറസ്ട്രി റെയ്ഞ്ച് ഓഫീസുകളിലും forest.kerala.gov.in ലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ നവംബര്‍ ഒമ്പതിനകം നല്‍കണം. ഫോണ്‍. 0484 2734803, 8547603857, 8547603864
ഹെല്പ് ഡസ്ക് ആരംഭിച്ചു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 12ാം പഞ്ചവത്സര പദ്ധതി അംഗീകാര-നിര്‍വഹണ നടപടി ക്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന് (കില) ഹെല്പ് ഡസ്ക് സംവിധാനമൊരുക്കി. ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സംശയനിവാരണത്തിന് 0487 2204097, 9446059306, 9495434811, 9544582687 നമ്പറില്‍ വിളിക്കാം.
എച്ച്.എസ്.എ ഇംഗ്ലീഷ്
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ അസിസ്റ്റന്റ്(ഇംഗ്ലീഷ്) -(എല്‍.സി, പട്ടിക വര്‍ഗം, ധീവര സമുദായങ്ങള്‍ക്കായുള്ള എന്‍.സി.എ തെരഞ്ഞെടുപ്പ്) കാറ്റഗറി നമ്പറുകള്‍ 154/11, 155/11,156/11 തസ്തികകളിലേയ്ക്ക് അപേക്ഷിച്ചവര്‍ക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഒക്ടോബര്‍ 20 ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെ വിവരണാത്മക രീതിയിലുള്ള പരീക്ഷ നടത്തും. ഉദ്യോഗാര്‍ഥികള്‍ അഡ്മിഷന് ടിക്കറ്റ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യണം.
മൈക്രോ ഫിനാന്‍സ് റിസോഴ്സ് പേഴ്സണ്‍
കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ രൂപീകരിക്കുന്ന മൈക്രോ ഫിനാന്‍സ് റിസോഴ്സ് ഗ്രൂപ്പിലേക്ക് ക്ലറിക്കല്‍ വിഭാഗത്തില്‍നിന്നും റിട്ടയര്‍ ചെയ്ത ബാങ്ക് ഉദ്യോഗസ്ഥരെ നിയമിക്കും. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 25 നകം കുടുംബശ്രീ ജില്ലാ മിഷന് ഓഫീസില്‍ ബയോ ഡാറ്റാ സഹിതം അപേക്ഷ നല്‍കണം. ഫോണ്‍ 9847545196
Keywords: Government, Announcements, Malappuram, Kerala, Malayalam news

إرسال تعليق