മലപ്പുറം: ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ ടീച്ചര്‍ വഴക്കുപറഞ്ഞതിന് വീടു വിട്ട വിദ്യാര്‍ഥിനികളെ മലപ്പുറം വളാഞ്ചേരിയില്‍ കണ്ടെത്തി. കോഴിക്കോട് ലിറ്റില്‍ ഡാഫോഡില്‍സ് സ്‌കൂളിലെ നാല് വിദ്യാര്‍ഥിനികളെയാണ് വളാഞ്ചേരി ടൗണില്‍ കണ്ടെത്തിയത്.
യൂനിഫോമില്‍ ടൗണില്‍ കറങ്ങുകയായിരുന്ന ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വീടുവിട്ടതാണെന്ന് വ്യക്തമായത്. വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് പോയ ഇവര്‍ സ്‌കൂളില്‍ കയറാതെ ബസ് കയറി വളാഞ്ചേരിയില്‍ എത്തുകയായിരുന്നു. രക്ഷിതാക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചൊവാഴ്ച രാത്രിയോടെ രക്ഷിതാക്കളെത്തി ഇവരെ വീട്ടിലേക്ക് കൂട്ടികാണ്ടുപോയി.

Keywords: Malappuram, Teacher, Students, Exam, Kozhikode, Police, Kerala, Malayalam News
إرسال تعليق