മലപ്പുറം: തൃശൂര്‍,മലപ്പുറം കോള്‍ നിലങ്ങളില്‍ മത്സ്യകൃഷി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിച്ചതായും രണ്ട് ജില്ലകള്‍ക്കായും നാല് കോടി രൂപ ഈയിനത്തില്‍ മുടക്കാന്‍ താരുമാനിച്ചതായും തുറമുഖ- ഹാര്‍ബര്‍ എഞ്ചിനായറിങ് വകുപ്പു മന്ത്രി കെ.ബാബു അിറയിച്ചു. പറവണ്ണ ഫിഷ്‌ലാന്റിങ് സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൂന്ന് വര്‍ഷംകൊംണ്ട് 1.5 ലക്ഷം ടണ്‍ മത്സ്യ ഉത്പാദനത്തില്‍നിന്ന് 2.5 ലക്ഷം ടണ്‍ ഉത്പാദനത്തിലേക്ക് എത്തിക്കും. 750 പഞ്ചായത്തുകളിലായി 12,000 ഹെക്ടര്‍ സ്ഥലത്താണ് മത്സ്യകൃഷി വ്യാപിപ്പികുകയെന്നും മന്ത്രി പറഞ്ഞു. പൊന്നാനി തുറമുഖം 760 കോടി ചെലവില്‍ വികസിപ്പിക്കുന്നതിനുള്ള ധാരണാ പത്രം ഒപ്പുവെച്ചുകഴിഞ്ഞു. പരിസ്ഥിതി പഠനം പൂര്‍ത്തിയാക്കേണ്ടതുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ടേംസ് ഓഫ് റഫറന്‍സ് അംഗാകരിച്ചതായും അദ്ദേഹം അിറയിച്ചു. 50 രൂപ മുതല്‍മുടക്കിലുള്ള സമഗ്ര മത്സ്യ ഗ്രാംപദ്ധതിയില്‍ വെട്ടം പഞ്ചായത്തിനെ ഉള്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.മത്സ്യ വിപണനത്തിലെ വര്‍ദ്ധനവിന് പുറമെ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഈ പദ്ധതികളുടെ ഉദ്ദേശമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ സി.മമ്മുട്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറമമ്പാട്, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.അബ്ദുള്ളക്കുട്ടി, വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സൈനുദ്ദീന്‍, ഹാര്‍ബര്‍ എഞ്ചിനീയറിംങ് വകുപ്പ് ചീഫ് എഞ്ചിനീയര്‍ എന്‍.മോഹനകുമാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ.സതീഷ് കുമാര്‍ തദ്ദേക സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രിതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
English Summery
Will expend four crores to fish farming: K Babu
إرسال تعليق