മഞ്ചേരിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 19 പേര്‍ക്ക് പരിക്ക്

 Malappuram, Manjeri, Accident, BUS, Hospital, Injured, Kerala, Malayalam News
മഞ്ചേരി: നിലമ്പൂര്‍ മഞ്ചേരി റോഡില്‍ ചെരണിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിമുട്ടി 19 പേര്‍ക്ക് പരുക്കേറ്റു. നിലമ്പൂരില്‍ നിന്നും മഞ്ചേരിയിലേക്ക് വരികയായിരുന്ന പാസ്‌വേര്‍ഡ് ബസും മഞ്ചേരിയില്‍ നിന്ന് എളങ്കൂരിലേക്ക് പോകുകയായിരുന്ന ബാബുമോന്‍ ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ചൊവാഴ്ച വൈകീട്ട് 5.30നായിരുന്നു അപകടം. പരുക്കേറ്റ മലപ്പുറം കോട്ടക്കുന്നുമ്മല്‍ വിദ്യ (32), കരിക്കാട് തേക്കിന്‍കാട്ടില്‍ പിയൂഷ് (15), മഞ്ഞപ്പറ്റ കണയംകോട്ടില്‍ സവിത (19), മേലാക്കത്ത് താമസിക്കുന്ന വളാഞ്ചേരി തിരുവേഗപ്പുറ മുബശ്ശിറ (26), പാണ്ടിക്കാട് തച്ചിങ്ങനാടം ശിജ (34), പുന്നപ്പാല കല്ലിങ്ങല്‍ സറീന (39), പട്ടാമ്പി മുതുതല വേലക്കാട്ടില്‍ അനില്‍കുമാര്‍ (41), കൂമംകുളം കരുവാരക്കുണ്ട് ബേബി (26), കൂമംകുളം ചെങ്കാട്ടില്‍ ബനോയിയുടെ മകള്‍ അനീറ്റ (മൂന്ന്), ഇരുമ്പുഴി പറമ്പന്‍ കാരിത്തൊടി ഫിറോസിന്റെ മകള്‍ ഫര്‍ഹ (അഞ്ച്), എരഞ്ഞിക്കോട് പെരുഞ്ചീരി കറളിക്കോട് സക്കീന (37), മഞ്ചേരി മുള്ളമ്പാറ നടുവിലക്കളത്തില്‍ കുഞ്ഞിരായിന്‍ (66), വള്ളുവമ്പ്രം നീന്ത്രത്തിങ്കല്‍ നിഷാദ്കുമാര്‍ (31), കരുവമ്പ്രം തണ്ണിപ്പാറ വേലായുധന്‍ , കൂമംകുളം ചിറക്കാട്ട് നിഷ (22), തോട്ടപ്പായ പുറ്റാണിക്കാട് ഷിബു (34), പെരിന്തല്‍മണ്ണ കുന്നംപള്ളി ആലിക്കല്‍ പറമ്പില്‍ ചാമി (57), എളങ്കൂര്‍ പി.ടി സമീര്‍ (38), എടവണ്ണ എരഞ്ഞിക്കോട് പുറ്റാണിക്കാട് കളത്തില്‍ സക്കീന (37), തച്ചിങ്ങനാടം പുറ്റാണിക്കാട് ഷിബു (35), കുന്നുമ്മല്‍ കൊളക്കാട്ടു പറമ്പില്‍ മധു (35) എന്നിവരെ മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Malappuram, Manjeri, Accident, BUS, Hospital, Injured, Kerala, Malayalam News

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم