വളാഞ്ചേരി: സാങ്കേതിക രംഗത്തെ മുന്നേറ്റമാണ് രാജ്യത്തിന്റെ വികസനമുദ്രയെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.
കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റിയുടെ പ്രവര്‍ത്തനംകൂടി കണ്ട് കേരളത്തിലെ ഐ ടി വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ മികവുറ്റ കേന്ദ്രങ്ങള്‍ ആരംഭിക്കേണ്ടതാണെന്ന് വളാഞ്ചേരി എം ഇ എസ് കെ വി യെം കോളജ് ഐ സി റ്റി ലാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മന്ത്രി അഭിപ്രായപ്പെട്ടു.
യു ജി സി സഹായത്തോടെ നിര്‍മിച്ച ഡിജിറ്റല്‍ ഐ സി ടി ലാബില്‍ അറുപത് കമ്പ്യൂട്ടറുകളും സ്മാര്‍ട്ട് സൈബര്‍ സൗകര്യങ്ങളും ലാംഗ്വേജ് കമ്മ്യൂണിക്കേഷന്‍ സൗര്യങ്ങളുമുണ്ട്. ചടങ്ങില്‍ കോളജ് പ്രസിഡന്റ് കെ വി മുഹമ്മദ് അധ്യക്ഷത വഹിച്ചു.
എം ഇ എസ് കോളജ് ചെയര്‍മാന്‍ ഇ പി മോയിന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. എം ഇ എസ് സംസ്ഥാന ട്രഷറര്‍ എ മുഹമ്മദ്, മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി ഡോ. എന്‍ എം മുജീബ് റഹ്മാന്‍, എന്‍ അബൂബക്കര്‍ ഹാജി, പ്രിന്‍സിപ്പല്‍ ഡോ. ഹുസൈന്‍ രണ്ടത്താണി, പ്രൊഫ. മഞ്ജുള രാമന്‍, പ്രൊഫ. എ എം പി ഹംസ പ്രസംഗിച്ചു.
English Summery
Scientific gains are the symbol of developments: Aryadan
إرسال تعليق