ജല ശുചീകരണത്തില്‍ ശ്രദ്ധിക്കണം: മന്ത്രി അലി

മലപ്പുറം: മഴക്കാല രേഗപ്രതിരോധത്തിന്റെ ഭാഗമായി കിണറുകളും കുളങ്ങളും ശുചീകരിക്കുവാന്‍ ശ്രദ്ധിക്കണമെന്നും അതിനാവശ്യമായ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തണമെന്നും നഗരകാര്യ വികസന വകുപ്പു മന്ത്രി മഞ്ഞളാംകുഴി അലി നിര്‍ദ്ദേശിച്ചു. പെരിന്തല്‍മണ്ണ മണ്ഡലത്തിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹോട്ടലുകളും ബേക്കറികളും ബന്ധപ്പെട്ടവര്‍ കൃത്യമായി പരിശോധിക്കണം. തട്ടുകടകളിലും മറ്റും നല്‍കുന്ന വെള്ളം തിളപ്പിച്ചാറ്റിയതായിരിക്കണം. ഇത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പഞ്ചായത്തിലെ ഓരോ വാര്‍ഡിനും നല്‍കിയിട്ടുള്ള 25,000 രൂപ മരുന്നു വാങ്ങാന്‍ ഉപയോഗിക്കണം. മരുന്നുകള്‍ക്ക് കുറവുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
ജുലൈ, ഓഗസ്റ്റ് മാസങ്ങളില്‍ പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ കൂടുതലാവാന്‍ ഇടയുള്ളതുകൊണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കുറെക്കൂടി കാര്യക്ഷമമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പെരിന്തല്‍മണ്ണ അയിഷ കോംപ്ലക്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബുബക്കര്‍ ഹാജി, പഞ്ചായത്ത് പ്രസിഡന്റുമാരായ ശീലത്ത് വീരാന്‍ കുട്ടി, , കരീം മാസ്റ്റര്‍, റഫീക്ക, താഴെക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ.നാസര്‍, ഡി.എം.ഒ. ഡോ. കെ.സക്കീന, പെരിന്തല്‍മണ്ണ സര്‍ക്കാര്‍ ആശുപത്രി സൂപ്രണ്ട് ഫാത്തിമ ഷഹനാസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, തദ്ദേശസ്വയംഭരണ പ്രതിനിധികള്‍ പങ്കെടുത്തു.

English Summery
Should be careful in water purity: Manjalamkuzhi Ali

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم