സ്വയംതൊഴില്‍ പ­ദ്ധ­തി­യു­മാ­യി യൂത്ത് ലീ­ഗ് ജ­ന­ങ്ങ­ളി­ലേക്ക്

Malappuram, Youth League, Panakkad Sadiqali Shihab Thangal, Madrasa Teacher, Kerala
മലപ്പുറം: സ്വയംതൊഴില്‍ പ­ദ്ധ­തി­യു­മാ­യി യൂത്ത് ലീ­ഗ് ജ­ന­ങ്ങ­ളി­ലേ­ക്ക് എ­ത്തുന്നു. മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റി ആവിഷ്‌കരിച്ച് നടപ്പാക്കുന്ന സ്വയം തൊഴില്‍ പരിശീലന പരിപാടി ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തി­ലെ പി­ന്നോ­ക്ക ജനവിഭാഗങ്ങള്‍ക്ക് വിവിധ സാങ്കേതിക വിഷയങ്ങളില്‍ തൊഴില്‍ പരിശീലനം നല്‍കു­ന്ന ബൃഹ­ത്ത് പ­ദ്ധ­തി­യാ­ണ് യൂ­ത്ത് ലീ­ഗ് വി­ഭാവ­നം ചെ­യ്യു­ന്ന­ത്.

മ­ല­പ്പു­റം മ­ണ്ഡ­ലം ക­മ്മി­റ്റി­യു­ടെ ചുവ­ട് പി­ടി­ച്ച് മ­റ്റു മ­ണ്ഡ­ലം ക­മ്മി­റ്റി­കളും ഇ­ത്ത­ര­ത്തില്‍ സ്വ­യം തൊ­ഴില്‍ പദ്ധ­തി ആ­വി­ഷ്­ക­രി­ച്ച് ന­ട­പ്പി­ലാ­ക്കാ­നു­ള്ള ത­യ്യാ­റെ­ടു­പ്പി­ലാ­ണ്. പ്രഥമ ബാച്ചില്‍ പഠിതാക്കളായി മലപ്പുറം മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുത്ത മദ്രസാധ്യാപകര്‍ക്ക് മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് ടെക്‌നോളജിയിലാണ് പരിശീലനം നല്‍കിയത്. മൂന്ന് മാസത്തെ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സര്‍ട്ടിഫിക്ക­റ്റ് ല­ഭ്യമാക്കും. മദ്രസാ അധ്യാപകര്‍ക്കുള്ള ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നു പാണക്കാട് സയ്യിദ് സാദിഖലി ശിഹാ­ബ് തങ്ങള്‍ പ­ദ്ധ­തി ഉ­ദ്­ഘാട­നം ചെ­യ്തു­കൊണ്ട് പറ­ഞ്ഞു.

ചടങ്ങില്‍ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് മുജീബ് കാടേരി അധ്യക്ഷത വഹി­ച്ചു. ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി.അ­ബ്ദുര്‍ ഹമീദ്, വി.മുസ്തഫ, വി.ടി. ശിഹാ­ബ്, ടി.വി. ഇബ്രാഹിം, നൗഷാദ് മണ്ണിശേരി, പി.ബിരാന്‍ കുട്ടി ഹാ­ജി, സി.പി. അ­ബ്ദുര്‍ റഹിമാന്‍ തു­ട­ങ്ങി­യവര്‍ പ്രസംഗിച്ചു.

Keywords: Malappuram, Youth League, Panakkad Sadiqali Shihab Thangal, Madrasa Teacher, Kerala

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم