മ­ല­പ്പു­റം സ്വ­ദേ­ശി അ­ജ്­മാ­നില്‍ കുഴ­ഞ്ഞു വീ­ണ് മ­രിച്ചു

Mohammed Kutty Malappuram, Kalppankancheri, Azapalli, Ajman
അജ്­മാന്‍: മ­ല­പ്പു­റം സ്വ­ദേ­ശി കുഴ­ഞ്ഞു വീ­ണ് മ­രിച്ചു. കല്പക­ഞ്ചേ­രി­യിലെ ആഴപ്പള്ളി താഴത്തേതില്‍ മു­ഹമ്മ­ദ് കുട്ടി(50)യാണ് മ­രി­ച്ചത്. പരേതനാ­യ കുഞ്ഞി മൊ­യ്ദീന്‍ കുട്ടിയുടെ­യും-കാവപ്പുര ഫാ­ത്തി­മയുടെയും മ­ക­നാണ്. അജ്മാന്‍ മുസ്‌രിഫില്‍ ജബല്‍നൂര്‍ സൂപ്പര്‍മാര്‍ക്ക­റ്റിലെ ജീ­വ­ന­ക്കാ­ര­നാ­യി­രുന്നു. 20 വര്‍ഷമായി പ്രവാസ ജീവിതം ന­യി­ച്ചുവരി­ക­യാ­യി­രുന്നു.

ഭാര്യ: ഖദിയാമു. മക്കള്‍: മന്‍സൂര്‍ അജ്മാന്‍, ജസീ­ല, യു­നു­സ്. മ­രു­മകന്‍: മു­സ്ത്വഫ വെട്ടിച്ചി­റ. സഹോദരങ്ങള്‍: അ­ബ്ദുര്‍ റസാഖ്, മുഹമ്മദ് ശാഫി (ഇ­രു­വരും റാസല്‍ഖൈമ), ഷമീര്‍ സഖാ­ഫി, കു­ഞ്ഞീര, മൈ­മൂ­ന.

മൃ­ത­ദേഹം അജ്മാന്‍ ഖലീ­ഫ ആശുപത്രിയില്‍ സൂ­ക്ഷി­ച്ചി­ട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോ­കാനു­ള്ള ഒരുകങ്ങള്‍ നടക്കുന്നതായി ബന്ധുക്കള്‍ അറി­യിച്ചു.

Reported by: മു­സ്ത്വഫ കന്മനം

Keywords: Ajman, Gulf, Malappuram, Kalppakancheri, Azappalli, Charamam.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم