സര്‍ക്കാര്‍ അറിയിപ്പുകള്‍ 17.10.12

Government, Announcements, Malappuram, Kerala, Malayalam news
വോട്ടര്‍ പട്ടിക പുതു­ക്കല്‍: കലാ­ല­യ­ങ്ങളില്‍ നിന്നും 3779 പുതുവോട്ടര്‍മാര്‍

വോട്ട­വ­കാശം കൂടു­തല്‍ പേര്‍ക്ക് ലഭ്യ­മാ­ക്കു­ന്ന­തിനും യുവ വോട്ടര്‍മാരെ പട്ടി­ക­യില്‍ ഉള്‍പ്പെ­ടു­ത്തു­ന്ന­തി­നു­മായി ഇല­ക്ഷന്‍ കമ്മീ­ഷന്‍ കലാ­ല­യ­ങ്ങ­ളില്‍ നട­ത്തിയ ഓണ്‍ലൈന്‍ രജി­സ്‌ട്രേ­ഷനില്‍ കാംപ­സു­കള്‍ സജീ­വ­മായി പങ്കെ­ടു­ത്ത­തായി ജില്ലാ കല­ക്ടര്‍ എം.­സി.­മോ­ഹന്‍ദാസ് അിറ­യി­ച്ചു. 2013 ജനു­വരി ഒന്നിന് 18 വയസ് തിക­യു­ന്ന­വരെ ഉള്‍പ്പെ­ടുത്തി പുതിയ വോട്ടര്‍ പട്ടിക തയ്യാ­റാ­ക്കു­ന്ന­തി­ന്റെ ഭാഗ­മാ­യാണ് ഇല­ക്ഷന്‍ ഉദ്യോ­ഗ­സ്ഥര്‍ നേരിട്ട് കാംപ­സു­കള്‍ സന്ദര്‍ശി­ച്ച­ത്. ജില്ല­യിലെ 45 വിദ്യാ­ഭ്യാസ സ്ഥാപ­ന­ങ്ങ­ളില്‍ നിന്നും 3779 പേരാണ് രജി­സ്റ്റര്‍ ചെയ്ത­ത്. സ്ത്രീക­ളും, വിദ്യാര്‍ഥി­നി­കളും വോട്ടര്‍ പട്ടി­ക­യില്‍ പേരു ചേര്‍ക്കു­ന്ന­തിന് വിമു­ഖത കാണി­ക്കു­ന്നു­ണ്ടെന്ന് കണ്ടെ­ത്തിയ സാഹ­ച­ര്യ­ത്തില്‍ പരീ­ക്ഷ­ണാര്‍ഥ­മാണ് ഇല­ക്ഷന്‍ കമ്മീ­ഷന്‍ കാംപ­സു­ക­ളി­ല്‍ രജി­സ്‌ട്രേ­ഷന് തുട­ക്കമിട്ട­ത്.

ഒക്‌ടോ­ബര്‍ ഏഴ് മുതല്‍ 16 വരെ തീയ­തി­ക­ളി­ലാണ് റവന്യൂ വകു­പ്പിലെ ജൂനി­യര്‍ സൂപ്രണ്ടിന്റെ നേതൃ­ത്വ­ത്തി­ലുള്ള സംഘം ഇന്റര്‍നെറ്റ് സൗക­ര്യ­മുള്ള ലാപ്‌ടോ­പ്, കാമറ എന്നീ സംവി­ധാ­ന­ങ്ങ­ളോ­ടെ­ കലാ­ല­യ­ങ്ങ­ളി­ലെത്തി തത്സ­മയം ഡാറ്റാ എന്‍ട്രി നട­ത്തി­യ­ത്. ഏറ്റവും കൂടു­തല്‍ പേര് രജി­സ്റ്റര്‍ ചെയ്തത് കോട്ട­യ്ക്ക­ലിലെ യൂനി­വേ­സല്‍ എന്‍ട്രന്‍സ് കോച്ചിങ് സെന്റ­റില്‍ നിന്നാ­ണ്. 18 നും 20 നുമി­ട­യില്‍ പ്രായ­മുള്ള 456 പേരാണ് ഇവി­ടെ­നിന്ന് രജി­സ്റ്റര്‍ ചെയ്ത­ത്. പൊന്നാനി താലൂ­ക്കില്‍ 171 , പെരി­ന്തല്‍മണ്ണ 384, തിരൂ­ര­ങ്ങാടി 755, നില­മ്പൂര്‍ 937, ഏറ­നാട് 842, തിരൂര്‍ 690 എന്നി­ങ്ങ­നെ­യാണ് പുതിയ വോട്ടര്‍മാ­രുടെ കണ­ക്ക്. പൊന്നാ­നി­യില്‍ മൂന്ന്, പെരി­ന്തല്‍മ­ണ്ണ­യില്‍ ആറ്,  തിരൂ­ര­ങ്ങാടി ഒമ്പ­ത്, നില­മ്പൂര്‍ ആറ്, ഏറ­നാട് 15, തിരൂര്‍ ആറ് വീതം കോളെ­ജു­ക­ളി­ലാണ് ഓണ്‍ലൈന്‍ രജി­സ്‌ട്രേ­ഷന്‍ നട­ത്തി­യ­ത്.

കലാ­ല­യ­ങ്ങ­ളില്‍ രജി­സ്റ്റര്‍ ചെയ്യാന്‍ കഴി­യാ­തി­രു­ന്ന­വര്‍ക്ക് ഒക്‌ടോ­ബര്‍ 31 വരെ അതത് പഞ്ചാ­യ­ത്തു­ക­ളില്‍ രജി­സ്റ്റര്‍ ചെയ്യാന്‍ സൗക­ര്യ­മൊ­രു­ക്കി­യി­ട്ടു­ള്ള­തായി ഇല­ക്ഷന്‍ ഡെപ്യൂട്ടി കല­ക്ടര്‍ വി.­കെ.­സു­ന്ദ­രന്‍ അിറ­യി­ച്ചു. കൂടാതെ ഒക്‌ടോ­ബര്‍ 21 ന് തൊട്ട­ടുത്ത പോളിങ് ബൂത്തു­ക­ളിലും വില്ലേജ് ഓഫീ­സു­ക­ളിലും റവന്യൂ ഉദ്യോ­ഗ­സ്ഥര്‍ കാംപ് ചെയ്ത് അപേ­ക്ഷ­കള്‍ സ്വീക­രി­ക്കും. ceo.kerala.gov.in രജി­സ്റ്റര്‍ ചെയ്യാം.

പാസി­ല്ലാതെ മണല്‍ക­ടത്ത്: കട­വു­ക­ളുടെ അംഗീ­കാരം റദ്ദാക്കും
ജില്ല­യിലെ അംഗീ­കൃത കട­വു­ക­ളില്‍ മണല്‍പാസ് ഇല്ലാത്ത കാല­യ­ള­വില്‍ വന്‍തോ­തില്‍ മണല്‍ ശേഖ­രി­ക്കു­ന്ന­തായി ജില്ലാ­തല സ്‌ക്വാഡിന്റെ പരി­ശോ­ധ­ന­യില്‍ കണ്ടെ­ത്തി. വാഴ­ക്കാ­ട്, വാഴ­യൂര്‍, ഊര്‍ങ്ങാ­ട്ടി­രി, അരീ­ക്കോ­ട്, കാവ­നൂര്‍, എട­വണ്ണ, ആലി­പ­റ­മ്പ്, മമ്പാ­ട്, പറ­പ്പൂര്‍, വേങ്ങ­ര, ഒതു­ക്കു­ങ്ങല്‍, ആന­ക്ക­യം, പുലാ­മ­ന്തോള്‍, ഊരകം പഞ്ചാ­ത്തു­ക­ളി­ലാണ് അന­ധി­­കൃ­ത­ മണല്‍ കടത്ത് നട­ക്കു­ന്ന­ത്.

പാസ് ഇല്ലാത്ത കാല­യ­ള­വില്‍ അന­ധി­കൃ­ത­മായി മണല്‍ ശേഖ­രി­ക്കുന്നത് തുടര്‍ന്നാല്‍ കട­വു­കള്‍ അട­യ്ക്കാന്‍ നട­പടി സ്വീക­രി­ക്കു­മെന്ന് ജില്ലാ കല­ക്ടര്‍ എം.­സി.­മോ­ഹന്‍ദാസ് അറി­യി­ച്ചു.

കംപ്യൂ­ട്ടര്‍ അസി­സ്റ്റന്റ് ഒഴിവ്

മല­പ്പുറം ഗവ.­കോ­ളെ­ജില്‍ പ്രവര്‍ത്തി­ക്കുന്ന ഇന്‍ഫ്‌ളി­ബ്‌നൈറ്റ് ലാബില്‍ കംപ്യൂ­ട്ടര്‍ അസിസ്റ്റന്റ് താല്‍ക്കാ­ലിക ഒഴി­വു­ണ്ട്.­സിസ്റ്റം ഹാര്‍ഡ്‌വേര്‍- സോഫ്റ്റ്‌വേര്‍ യോഗ്യ­ത­യു­ള്ള­വര്‍ ഒക്‌ടോ­ബര്‍ 22 ന് രാവിലെ 10.30 ന് കോളെജ് ഓഫീ­സില്‍ എത്ത­ണ­മെന്ന് പി.­റ്റി.­എ. അിറ­യി­ച്ചു. ഫോണ്‍. കോഡി­നേ­റ്റര്‍- 9447702436

സെക്ര­ട്ടേറി­യറ്റ് അസിസ്റ്റന്റ് പരി­ശീ­ലനം
മല­പ്പുറം ഗവ.­കോ­ളെ­ജില്‍ പ്രവര്‍ത്തി­ക്കുന്ന പിന്നാ­ക്ക­-­ന്യൂ­ന­പക്ഷ വിദ്യാര്‍ഥി­കള്‍ക്കുള്ള കോച്ചിങ് സെന്റ­റില്‍ നവം­ബര്‍ ഒന്ന് മുതല്‍ സെക്ര­ട്ടേ­റി­യറ്റ് അസി­സ്റ്റന്റ് പരീ­ക്ഷാ പരി­ശീ­ലനം നട­ത്തും. പങ്കെ­ടു­ക്കാന്‍ താത്പ­ര്യ­മു­ള്ള­വര്‍ 9447454873, 9447702436 നമ്പ­റു­ക­ളില്‍ കോഡി­നേറ്റ­റു­മായി ബന്ധ­പ്പെ­ട­ണം.

സ്വകാ­ര്യ­ഭൂ­മി­യില്‍ തടി­യു­ത്പാ­ദനം: വൃക്ഷ­തൈ­കള്‍ നട്ടു­വ­ളര്‍ത്തു­ന്ന­തിന് ധന­സ­ഹായം

സ്വകാര്യ ഭൂമി­യിലെ തടി­യു­ത്പാ­ദനം പ്രോത്സാ­ഹി­പ്പി­ക്കു­ന്ന­തി­നുള്ള വനം വകു­പ്പിന്റെ ധന­സ­ഹായ പദ്ധ­തി­യി­ലേക്ക് അപേക്ഷ ക്ഷണി­ച്ചു. തേക്ക്, ചന്ദ­നം, മഹാ­ഗ­ണി, ആഞ്ഞി­ലി, പ്ലാവ്, റോസ് വുഡ്, കമ്പ­കം, കുമ്പിള്‍, കുന്നി­വാ­ക, തേമ്പാവ് എന്നീ വൃക്ഷ തൈകള്‍ നട്ടു വളര്‍ത്തു­ന്ന­തിന് തൈക­ളുടെ എണ്ണ­മ­നു­സ­രിച്ച് മൂന്നു തല­ങ്ങ­ളി­ലായാണ് ധന­സ­ഹായം നല്‍കു­ക.

200 തൈകള്‍ വരെ തൈ ഒന്നിന് 50 രൂപാ നിര­ക്കിലും 201 മുതല്‍ 400 എണ്ണം തൈകള്‍ക്ക് തൈ ഒന്നിന് 40 രൂപാ നിര­ക്കി­ലും(­ഏ­റ്റവും കുറഞ്ഞ പ്രോത്സാ­ഹന ധന­സ­ഹായം 10,000 രൂപ) 401 മുതല്‍ 625 എണ്ണം തൈകള്‍ക്ക് തൈ ഒന്നിന് 30 രൂപാ നിര­ക്കിലും (­ഏ­റ്റവും കുറഞ്ഞ പ്രോത്സാ­ഹന ധന­സ­ഹായം 16,000 രൂപ) ധന­സ­ഹായം നല്‍കും.

കൂടു­തല്‍ വിവ­രവും അപേക്ഷാഫോമും മല­പ്പുറം -നി­ല­മ്പൂര്‍ സോഷല്‍ ഫോറസ്ട്രി റെയ്ഞ്ച് ഓഫീ­സു­ക­ളിലും forest.kerala.gov.in ലും ലഭി­ക്കും. പൂരി­പ്പിച്ച അപേക്ഷ നവം­ബര്‍ ഒമ്പ­തി­നകം നല്‍ക­ണം. ഫോണ്‍. 0484 2734803, 8547603857, 8547603864

ഹെല്‍പ് ഡസ്‌ക് ആരം­ഭിച്ചു
തദ്ദേശ സ്വയം­ഭ­രണ സ്ഥാപ­ന­ങ്ങ­ളുടെ 12ാം പഞ്ച­വ­ത്സര പദ്ധതി അംഗീ­കാ­ര­-­നിര്‍വ­ഹണ നട­പടി ക്രമ­ങ്ങള്‍ ത്വരി­ത­പ്പെ­ടു­ത്തു­ന്ന­തിന് കേരള ഇന്‍സ്റ്റി­റ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മി­നി­സ്‌ട്രേ­ഷന്‍ (കി­ല) ഹെല്‍പ് ഡസ്‌ക് സംവി­ധാ­ന­മൊ­രു­ക്കി. ജന­പ്ര­തിനിധികള്‍ക്കും ഉദ്യോ­ഗ­സ്ഥര്‍ക്കും സംശ­യ­നി­വാ­ര­ണ­ത്തിന് 0487 2204097, 9446059306, 9495434811, 9544582687 നമ്പ­റില്‍ വിളി­ക്കാം.

എച്ച്.­എ­സ്.എ ഇംഗ്ലീഷ്

ജില്ല­യില്‍ വിദ്യാ­ഭ്യാസ വകു­പ്പില്‍ ഹൈസ്‌കൂള്‍ അസി­സ്റ്റന്റ്(­ഇം­ഗ്ലീ­ഷ്) -(­എല്‍.­സി, പട്ടിക വര്‍ഗം, ധീവര സമു­ദാ­യ­ങ്ങള്‍ക്കാ­യുള്ള എന്‍.­സി.എ തെര­ഞ്ഞെ­ടു­പ്പ്) കാറ്റ­ഗറി നമ്പറുകള്‍ 154/11, 155/11,156/11 തസ്തി­ക­ക­ളി­ലേയ്ക്ക് അപേ­ക്ഷി­ച്ച­വര്‍ക്ക് ജില്ല­യി­ലെ വിവിധ കേന്ദ്ര­ങ്ങ­ളില്‍ ഒക്‌ടോ­ബര്‍ 20 ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെ വിവ­ര­ണാ­ത്മക രീതി­യി­ലുള്ള പരീക്ഷ നട­ത്തും. ഉദ്യോ­ഗാര്‍ഥി­കള്‍ അഡ്മി­ഷന്‍ ടിക്കറ്റ് കമ്മീ­ഷന്റെ ഔദ്യോ­ഗിക വെബ്‌സൈ­റ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യ­ണം.

മൈക്രോ ഫിനാന്‍സ് റിസോഴ്‌സ് പേഴ്‌­സണ്‍
കുടും­ബശ്രീ ജില്ലാ മിഷ­ന് ­കീ­ഴില്‍ രൂപീ­ക­രി­ക്കുന്ന മൈക്രോ ഫിനാന്‍സ് റിസോഴ്‌സ് ഗ്രൂപ്പി­ലേക്ക് ക്ലറി­ക്കല്‍ വിഭാ­ഗ­ത്തില്‍നിന്നും റിട്ട­യര്‍ ചെയ്ത ബാങ്ക് ഉദ്യോ­ഗ­സ്ഥരെ നിയ­മി­ക്കും. താത്പ­ര്യ­മു­ള്ള­വര്‍ ഒക്‌ടോ­ബര്‍ 25 നകം കുടും­ബശ്രീ ജില്ലാ മിഷന്‍ ഓഫീ­സില്‍ ബയോ ഡാറ്റാ സഹിതം അപേക്ഷ നല്‍ക­ണം. ഫോണ്‍ 9847545196

Keywords: Government, Announcements, Malappuram, Kerala, Malayalam news

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post