തിരൂരങ്ങാടി: പുകയൂര്‍ വലിയപറമ്പ് കഹ്ഹാരിയ്യ നഗറില്‍ മൂന്ന് ദിവസമായി നടന്ന് വരുന്ന സയ്യിദ് മുഹമ്മദ് ശിഹാബുദ്ദീന്‍ അബ്ദുല്‍ കഹ്ഹാര്‍ പൂക്കോയ തങ്ങളുടെ 30ാം ആണ്ടു നേര്‍ച്ച സമാപിച്ചു.
അനുസ്മരണ സമ്മേളനം എ നജീബ് മൗലവി ഉദ്ഘാടനം ചെയ്തു. ഇരുമ്പുഴി മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് കാസിം സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, എടരിക്കോട് കാസിം പി പി അബ്ദുള്ളക്കോയ തങ്ങള്‍, അബ്ദുല്‍ മലിക് ജമലുല്ലൈലി തങ്ങള്‍, കെകെ ആറ്റക്കോയ തങ്ങള്‍, പൊന്‍മള അബൂബക്കര്‍ മുസ്‌ലിയാര്‍, എസ് അലി മൗലവി തുടങ്ങിയവര്‍ സംസാരിച്ചു. സമാപന പ്രാര്‍ഥനക്ക് സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.
إرسال تعليق