കുട്ടികളുടെ ആഭരണം കവരുന്ന മൂന്നംഗ സംഘത്തെ കസ്റ്റഡിയില്‍ വാങ്ങി

തിരൂരങ്ങാടി: കുട്ടികളെ വശീകരിച്ച് സ്വര്‍ണാഭരണം കൈക്കലാക്കുന്ന മൂവര്‍ സംഘത്തെ തിരൂരങ്ങാടി പോലീസ് കസ്റ്റഡിയില്‍ വാങ്ങി.

തെന്നല പാറയങ്ങാടന്‍ മന്‍സൂര്‍ (20) കൊളത്തൂര്‍ കുറുപ്പത്താല്‍ മധുരങ്ങാട്ടില്‍ ലതീഷ്(19) തെന്നല ഇല്ലിക്കല്‍ അറക്കല്‍ മുഹമ്മദ് യാസര്‍ (20) എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങിയത്. ചെമ്മാട് സി കെ നഗറിലെ വീട്ടു മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയുടെ ചെയിനും അറഞ്ഞാണും കവര്‍ന്ന കേസിലെ അന്വേഷണത്തിനാണ് ഇവരെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുള്ളതെന്ന് തിരൂരങ്ങാടി പോലീസ് പറഞ്ഞു. 

ഇവരെ ഏതാനും ദിവസം മുമ്പ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തതാണ്.
കളിച്ചുകൊണ്ടിരിക്കുന്ന ചെറിയ കുട്ടികളെ മിഠായി നല്‍കിയും മൊബൈലില്‍ ചിത്രങ്ങള്‍ കാണിച്ചു കൊടുത്തും വശീകരിച്ച് ആഭരണങ്ങള്‍ കൈക്കലാക്കുകയാണത്രേ സംഘത്തിന്റെ പതിവ്. 

അഞ്ച് മാസത്തിനിടക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഇത്തരം 10 കേസുകള്‍ ഉണ്ടായിട്ടുണ്ട്. 12 പവന്‍ സ്വര്‍ണം ഇവര്‍ കവര്‍ന്നതായി പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. സ്ത്രീകളുടെ കഴുത്തില്‍ നിന്ന് മാലപൊട്ടിക്കുന്നതും ഇവരുടെ പതിവാണ്. നിരവധി കേസുകള്‍ക്ക് ഇതോടെ തുമ്പുണ്ടാകുമെന്ന വിശ്വാസത്തിലാണ് പോലീസ്.

English Summery
Three member robbery gang arrested

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم