അരീക്കോട്: സി പി എം ഒരാളെ ഒളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ഉമ്മന്‍ചാണ്ടിയുടെ പോലീസിനോ മുല്ലപ്പള്ളിയുടെ പട്ടാളത്തിനോ അയാളെ പിടിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍.
കുനിയില്‍ ഇരട്ടക്കൊലപാതകത്തില്‍ പ്രതിയായ പി കെ ബഷീര്‍ എം എല്‍ എ യെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ മലപ്പുറം ജില്ലാ കമ്മിറ്റി അരീക്കോട് നടത്തിയ പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം.
ഇടതുപക്ഷത്തിനെതിരെ പോലീസ്-മാധ്യമവേട്ടയാണ് നടന്നുകൊണ്ടിരിക്കുന്നത്. നിരോധിച്ച സംഘടനയോട് പോലും കാണിക്കാത്ത ഭീകരതയാണ് കേരള പോലീസ് സി പി എമ്മിനോട് കാണിക്കുന്നത്. കുനിയില്‍ ഇരട്ടക്കൊലപാതകം പോലീസിന്റെ വീഴ്ചയാണ്. പ്രതികാരം ചെയ്യുമെന്ന് എം എല്‍ എ കൊലവിളി നടത്തിയിട്ടും പോലീസ് ജാഗ്രത പാലിച്ചില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതിനുത്തരം പറയണമെന്നും അദ്ദേഹം പറഞ്ഞു. ടി പി ചന്ദ്രശേഖരന്റെ കൊലപാതകം കേരളത്തിലെ അവസാനത്തെ രാഷ്ട്രീയ കൊലപാതകമാവും എന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നതെങ്കിലും ഒന്നിന് പകരം രണ്ട് കൊലപാതകമാണ് കുനിയില്‍ ഉണ്ടായത്.
ജില്ലാ പോലീസ് സൂപ്രണ്ട്, സി ഐ, എസ് ഐ തുടങ്ങി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിഞ്ഞുകൊണ്ടാണ് എം എല്‍ എക്കെതിരെ കേസെടുത്തതെങ്കിലും പ്രത്യേകാന്വേഷണസംഘത്തെ നിയോഗിച്ച് എം എല്‍ എക്ക് രക്ഷപ്പെടാന്‍ പഴുതൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. എം എല്‍ എക്കെതിരെ കേസെടുത്ത പോലീസുദ്യോഗസ്ഥരെ മുസ്‌ലിം ലീഗുകാര്‍ ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണുള്ളത്.
ജില്ലാ പോലീസ് സൂപ്രണ്ട്, സി ഐ, എസ് ഐ തുടങ്ങി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിഞ്ഞുകൊണ്ടാണ് എം എല്‍ എക്കെതിരെ കേസെടുത്തതെങ്കിലും പ്രത്യേകാന്വേഷണസംഘത്തെ നിയോഗിച്ച് എം എല്‍ എക്ക് രക്ഷപ്പെടാന്‍ പഴുതൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. എം എല്‍ എക്കെതിരെ കേസെടുത്ത പോലീസുദ്യോഗസ്ഥരെ മുസ്‌ലിം ലീഗുകാര്‍ ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണുള്ളത്.
കുനിയില്‍ ഇരട്ടക്കൊലക്കേസ് പ്രതികളെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനും ഏല്‍പ്പിക്കപ്പെട്ട തൃശൂര്‍ റൈഞ്ച് ഐ ജി പി ഗോപിനാഥിനെത്തന്നെയാണ് ഇ പി ജയരാജന്‍ വധശ്രമത്തില്‍ പ്രതിയായ പ്രശാന്ത്ബാബു കെ സുധാകരനെതിരെ നടത്തിയ വെളിപ്പെടുത്തല്‍ അന്വേഷിക്കാനും നിയോഗിച്ചിരിക്കുന്നത്.
ബഷീറിനെ രക്ഷിച്ചത് പോലെ സുധാകരനെയും രക്ഷിക്കുന്നതിനാണിത്. മുസ്‌ലിം ലീഗ് കേരളത്തിലെ നിയമ വാഴ്ച കയ്യിലെടടുത്തിരിക്കുകയാണെന്നും എം എല്‍ എമാരുടെ എണ്ണം കണ്ട് ഉമ്മന്‍ചാണ്ടി ലീഗിന് വഴങ്ങുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി. 35 സ്‌കൂള്‍ ഗവണ്‍മെന്റ് ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടും അബ്ദുറബ്ബ് എയിഡഡ് ആക്കി തീരുമാനം സ്വന്തം നിലക്ക് മാറ്റിയത് ഇതിനുദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍, ടി കെ ഹംസ, എം സ്വരാജ്, പി കെ അബ്ദുള്ള നവാസ്, പി സത്യന്‍, അഡ്വ.മുഹമ്മദ് ഷരീഫ് പ്രസംഗിച്ചു.
English Summery
Can't find out parties secret places to anybody: Kodiyeri
إرسال تعليق