മലപ്പുറം: 27-ാമത് ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല സമാപന പരിപാടിയും വിഷന്‍ സെന്റര്‍ ഉദ്ഘാടനവും കണ്ണ് പരിശോധനാ ക്യാംപും കുഴിമണ്ണ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നടന്നു.
അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.സി. മുഹമ്മദ് ഹാജി ഉദ്ഘാടനം നിര്‍വഹിച്ചു. വിഷന്‍ സെന്ററിന്റെ ഉദ്ഘാടനം കുഴിമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലാ ഗഫൂര്‍ നിര്‍വഹിച്ചു. വിഷന്‍ സെന്ററില്‍ കാഴ്ച്ച പരിശോധനയെ തുടര്‍ന്ന് ചികിത്സ ആവശ്യമുളളവരെ താലൂക്ക് - ജില്ലാ ആശുപത്രികളിലേയ്ക്ക് അയക്കും.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമര്‍ ഫാറൂക്ക് നേത്രദാന സമ്മത പത്രം ഏറ്റുവാങ്ങി. കുഴിമണ്ണ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാറശ്ശീരി അലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ ജില്ലാ കോഡിനേറ്റര്‍ എസ്. ഷരീഫ സ്വാഗതവും ഡെപ്യൂട്ടി മാസ്മീഡിയ ഓഫീസര്‍ കെ.പി. സാദിക്കലി നന്ദിയും പറഞ്ഞു.
കൊണ്ടോട്ടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. നാരായണന് നേത്രദാന പ്രതിഞ്ജ ചൊല്ലികൊടുത്തു. ജില്ലാ അന്ധതാ നിയന്ത്രണ സൊസൈറ്റി പ്രോഗ്രാം മാനേജര്‍ ഡോ. ആര്‍. രേണുക, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം രാധ, ഡോ. ഉമര്‍ പളളിയാലി, കണ്ടുണ്ണി എന്നിവര്‍ സംസാരിച്ചു.
Keywords: Nethradanapakshacharanam, Eye, Malappuram, Kerala
إرسال تعليق