മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ ഉ­ദ്­ഘാട­നം ചെ­യ്തു

Malappuram, Kerala, Muthuvaloor, Grama Panchayath, Kondotty, MLA, Vikasana Seminar
മ­ല­പ്പുറം: മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ കൊണ്ടോട്ടി എംഎല്‍എ കെ. മുഹമ്മദുണ്ണി ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വിവിധ വിഷയ മേഖലയെ കുറിച്ചുള്ള സ­മ്പൂര്‍ണ വിശകലനവുമായി കരട് വികസന രേഖയും കാര്‍ഷിക മേഖലക്കും പശ്ചാതല മേഖലക്കും ഭവന നിര്‍മാണത്തിനും സ­മ്പൂര്‍ണ കമ്പ്യൂട്ടര്‍ വത്കരണത്തിനും, സ്വയം തൊഴില്‍ പദ്ധതികള്‍ക്കും പാലിയേറ്റീവ് കെയര്‍, പരിരക്ഷ, ശുചിത്വം, തുടങ്ങിയ മേഖലകള്‍ക്ക് മുന്‍തൂക്കം കൊടുത്ത് രണ്ട്‌ കോടി യോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന കരട് പദ്ധതി രേഖയും വികസന സെമിനാറില്‍ അവതരിപ്പിച്ചു.

യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സഫിയ അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എ. ജബ്ബാര്‍ ഹാജി, ശരീഫ ടീച്ചര്‍, കെ. ഷാഹുല്‍ ഹമീദ്, പി. പി. മറിയം, കലാം ഹാജി, തെറ്റന്‍ മൈമൂന, കെ. പി. ഹുസൈന്‍ബാബു, കെ. എ. സഗീര്‍, എം. പി. മുഹമ്മദ്, എ. പി കുഞാന്‍, കെ. കെ. മൊയ്തീന്‍, ടി. മരക്കാരുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു

ചടങ്ങിന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ടി. അബ്ദുല്‍ കരീം സ്വാഗതവും സി. കെ. ഷിഹാബ് നന്ദിയും പ­റഞ്ഞു.

Keywords: Malappuram, Kerala, Muthuvaloor, Grama Panchayath, Kondotty, MLA, Vikasana Seminar

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم