കോട്ടക്കല്‍: ഗ്യാസ് സിലിന്‍ഡറിന് അമിത വില ഈടാക്കിയ സംഭവം അന്വേഷിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ കെ രാധാകൃഷ്ണന്‍ പറഞ്ഞു. ഇന്‍ന്ത്യന്‍ ഗ്യാസിന്റെ കോട്ടക്കല്‍ ഏജന്‍സി 'മേഘ' യാണ് കഴിഞ്ഞ ദിവസം ഉപഭോക്താക്കളില്‍ നിന്നും അന്യായമായി തുക ഈടാക്കിയത്.
ഇതെ തുടര്‍ന്ന് ഓഫീസിന് മുമ്പില്‍ ഉപഭോക്താക്കള്‍ ബഹളം വെച്ചിരുന്നു. ഗാര്‍ഹികാവശ്യത്തിനുള്ള സിലിന്‍ഡറിനാണ് ഏജന്‍സി അമിത വില വാങ്ങിയത്. ഏജന്‍സിയെ കുറിച്ച് നിരവധി പരാതികള്‍ നിലനില്‍ക്കുന്നതിനാല്‍ അടുത്ത ദിവസം തന്നെ ഇവിടെ പരിശോധന നടത്തും.
ചേളാരിയിലെ ഐ ഒ സി അധികൃതരുടെ സഹകരണത്തോടെയാണ് പരിശോധന നടത്തുക. അപാകതകള്‍ കണ്ടെത്തിയാല്‍ ഇവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു.
إرسال تعليق